നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടെന്ന് അവതാരകന്‍; പിന്നില്‍ തോക്കേന്തിയ താലിബാന്‍ സംഘം; വീഡിയോ വൈറല്‍

  ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടെന്ന് അവതാരകന്‍; പിന്നില്‍ തോക്കേന്തിയ താലിബാന്‍ സംഘം; വീഡിയോ വൈറല്‍

  ആക്ടിവിസ്റ്റും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയുമായ മാസിഹ് അലിനെജാദ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അവതാരകന്റെ മുഖത്തെ പേടിയും നിസ്സഹായവസ്ഥയും കാണാന്‍ സാധിക്കും

  • News18
  • Last Updated :
  • Share this:
   താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം ഭീതിജനകമായ നിരവധി സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്നത്. അതില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് മാധ്യമ മേഖല തന്നെയാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഒരു ചാനല്‍ സ്റ്റുഡിയോയില്‍ നിന്നുള്ള രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

   തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍ നിന്ന് കൊണ്ട് അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് ചാനല്‍ അവതാരകനെ കൊണ്ട് പറയിപ്പിക്കുന്നതാണ് വീഡിയോ.   ആക്ടിവിസ്റ്റും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയുമായ മാസിഹ് അലിനെജാദ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അവതാരകന്റെ മുഖത്തെ പേടിയും നിസ്സഹായവസ്ഥയും കാണാന്‍ സാധിക്കും.

   'ഇത് അയാഥാര്‍ത്ഥ്യമാണ്. താലിബാന്‍ തീവ്രവാദികള്‍ തോക്കുകളുമായി ഈ ടിവി അവതാരകന് പിന്നില്‍ നില്‍ക്കുകയും അഫ്ഗാനിസ്ഥാനിലെ ആളുകള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് പറയുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ പര്യായമാണ് താലിബാന്‍ എന്നതിന് ഇത് മറ്റൊരു തെളിവ് മാത്രമാണ്' എന്ന് കുറിച്ചു കൊണ്ടാണ് മാസിഹ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   Also Read - ആദ്യം ചായ; പിന്നെ വെടിയുണ്ട; അഫ്ഗാൻ നാടോടി ഗായകൻ ഫവാദ് അന്ദരാബിയെ താലിബാൻ കൊന്നു

   അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ പ്രവിശ്യ താലിബാന്‍ വിരുദ്ധ ശക്തികള്‍ പ്രതിരോധം തീര്‍ത്തിരിക്കുന്ന മേഖലയാണ്. എന്നാല്‍ ഇതിനിടയിലും ബാഗ്ലാന്‍ പ്രവിശ്യയില്‍ ഒരു താലിബാന്‍ പോരാളി അഫ്ഗാന്‍ നാടോടി ഗായകനായ ഫവാദ് അന്ദരാബിയെ വെടിവെച്ചുകൊന്നു.

   താലിബാന്‍ വീട്ടില്‍ വരുന്നത് ഇതാദ്യമായല്ലെന്ന് ഫവാദ് അന്ദരാബിയുടെ മകന്‍ ജവാദ് അന്ദരാബി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. താലിബാന്‍ മുമ്പും അന്ദരാബിയുടെ വീട്ടില്‍ വന്ന് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. സംഗീതജ്ഞനായ പിതാവിനൊപ്പം ചായ കുടിക്കുക പോലും ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ ജവാദ് അന്ദരാബി പറഞ്ഞു. എന്നാല്‍ ഫാമില്‍ വച്ചാണ് ഗായകന്റെ തലയ്ക്ക് വെടിയേറ്റത്.

   സംഭവം അന്വേഷിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് എപിയോട് പറഞ്ഞു, എന്നാല്‍ കൊലപാതകത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.
   Published by:Karthika M
   First published:
   )}