• HOME
  • »
  • NEWS
  • »
  • world
  • »
  • Sex Tape | വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങൾ; അധ്യാപികയെ സസ്പെൻഡ് ചെയ്തു

Sex Tape | വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങൾ; അധ്യാപികയെ സസ്പെൻഡ് ചെയ്തു

അധ്യാപികയും കാമുകനും ഉൾപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങൾ - അധ്യാപികയുടെ മൊബൈൽഫോണിൽ നിന്ന് ലീക്കാകുയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഹൈസ്കൂൾ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ (Social Media) പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങൾ (Sex Tape). സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. അമേരിക്കയിലെ (America) ഓഹിയോയിലാണ് സംഭവം. 200ഓളം വിദ്യാർഥികളുള്ള ഗ്രൂപ്പിലാണ് അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ എത്തിയത്. അധ്യാപികയും കാമുകനും ഉൾപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങൾ - അധ്യാപികയുടെ മൊബൈൽഫോണിൽ നിന്ന് ലീക്കാകുയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 7-ന് ക്ലീവ്‌ലാൻഡിലെ ജിൻ അക്കാദമിയിലെ വിദ്യാർത്ഥികളുടെ ഗ്രൂപ്പിലേക്കാണ് ഈ ദൃശ്യങ്ങൾ അധ്യാപികയുടെ മൊബൈൽ നമ്പരിൽനിന്ന് അയച്ചുനൽകിയ നിലയിൽ കണ്ടെത്തിയത്.

    പ്രാദേശിക വാർത്താ ശൃംഖലയായ ഡബ്ല്യുകെവൈസി റിപ്പോർട്ട് പ്രകാരം സ്‌കൂൾ പ്രിൻസിപ്പൽ ഫെബ്രുവരി 15-ന് ഈ വിഷയം പോലീസിനെ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ ക്ലീവ്‌ലാൻഡ് പോലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അധികൃതർ Cleveland.com-നോട് പറഞ്ഞു.

    എന്നാൽ സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളിൽനിന്ന് പുറത്താക്കിയതായി ക്ലീവ്‌ലാൻഡ് മെട്രോപൊളിറ്റൻ സ്കൂൾ ഡിസ്ട്രിക്റ്റ് വക്താവ് തോമസ് ഒട്ട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു.

    അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. “ആരെങ്കിലും ശ്രദ്ധിക്കാത്ത ഫോണിലേക്ക് പ്രവേശനം ഉണ്ടെങ്കിൽ, ഒരാളുടെ പാസ്‌കോഡ് ക്യാപ്‌ചർ ചെയ്യുന്നത് വളരെ എളുപ്പമാണ്,” ഒരു ഇൻഫർമേഷൻ സെക്യൂരിറ്റി കൺസൾട്ടിംഗ് ടീമായ ട്രസ്റ്റഡ് സെക്കിന്റെ അലക്‌സ് ഹാമർസ്റ്റോൺ പറഞ്ഞു. "ആർക്കെങ്കിലും ദുരുദ്ദേശ്യമുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിലേക്ക് ആക്‌സസ് ലഭിക്കുമ്പോൾ അവർ ആദ്യം ചെയ്യുന്നത് നിങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കുക എന്നതാണ്. ഇതിനായി നിങ്ങൾക്ക് ഒരു സ്വകാര്യ ഫോൾഡർ ഉണ്ടോ എന്ന് പരിശോധിക്കുകയും, അതിൽ എന്താണ് ഉള്ളതെന്ന് കാണുകയും ചെയ്യും."

    Also Read- Heart Attack | വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട 55കാരൻ അമിത സന്തോഷത്തിനിടെ ഹൃദയംപൊട്ടി മരിച്ചു

    അതേസമയം വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ സ്വകാര്യദൃശ്യങ്ങൾ അയച്ചുനൽകിയ സംഭവം രക്ഷിതാക്കളെ രോഷാകുലരാക്കി - ഇത് അബദ്ധത്തിൽ സംഭവിച്ചതാകില്ലെന്നാണ് അവർ പറയുന്നത്. "ഒരു രക്ഷിതാവ് എന്ന നിലയിൽ ഇത് ഭയാനകമാണ്," സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ കെൻ ട്രംപ് ഫോക്സ് 8-നോട് പറഞ്ഞു. "കുട്ടികൾക്ക് മാതൃകയായിരിക്കേണ്ടവരിൽനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. വീഡിയോ എങ്ങനെ പങ്കിട്ടു എന്നത് പ്രശ്നമല്ല. അത് അവിടെ ഉണ്ടാകാൻ പാടില്ലായിരുന്നു, ഇത് ആദ്യമായി കാണുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം".

    Summary- Teacher's Private visuals appeared in a social media study group of high school students. The school authorities suspended the teacher after the incident became controversial. The incident took place in Ohio, USA. The private footage of the teacher arrived in a group of about 200 students.
    Published by:Anuraj GR
    First published: