• HOME
  • »
  • NEWS
  • »
  • world
  • »
  • TALIBAN KILLS AFGHAN FOLK SINGER FAWAD ANDRABI AFTER HAVING TEA WITH HIM JS

ആദ്യം ചായ; പിന്നെ വെടിയുണ്ട; അഫ്ഗാൻ നാടോടി ഗായകൻ ഫവാദ് അന്ദരാബിയെ താലിബാൻ കൊന്നു

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന ആഗോള ആശങ്കയ്ക്കിടയിലാണ് ഫവാദ് അന്ദരാബിയുടെ കൊലപാതകം.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന ആഗോള ആശങ്കയ്ക്കിടയിലാണ് ഫവാദ് അന്ദരാബിയുടെ കൊലപാതകം.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന ആഗോള ആശങ്കയ്ക്കിടയിലാണ് ഫവാദ് അന്ദരാബിയുടെ കൊലപാതകം.

  • Share this:
    അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ പ്രവിശ്യ താലിബാന്‍ വിരുദ്ധ ശക്തികള്‍ പ്രതിരോധം തീര്‍ത്തിരിക്കുന്ന മേഖലയാണ്. എന്നാല്‍ ഇതിനിടയിലും ബാഗ്ലാന്‍ പ്രവിശ്യയില്‍ ഒരു താലിബാന്‍ പോരാളി അഫ്ഗാന്‍ നാടോടി ഗായകനായ ഫവാദ് അന്ദരാബിയെ വെടിവെച്ചുകൊന്നു. താലിബാന്‍ വീട്ടില്‍ വരുന്നത് ഇതാദ്യമായല്ലെന്ന് ഫവാദ് അന്ദരാബിയുടെ മകന്‍ ജവാദ് അന്ദരാബി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. താലിബാന്‍ മുമ്പും അന്ദരാബിയുടെ വീട്ടില്‍ വന്ന് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. സംഗീതജ്ഞനായ പിതാവിനൊപ്പം ചായ കുടിക്കുക പോലും ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ ജവാദ് അന്ദരാബി പറഞ്ഞു. എന്നാല്‍ ഫാമില്‍ വച്ചാണ് ഗായകന്റെ തലയ്ക്ക് വെടിയേറ്റത്.

    സംഭവം അന്വേഷിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് എപിയോട് പറഞ്ഞു, എന്നാല്‍ കൊലപാതകത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.

    '2021ലെ താലിബാനും 2001ലെ അസഹിഷ്ണുതയും അക്രമവും അടിച്ചമര്‍ത്തലും ആയുധമാക്കിയ താലിബാനും തുല്യമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഉണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും താലിബാന്‍ ഒട്ടും മാറിയിട്ടില്ല' ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലമാര്‍ഡ് ട്വീറ്റ് ചെയ്തു.

    അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന ആഗോള ആശങ്കയ്ക്കിടയിലാണ് ഫവാദ് അന്ദരാബിയുടെ കൊലപാതകം. ഓഗസ്റ്റ് 26 ന് കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐസിസ്-കെ സ്‌ഫോടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക വ്യോമാക്രമണം നടത്തി രണ്ട് ഐസിസ്-കെ അനുയായികളെ കൊന്നു.

    താലിബാനും സംഗീതവും

    താലിബാന്റെ മുന്‍ ഭരണകാലത്ത്, അഫ്ഗാനിസ്ഥാനില്‍ സംഗീതം നിരോധിച്ചിരുന്നു, കാരണം ഇസ്ലാമില്‍ സംഗീതം നിഷിദ്ധമാണെന്ന് താലിബാന്‍ അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനെ പ്രകീര്‍ത്തിക്കുന്ന ഒരു നാടോടി ഗായകനായിരുന്നു ഫവാദ് അന്ദരാബി, അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും അഫ്ഗാനിസ്ഥാനെയും അവിടുത്തെ ആളുകളെയും കുറിച്ചുള്ളവയായിരുന്നു.

    വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 85 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13 യുഎസ് സൈനികരും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ 150ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത് എന്ന് പറഞ്ഞ താലിബാന്‍ ആക്രമണത്തെ അപലപിക്കുന്നതായും അറിയിച്ചു.

    1994 ലാണ് താലിബാന്‍ രൂപീകൃതമായത്. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദ്ദീന്‍ എന്നറിയപ്പെടുന്ന മുന്‍ അഫ്ഗാന്‍ പോരാളികളാണ് ഇതിന് രൂപം നല്‍കിയത്. ഇസ്ലാമിക് നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയും വിദേശ സ്വാധീനം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് താലിബാന്‍ അധികാരം കൈക്കലാക്കുമ്പോള്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ജനങ്ങള്‍ പല സ്ഥലങ്ങളിലേക്കും പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.
    Published by:Jayashankar AV
    First published:
    )}