കാബൂള്‍: അഫ്ഗാനിസ്ഥാനിൽ (Afghanistan) സ്ത്രീകൾക്ക് ബുർഖ (Burqa) നിർബന്ധമാക്കി താലിബാൻ (Taliban). പൊതുസ്ഥലങ്ങളിൽ ബുർഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത് എന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്. സ്ത്രീകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ നടപടികൾക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുൻസാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്ന് ഭരണകൂടം അറിയിച്ചു. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാൻ അറിയിച്ചു.
താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യത്ത് പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാബൂള്‍ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതെയായിരുന്നു നടന്നിരുന്നത്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് വിവരം.
Also Read-
Pak Women's University | പെണ്‍കുട്ടികള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാക് സര്‍വകലാശാല; ലംഘിച്ചാല്‍ 5,000 രൂപ പിഴഅടുത്തിടെ രാജ്യത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് താലിബാൻ പുറപ്പെടുവിച്ചിരുന്നു. ഇതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധമാണ് അഫ്ഗാനിസ്ഥാന് നേരിടേണ്ടി വന്നത്. താലിബാൻ ഭരണം ഏറ്റെടുത്തതോടെ സാമ്പത്തികമായും തകർന്നടിഞ്ഞ നിലയിലാണ് അഫ്ഗാൻ.
യുവതലമുറയെ വഴിതെറ്റിക്കുന്നു; അഫ്ഗാനിസ്ഥാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന് (Taliban). ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകള്‍ നിരോധിക്കാന്‍ താലിബാന് തീരുമാനിച്ചത്. അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന് അറിയിച്ചു.
Also read-
Taliban| ഡ്രൈവിംഗ് മുതൽ നെയ്ൽ പോളിഷ് വരെ; സ്ത്രീകൾക്ക് താലിബാനേർപ്പെടുത്തിയ വിലക്കുകൾ ഇങ്ങനെടിക് ടോക്, പബ്ജി നിരോധനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എത്രനാള്‍ നീളുമെന്നും വ്യക്തമല്ല. അതേസമയം വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം നടന്നു. സ്ഫോടനത്തില്‍ 33 പേര് കൊല്ലപ്പെട്ടതായും 43 പേര്‍ക്ക് പരുക്കേറ്റതായും താലിബാന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.