• HOME
  • »
  • NEWS
  • »
  • world
  • »
  • BBC | കൗമാരക്കാർ വാർത്തകൾക്ക് ആശ്രയിക്കുന്നത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും; ബിബിസിയുടെ പ്രചാരം കുറയുന്നു

BBC | കൗമാരക്കാർ വാർത്തകൾക്ക് ആശ്രയിക്കുന്നത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും; ബിബിസിയുടെ പ്രചാരം കുറയുന്നു

2022ൽ കൗമാരക്കാർക്കിടയിൽ വാർത്ത സ്രോതസ്സ് എന്ന നിലയിലുള്ള ഇൻസ്റ്റ​ഗ്രാമിന്റെ ഉപയോ​ഗം 29 ശതമാനമായി ഉയർന്നു.

  • Last Updated :
  • Share this:
    യുകെയിലെ ( UK) കൗമാക്കാർ (Teenagers) പരമ്പരാ​ഗത വാർത്താ ചാനലുകളിൽ (traditional news channels) നിന്നും അകലുന്നതായി റിപ്പോർട്ട്. വാർത്തകൾ അറിയാൻ അവർ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത് ഇൻസ്റ്റ​ഗ്രാം (Instagram), ടിക്ടോക് (TikTok), യൂട്യൂബ് (YouTube) പോലുള്ള സോഷ്യൽ മീഡിയകളാണെന്ന് ബ്രിട്ടന്റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഓഫ്‌കോം പറയുന്നു. ആദ്യമായി, രാജ്യത്തെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വാർത്താ സ്രോതസ്സായി ഇൻസ്റ്റാഗ്രാം മാറിയിരിക്കുകയാണ്. 2022ൽ കൗമാരക്കാർക്കിടയിൽ വാർത്ത സ്രോതസ്സ് എന്ന നിലയിലുള്ള ഇൻസ്റ്റ​ഗ്രാമിന്റെ ഉപയോ​ഗം 29 ശതമാനമായി ഉയർന്നു. അതായത്, ഇവിടെ വാർത്തകൾ അറിയാനായി പത്തിൽ മൂന്ന് പേർ ഉപയോ​ഗിക്കുന്നത് ഇൻസ്റ്റ​ഗ്രാം ആണ്.

    ടിക് ടോക്കും യൂട്യൂബും തൊട്ടുപിന്നിലുണ്ട്. 28 ശതമാനം യുവാക്കളാണ് വാർത്തകൾ അറിയാൻ ഇവ ഉപയോഗിക്കുത്. 2020നും 2022നും ഇടയിൽ ഏറ്റവും വേ​ഗത്തിലുള്ള വളർച്ച പ്രകടമായിരിക്കുന്നത് ചൈനീസ് ഹ്രസ്വ വീഡിയോ നിർമ്മാണ പ്ലാറ്റ്‌ഫോമായ ടിക്ടോകിന്റെ ഉപയോ​ഗത്തിലാണ്. വാർത്തകൾ അറിയാൻ 2020 ൽ 8 ലക്ഷം പേരാണ് ടിക്ടോകിനെ ആശ്രയിച്ചിരുന്നതെങ്കിൽ 2022 ആയപ്പോഴേക്കും ഇത് 39 ലക്ഷമായി ഉയർന്നു.
    “ ടിക് ടോക്കിന്റെ വളർച്ചയ്ക്ക് പ്രധാനമായും പിന്തുണ ലഭിച്ചിരിക്കുന്നത് യുവാക്കളിൽ നിന്നാണ്, ഇതിന്റെ വാർത്താ ഉപയോക്താക്കളിൽ പകുതിയും 16 മുതൽ 24 വരെ പ്രായമുള്ളവരാണ്,” റിപ്പോർട്ട് പറയുന്നു. ടിക്ടോക് ഉപയോക്താക്കൾക്ക് വാർത്തകൾ കൂടുതലായി ലഭിക്കുന്നത് മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് അല്ല മറിച്ച് അവർ ഫോളോ ചെയ്യുന്ന മറ്റ് ആളുകളിൽ നിന്നാണ്.

    ”കൗമാരക്കാർക്കിടയിൽ വാർത്തകൾ അറിയാനുള്ള പ്രധാന ഉറവിടം സോഷ്യൽ മീഡിയയാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, യൂട്യൂബ് എന്നിവയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്ന് വാർത്ത സ്രോതസ്സുകൾ. പരമ്പരാഗത ചാനലുകളെ ഇവ മറികടന്നിരിക്കുകയാണ്, ”ഓഫ്‌കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.
    “ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരത്തിൽ ഉണ്ടായിരുന്ന വാർത്താ ഉറവിടങ്ങളായ ബിബിസി വണ്ണും ബിബിസി ടുവും ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൗമാരക്കാരിൽ നാലിലൊന്ന് പേർ (24 ശതമാനം) മാത്രമാണ് 2022ൽ ഈ ചാനലുകൾ വാർത്തകൾക്കായി ഉപയോഗിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഉണ്ടായിരുന്നതിന്റെ പകുതി (45 ശതമാനം) ആയി പ്രചാരം കുറഞ്ഞു," റിപ്പോർട്ടിൽ പറയുന്നു. അച്ചടി/ഓൺലൈൻ പത്രങ്ങളുടെ പ്രചാരത്തിലും കുറവ് വന്നിട്ടുണ്ട്. 2020ൽ 47 ശതമാനം ആയിരുന്നത് 2022ൽ 38 ശതമാനമായി കുറഞ്ഞു.

    മഹാമാരിയുടെ വ്യാപനം അച്ചടിയെ പ്രതികൂലമായി ബാധിച്ചതാണ് ഈ കുറവിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്രങ്ങളുടെ പ്രചാരം കുറയുന്നുണ്ടെങ്കിലും ഓൺലൈൻ പത്രങ്ങളുടെ പ്രചാരത്തിൽ സ്ഥിരത നിലനിർത്താൻ കഴിയുന്നുണ്ട്.

    അച്ചടിമാധ്യമങ്ങളിൽ ഡെയ്‌ലി മെയിൽ/മെയിൽ ഓൺ സൺഡെ എന്നിവയാണ് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പത്രങ്ങൾ. അതേസമയം ഡിജിറ്റൽ മാധ്യമങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ളത് ദി ഗാർഡിയൻ/ഒബ്‌സർവർ, ഡെയ്‌ലി മെയിൽ/മെയിൽ ഓൺ സൺഡെ എന്നിവയാണെന്ന് റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
    ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 'മറ്റ് വെബ്‌സൈറ്റ്/ആപ്പ്' ആയി ബിബിസി വെബ്‌സൈറ്റ് / ആപ്പ് തുടരുന്നു. യുകെയിലെ 23 ശതമാനം യുവാക്കളും ഇതാണ് ഉപയോ​ഗിക്കുന്നത്. യുവാക്കളിൽ 12 ശതമാനം ഉപയോ​ഗിക്കുന്ന ഗൂഗിൾ (സെർച്ച് എഞ്ചിൻ) ആണ് തൊട്ടു പിന്നിൽ. 2020-നെ അപേക്ഷിച്ച് ഇതിന്റെ ഉപയോ​ഗത്തിൽ കുറവ് വന്നിട്ടുണ്ട്.
    യൂട്യൂബ്, യാഹൂ ന്യൂസ്, ആപ്പിൾ ന്യൂസ് എന്നിവയുടെയെല്ലാം പ്രചാരം 2020 മുതൽ വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
    Published by:Amal Surendran
    First published: