മദ്യപ്പുഴ! 'മുസ്ലിങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം'; 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി താലിബാൻ
മദ്യപ്പുഴ! 'മുസ്ലിങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം'; 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി താലിബാൻ
മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്ക്കുന്നതില് നിന്നും മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല.
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ (Afghanistan) 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന് (Taliban). അഫ്ഗാന് ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിഡന്റ്സ് പുറത്തുവിട്ടു. കാബൂളിലാണ് റെയ്ഡ് നടത്തിയത്.
മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്ക്കുന്നതില് നിന്നും മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല. മദ്യം പിടികൂടിയ സംഭവത്തില്‍ മൂന്ന് ഡീലര്‍മാരെ അറസ്റ്റ് ചെയ്തതായും താലിബാന് അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്തും അഫ്ഗാനില്‍ മദ്യം നിരോധിച്ചിരുന്നു.
د ا.ا.ا د استخباراتو لوی ریاست ځانګړې عملیاتي قطعې د یو لړ مؤثقو کشفي معلومات پر اساس د کابل ښار کارته چهار سیمه کې درې تنه شراب پلورونکي له شاوخوا درې زره لېتره شرابو/الکولو سره یو ځای ونیول.
نیول شوي شراب له منځه یوړل شول او شراب پلورونکي عدلي او قضايي ارګانونو ته وسپارل شول. pic.twitter.com/qD7D5ZIsuL
താലിബാന് അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ മദ്യവും മയക്കുമരുന്നും പിടികൂടുന്നതിനുള്ള റെയ്ഡുകൾ വർധിപ്പിച്ചിരുന്നു. സദാചാരം പാലിക്കുന്നതിനായി താലിബാന് ഗവണ്മെന്റ് സ്ത്രീകളുടെ അവകാശങ്ങള്‍ നിയന്ത്രിക്കുന്ന നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചിരുന്നു.
English Summary: Afghan intelligence agents poured around 3,000 litres of liquor into a canal in Kabul, the country's spy agency said on Sunday, as the new Taliban authorities crackdown on the sale of alcohol.Video footage released by the General Directorate of Intelligence (GDI) showed its agents pouring alcohol stored in barrels into the canal after seizing it during a raid in the capital.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.