നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അത്ഭുതമായി ഒരു അധ്യാപകൻ; വീൽച്ചെയറിലെത്തിയ വിദ്യാർത്ഥിയെ മുതുകിൽ ചുമന്ന് സ്കൂൾ ട്രിപ്പിന് പോയി

    അത്ഭുതമായി ഒരു അധ്യാപകൻ; വീൽച്ചെയറിലെത്തിയ വിദ്യാർത്ഥിയെ മുതുകിൽ ചുമന്ന് സ്കൂൾ ട്രിപ്പിന് പോയി

    റയാൻ കിംഗ് എന്ന് പത്തു വയസുകാരിയാണ് ഇത്തരമൊരു അധ്യാപകന്‍റെ സാന്നിധ്യം കൊണ്ട് ഭാഗ്യവതിയായത്.

    • News18
    • Last Updated :
    • Share this:
      ഒഹിയോ: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആ പത്തുവയസുകാരി സ്കൂളിലേക്ക് വീൽ ചെയറിൽ എത്തി തുടങ്ങിയത്. എന്നാൽ വെള്ളച്ചാട്ടം കാണാൻ വേണ്ടി സ്കൂളിൽ നിന്ന് ട്രിപ്പ് പോയപ്പോൾ അവൾക്ക് അതൊരു തടസമായില്ല. കാരണം, അധ്യാപകൻ അവളെ ഒരു ബാക് പാക്കിലാത്തി ചുമലിൽ ഇരുത്തി വെള്ളച്ചാട്ടത്തിലേക്ക് യാത്ര ചെയ്തു.

      റയാൻ കിംഗ് എന്ന് പത്തു വയസുകാരിയാണ് ഇത്തരമൊരു അധ്യാപകന്‍റെ സാന്നിധ്യം കൊണ്ട് ഭാഗ്യവതിയായത്. സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നു എന്നറിഞ്ഞതു മുതൽ കുഞ്ഞു റയാനും അതിനുള്ള കാത്തിരിപ്പ് തുടങ്ങി. ഇതിനെ തുടർന്ന് റയാന്‍റെ അമ്മ അവളെ ഒരു പ്രത്യേക ബാക് പാക്കിലാക്കി വിനോദയാത്രയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു. ഇതിനായുള്ള തയ്യാറെടുപ്പുകളും തുടങ്ങി. എന്നാൽ, അപ്പോഴാണ് മറ്റൊരു നിർദ്ദേശവുമായി ഒരാൾ എത്തിയത്.



      അത് വേറെ ആരുമായിരുന്നില്ല. റയാന്‍റെ സ്കൂളിലെ അധ്യാപകനായ ജിം ഫ്രീമാൻ ആയിരുന്നു. റയാന്‍റെ അമ്മയായ ഷെല്ലി കിംഗിനോട് അവളെ താൻ എടുത്തുകൊള്ളാമെന്ന് ഫ്രീമാൻ അറിയിക്കുകയായിരുന്നു. പത്തു വയസുകാരിയായ റയാൻ അമ്മയിൽ നിന്ന് മാറി തന്‍റെ കൂട്ടുകാർക്കൊപ്പം ഉല്ലസിക്കണമെന്നാണ് ആഗ്രഹിച്ചത്. അധ്യാപകനായ ഫ്രീമാൻ റയാനെ കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അത് കൂടുതൽ എളുപ്പമാകുകയും ചെയ്തു.

      ഫ്രീമാൻ റയാനെ പഠിപ്പിക്കുന്നില്ലെങ്കിലും ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയമാണ് ആ നാലാം ക്ലാസുകാരിയെ ഫ്രീമാൻ ചുമലിലേറ്റിയത്. റയാന്‍റെ അമ്മ ട്രിപ്പിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ലോകം ഇക്കാര്യം അറിഞ്ഞത്. ചിത്രങ്ങൾ പെട്ടെന്നു തന്നെ വൈറലാകുകയും ചെയ്തു.

      First published:
      )}