• HOME
 • »
 • NEWS
 • »
 • world
 • »
 • Taliban | മരിച്ചിട്ട് ഒൻപത് വര്‍ഷം; ഒടുവിൽ സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം താലിബാന്‍ വെളിപ്പെടുത്തി

Taliban | മരിച്ചിട്ട് ഒൻപത് വര്‍ഷം; ഒടുവിൽ സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം താലിബാന്‍ വെളിപ്പെടുത്തി

വെളുത്ത നിറത്തിലുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ ശവകുടീരത്തിന് ചുറ്റും താലിബാന്‍ നേതാക്കള്‍ ഒത്തുകൂടിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള കമ്പി കൊമ്പ് ശവകുടീരം മറച്ചിട്ടുണ്ട്

Photo- AFP

Photo- AFP

 • Last Updated :
 • Share this:
  മരിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷംസ്ഥാപകന്‍ (taliban founder) മുല്ല ഒമറിന്റെ (mullah omar) ഖബറിടം താലിബാന്‍ വെളിപ്പെടുത്തി. സാബുല്‍ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമര്‍സോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ഖബറിടത്തിൽ ഞായറാഴ്ച നടന്ന ചടങ്ങില്‍ സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും അദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. അതിനാല്‍, ഖബറിടം നശിപ്പിക്കാതിരിക്കാനാണ് സ്ഥലം രഹസ്യമാക്കി വച്ചതെന്നും മുജാഹിദ് പറഞ്ഞു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ഈ സ്ഥലത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഖബറിടത്തിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ ശവകുടീരത്തിന് ചുറ്റും താലിബാന്‍ നേതാക്കള്‍ ഒത്തുകൂടിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള കമ്പി കൊമ്പ് ശവകുടീരം മറച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഇനിമുതല്‍ ഇവിടെ സന്ദര്‍ശിക്കാമെന്നും മുജാഹിദ് അറിയിച്ചു.

  Also Read- ചൈന കോവിഡിനേക്കാൾ 'മാരകമായ' വൈറസ് ഗവേഷണത്തിലോ? പാകിസ്ഥാൻ ലബോറട്ടറിയിലെന്ന് റിപ്പോർട്ട്

  2001ല്‍ അമേരിക്കന്‍ അധിനിവേശത്തിലൂടെ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ഒമറിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചും താമസസ്ഥലത്തെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ് രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം മരണപ്പെട്ടുവെന്ന് അവര്‍ സ്ഥിരീകരിച്ചത്. യുഎസ് 20 വര്‍ഷത്തെ സൈനിക നടപടി അവസാനിപ്പിച്ചതിനു ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.

  മരിക്കുമ്പോള്‍ ഒമറിന് 55 വയസ്സായിരുന്നു പ്രായം. 1993ലാണ് താലിബാന്‍ എന്ന സംഘടന സ്ഥാപിച്ചത്. സ്ത്രീകള്‍ക്ക് പൊതുസമൂഹത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും കഠിനമായ ശിക്ഷകള്‍ നടപ്പാക്കിയുമായിരുന്നു അദ്ദേഹം സംഘടനയെ മുന്നോട്ടു നയിച്ചിരുന്നത്.

  കഴിഞ്ഞ വര്‍ഷം അധികാരമേറ്റതിനു പിന്നാലെ, താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്നായിരുന്നു ഭരണകൂടം അറിയിച്ചിരുന്നത്. 1996 മുതല്‍ 2001 വരെ താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാന്‍ അറിയിച്ചിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നത്.

  Also Read- പുടിന്റെ സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിലേക്ക് എച്ച്‍ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ച തടവുകാരെ റിക്രൂട്ട് ചെയ്തു?

  പ്രതിരോധ സേനാ തലവനായ അഹമ്മദ് ഷാ മസ്സൂദിന്റെ പഞ്ച്ഷിര്‍ താഴ്‌വരയിലെ ശവകുടീരം തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ താലിബാന്‍ അധികൃതര്‍ നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഒമറിന്റെ ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. ഒരു സംഘം ആളുകള്‍ ശവകുടീരം തകര്‍ത്തുവെന്നും ഇതിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും സോഷ്യല്‍ മീഡിയ ചാനലുകളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

  അതേസമയം, പഞ്ച്ഷിര്‍ പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മേധാവി നസ്റുല്ല മലക്സാദ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ഖബറിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഖബറിടം സന്ദര്‍ശിക്കാനോ ഫോട്ടോ എടുക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
  Published by:Rajesh V
  First published: