• HOME
  • »
  • NEWS
  • »
  • world
  • »
  • TALIBAN SET FIRE TO AN AMUSEMENT PARK AFTER ENJOYING RIDES

റൈഡുകളില്‍ ആര്‍ത്തുല്ലസിച്ചതിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് തീവെച്ച് നശിപ്പിച്ച് താലിബാന്‍

അമ്യൂസ്‌മെന്റ് പാര്‍ക്ക് തീവെച്ച് നശിപ്പിക്കുന്ന താലിബാന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Image Twitter

Image Twitter

  • Share this:
    കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ അനുനായികള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക് തീവെച്ച് നശിപ്പിക്കുന്ന താലിബാന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ജനങ്ങള്‍ പലായനം ചെയ്യുന്നതിനിടെയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആഘോഷം നടത്തിയ താലിബാനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമകളാണ് പാര്‍ക്ക് അഗ്നിക്കിരയാക്കാന്‍ കാരണമെന്നാണ് വിഡിയോയില്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാം പിന്തുടരുന്ന രീതികള്‍ക്ക് പ്രതിമകള്‍ വിരുദ്ധമാണെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ്.



    അതേസമയം താലിബാനെ ഭയന്ന് ജനങ്ങളുടെ കൂട്ടപാലയനം തുടരുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടിയിരുന്നു. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു.

    താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായി.

    വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

    അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.
    Published by:Jayesh Krishnan
    First published:
    )}