നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

  കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

  പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരര്‍ക്ക് യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. ഇതുവരെ 421 ജില്ലകൾ താലിബാന്‍ അധീനതയിലാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഓരോദിവസവും പുറത്തുവരുന്നത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങൾ തങ്ങളുടെ വരുതിയിലാക്കി താലിബാൻ മുന്നേറുകയാണ്. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ദുരിതത്തിന് ഇരയാകുന്നത്. താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് യുദ്ധമുതലായി നല്‍കുന്നുവെന്ന് ഡെ‌യ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരര്‍ക്ക് യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. ഇതുവരെ 421 ജില്ലകൾ താലിബാന്‍ അധീനതയിലാണ്.

   Also Read- താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

   ടാഖര്‍, ബദക്ഷാന്‍, ബമ്യാന്‍ എന്നീ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുകയും നിരവധി സ്ത്രീകളെ നിര്‍ബന്ധിച്ച് ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ ബുര്‍ഖ ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നും കൂടെ ഭര്‍ത്താവോ പിതാവോ ഉണ്ടായിരിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു.

   Also Read- മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

   പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പേരും വയസ്സും ഭീകരരെ അറിയിക്കണം. ഇതിനു തയാറാകാതെ ചെറുത്തുനിന്ന പുരുഷന്‍മാരെ ഭീകരര്‍ മര്‍ദിച്ചു. അലമാരകളിലെ വസ്ത്രങ്ങളും മറ്റും പരിശോധിച്ചാണ് സ്ത്രീകളുടെ വയസ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

   അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നടക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും മറ്റു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കാറിലും കാളവണ്ടിയിലും നടന്നും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുന്ന കുടുംബങ്ങളും നിരവധിയാണ്. സൈഗാന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്ത്രീകളെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇത്തരത്തിൽ മാറ്റുന്നതിൽ പ്രഥമ പരിഗണന യുവതികൾക്കും പെണ്‍കുട്ടികൾക്കുമാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

   സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നത് ക്രൂരമായ പ്രതികാരമാണെന്ന് ബമ്യാന്‍ പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞു. ഒരു സ്ഥലം പിടിച്ചെടുത്താല്‍ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ തത്വമെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രൊഫസർ ഒമര്‍ സദര്‍ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

   Also Read- 'കേരളം കത്തിക്കണം'; ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ 17 ആരാധകർ പിടിയിൽ

   ഓരോ ദിവസവും പുതിയ സ്ഥലങ്ങള്‍ താലിബാന്‍ കീഴടക്കുകയാണ്. ഇറാന്‍ അതിര്‍ത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെയാണ് തന്ത്രപ്രധാനമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ കുന്‍ഡൂസിന്റെയും വടക്കന്‍ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായത്. കുന്‍ഡൂസില്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് ആസ്ഥാനവും താലിബാന്‍ പിടിച്ചു. ജവ്ജാന്‍ പ്രവിശ്യയിലെ ഷെബര്‍ഖാന്‍ നഗരം കടുത്ത പോരാട്ടത്തിനുശേഷം താലിബാന്‍ കീഴടക്കി. ഇവിടെയും ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും ജയിലും താലിബാന്‍ നിയന്ത്രണത്തിലാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹെല്‍മൻഡ് പ്രവിശ്യയിലെ ഒരു ആശുപത്രിയും സ്‌കൂളും ബോംബാക്രമണത്തില്‍ തകര്‍ന്നു.
   Published by:Rajesh V
   First published:
   )}