HOME » NEWS » World » TEEN RAISES OVER RS 7 LAKH TO BUY 13 OXYGEN CONCENTRATORS FOR COVID 19 PATIENTS GH

കോവിഡ് രോഗികൾക്ക് സഹായവുമായി 16കാരൻ; ധനസമാഹരണത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് 13 ഓക്സിജൻ കോൺസൺട്രേറ്ററുകൾ

ഏതാണ്ട് 10 ദിവസങ്ങൾക്ക് മുമ്പാണ് ഗർവ് സിങ് ധനസമാഹരണം ആരംഭിച്ചത്. തന്റെ ഈ സംരംഭത്തിലൂടെ കുറഞ്ഞത് 100 ഓക്സിജൻ കോൺസൺട്രേറ്ററുകളെങ്കിലും ആവശ്യക്കാർക്ക് എത്തിച്ചു നൽകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗർവ് പറയുന്നു

News18 Malayalam | Trending Desk
Updated: June 2, 2021, 7:11 PM IST
കോവിഡ് രോഗികൾക്ക് സഹായവുമായി 16കാരൻ; ധനസമാഹരണത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് 13 ഓക്സിജൻ കോൺസൺട്രേറ്ററുകൾ
Garv_Singh-Oxygen
  • Share this:
കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അഭൂതപൂർവമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ ജനങ്ങളെ തള്ളിവിട്ടത്. ഈ മഹാമാരിക്കെതിരെയുള്ള ഒറ്റക്കെട്ടായ പോരാട്ടത്തിൽ നിരവധി നല്ല മനുഷ്യർ തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ വാഹനങ്ങൾ മിനി ആംബുലൻസുകളാക്കി മാറ്റിയവരെക്കുറിച്ചും സ്വന്തം വീട് തന്നെ ഐസൊലേഷൻ കേന്ദ്രമാക്കി മാറ്റിയവരെക്കുറിച്ചുമുള്ള അനേകം വാർത്തകൾ ഇതിനിടയിൽ നമ്മൾ കേട്ടുകഴിഞ്ഞു. ഒരുപാട് പേർ ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകളും കോൺസൺട്രേറ്ററുകളും ഇപ്പോഴും എത്തിച്ചു കൊടുക്കുന്നു. രോഗികൾക്ക് സൗജന്യമായി ദ്രുതഗതിയിൽ സേവനം നൽകുന്ന ഡോക്റ്റർമാരും അനവധിയാണ്. ഇരുൾ മൂടിയ ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും പ്രത്യാശയുടെ കിരണങ്ങൾ കാണുന്നത് നന്മ നിറഞ്ഞ ഈ മനുഷ്യരുടെ പ്രവൃത്തികളിലാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

സമാനമായ ഒരു വാർത്തയാണ് ചണ്ഡീഗഡിൽ നിന്നും എത്തുന്നത്. ഇവിടുത്തെ നായകൻ 16 വയസുകാരനായ ഒരു ആൺകുട്ടിയാണെന്ന് മാത്രം. ഗർവ് സിങ് ഖുറാന എന്ന ഈ 16കാരൻ അടിയന്തിരമായി ഓക്സിജൻ കോൺസൺട്രേറ്ററുകൾ ആവശ്യമുള്ള കോവിഡ് രോഗികൾക്ക് അത് എത്തിച്ചു നൽകാനുള്ള പരിശ്രമത്തിലാണ്. "എന്റെ കൈയിൽ സമ്പാദ്യമായി അവശേഷിച്ചിരുന്ന 50,000 രൂപ മുടക്കി ഞാൻ ഒരു കോൺസൺട്രേറ്റർ വാങ്ങി. അതിനുശേഷം മറ്റുള്ളവരിൽ നിന്നും ധനസമാഹരണം നടത്താൻ ആരംഭിച്ചു. അങ്ങനെ ആകെ 13 കോൺസൺട്രേറ്ററുകൾ വാങ്ങാനും അത് ആവശ്യക്കാരിൽ എത്തിക്കാനും കഴിഞ്ഞു", തെല്ലഭിമാനത്തോടെ ഗർവ് സിങ് വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

Also Read- വാക്സിൻ സ്വീകരിച്ചവർക്കെല്ലാം സൗജന്യ സമ്മാനങ്ങൾ; കോവിഡ് ബോധവൽക്കരണവുമായി സാമൂഹ്യപ്രവർത്തകൻ

ഏതാണ്ട് 10 ദിവസങ്ങൾക്ക് മുമ്പാണ് ഗർവ് സിങ് ധനസമാഹരണം ആരംഭിച്ചത്. തന്റെ ഈ സംരംഭത്തിലൂടെ കുറഞ്ഞത് 100 ഓക്സിജൻ കോൺസൺട്രേറ്ററുകളെങ്കിലും ആവശ്യക്കാർക്ക് എത്തിച്ചു നൽകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗർവ് പറയുന്നു. "കോവിഡ് രോഗികൾക്ക് വീടിന് പുറത്തേക്കിറങ്ങാൻ കഴിയാത്തത് കൊണ്ട് ഞാൻ അവരുടെ വീടുകളിലേക്ക് പോയി കോൺസൺട്രേറ്ററുകൾ വീട്ടുപടിക്കൽ വെയ്ക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ മാസം ഓക്സിജന് വേണ്ടി കഷ്ടപ്പെടുന്ന രോഗികളുടെ അനുഭവങ്ങൾ കേട്ടത് എന്റെ മനസിനെ വല്ലാതെ ബാധിച്ചു. അങ്ങനെയാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ ശേഷിയില്ലാത്ത രോഗികൾക്ക് അത് എത്തിച്ചു നൽകാൻ ഓക്സിജൻ എയിഡ് എന്ന പേരിൽ ധനസമാഹരണം നടത്താൻ ഞാൻ തീരുമാനിച്ചത്.", ഗർവ് സിങ് പറയുന്നു.

കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ദ്രവീകൃത ഓക്സിജന്റെ ശേഖരത്തിൽ വലിയ കുറവ് ഉണ്ടാവുകയും രോഗികൾ മറ്റു ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു. അതിനെ തുടർന്നാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചത്. അന്തരീക്ഷവായുവിലെ നൈട്രജനും ഓക്സിജനും സ്വീകരിച്ചതിന് ശേഷം ഓക്സിജൻ മാത്രം വേർതിരിച്ചെടുത്ത് ഒരു നാസൽ ക്യാനുലയിലൂടെയോ ഓക്സിജൻ മാസ്കിലൂടെയോ രോഗികൾക്ക് നൽകുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. 95 ശതമാനം വരെ ശുദ്ധമായ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഓക്സിജൻ കോൺസൺട്രേറ്ററുകൾക്ക് കഴിയും.

Keywords: Covid 19, Helping Hand, Chandigarh, Fundraiser, Oxygen Concentrator, കോവിഡ് 19, സഹായഹസ്തം, ചണ്ഡീഗഢ്, ധനസമാഹരണം, ഓക്സിജൻ കോൺസൺട്രേറ്റർ
Published by: Anuraj GR
First published: June 2, 2021, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories