നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • മുസ്ലീം വിരുദ്ധ പരാമർശം: മന്ത്രിയുടെ തലയിൽ മുട്ട എറിഞ്ഞുടച്ച് കൗമാരക്കാരന്‍

    മുസ്ലീം വിരുദ്ധ പരാമർശം: മന്ത്രിയുടെ തലയിൽ മുട്ട എറിഞ്ഞുടച്ച് കൗമാരക്കാരന്‍

    മുസ്ലീം മതഭ്രാന്തൻമാർക്ക് ന്യൂസിലാൻഡിലേക്ക് ചേക്കേറാന്‍‌ അവസരം നൽകിയ കുടിയേറ്റ പദ്ധതിയാണ് ഇപ്പോൾ ഉണ്ടായ രക്തച്ചൊരിച്ചിലിന് ഇടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

    Fraser Anning

    Fraser Anning

    • Share this:
      മെൽബൺ : മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ മന്ത്രിയുടെ തലയിൽ മുട്ട എറിഞ്ഞുടച്ച് കൗമാരക്കാരൻ.ആസ്ട്രേലിയൻ സെനറ്റർ ഫ്രേസർ ആനിംഗിന്റെ തലയിലാണ് ഒരു പത്രസമ്മേളനത്തിലെ അടുത്ത് നിന്ന കൗമാരക്കാരൻ മുട്ട എറിഞ്ഞുടച്ചത്. മാധ്യമ പ്രവർത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ആനിംഗിന്റെ സമീപത്തായി നിന്ന കൗമാരക്കാരൻ പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന മുട്ട സെനറ്ററുടെ തലയിൽ അടിച്ച് പൊട്ടിക്കുകയായിരുന്നു. ന്യൂസിലാൻഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് ആനിംഗ് നടത്തിയ ചില മുസ്ലീം വിരുദ്ധ പരാമർശങ്ങളാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.

      Also Read-New Zealand Terror Attack: കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

      മുസ്ലീം മതഭ്രാന്തൻമാർക്ക് ന്യൂസിലാൻഡിലേക്ക് ചേക്കേറാന്‍‌ അവസരം നൽകിയ കുടിയേറ്റ പദ്ധതിയാണ് ഇപ്പോൾ ഉണ്ടായ രക്തച്ചൊരിച്ചിലിന് ഇടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീം കുടിയേറ്റവും ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യത്തിൽ ആർക്കെങ്കിലും ഇപ്പോഴും തർക്കമുണ്ടോയെന്ന ചോദ്യവും ആനിംഗ് ഉന്നയിച്ചിരുന്നു. നിരവധി വിമർശനങ്ങളാണ് ഇതിന്റെ പേരിൽ മന്ത്രിക്കെതിരെ ഉയർന്നത്. ഭരണ-പ്രതിപക്ഷാംഗങ്ങൾ അടക്കം നേരത്തെ തന്നെ ആനിംഗിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിക്ക് നേരെയുണ്ടായ മുട്ട ആക്രമണം.

      New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയി

      മുട്ടയേറ് നടത്തിയ പതിനേഴ്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതിക്രമത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഈ കുട്ടിയെ മന്ത്രിയും പിന്നീട് അദ്ദേഹത്തിന്റെ അനുയായികളും കയ്യേറ്റം ചെയ്തത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

      First published:
      )}