• HOME
  • »
  • NEWS
  • »
  • world
  • »
  • WhatsApp | താലിബാനെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്ട്‌സ്ആപ്പ്

WhatsApp | താലിബാനെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്ട്‌സ്ആപ്പ്

ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

News18 Malayalam

News18 Malayalam

  • Share this:
    കാലിഫോര്‍ണിയ: താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്‌സാപ്പ്. അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംഘടനയായതിനാലാണ് ബ്ലോക്ക് ചെയ്യാന്‍ വാട്‌സാപ്പ് തീരുമാനിച്ചത്.ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    താലിബാന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തും. താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും പിന്തുണയ്ക്കുന്നതുമായ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തും

    രാജ്യത്ത് യുദ്ധ സമാന സാഹചര്യം സൃഷ്ടിച്ചാണ് അഫ്ഗാന്‍ ഭരണം ഏറ്റെടുക്കുന്നത് രാജ്യത്തെ ജനജീവിതം തന്നെ ദുസ്സഹമാക്കിയ താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് അന്തരാഷ്ട്ര തലത്തില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ പറഞ്ഞു.

    അതേ സമയം വാട്‌സാപ്പിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്ന് കയറ്റമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യംപ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താലിബാന്‍ വക്താവ് കൂച്ചേര്‍ത്തു.

    'വനിതകള്‍ക്ക് വോട്ട് ചെയ്യാമോ'? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് താലിബാന്‍ ഭീകരരുടെ മറുപടി

    താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിനു ശേഷം സ്തീകള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ അതിനിടയിലാണ് ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറയുന്ന താലിബാന്‍ ഭീകരരുടെ വീഡിയോ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.

    സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നത്. ഇസ്ലാമിക നിയമമായ ശരീഅത്ത് പ്രകാരം എല്ലാ അവകാശങ്ങളും നല്‍കുമെന്നാണ് ആദ്യ ചോദ്യത്തിന് താലിബാന്‍ നേതാവ് പ്രതികരിക്കുന്നത്. ഇതിന് പിന്നാലെ വനിതകള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചു. പൊട്ടിച്ചിരിച്ചാണ് ഭീകരര്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. ചിരി അടക്കാന്‍ കഴിയാതെ ക്യാമറ ഓഫ് ആക്കാന്‍ പറയുന്നതും വീഡിയോയില്‍ കാണാം.
    Published by:Jayashankar AV
    First published: