നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ക്ലാസ് കട്ട് ചെയ്യാൻ ജ്യൂസ് ഉപയോഗിച്ച് കോവിഡ് ടെസ്റ്റിൽ വിദ്യാർത്ഥികളുടെ കൃത്രിമം

  ക്ലാസ് കട്ട് ചെയ്യാൻ ജ്യൂസ് ഉപയോഗിച്ച് കോവിഡ് ടെസ്റ്റിൽ വിദ്യാർത്ഥികളുടെ കൃത്രിമം

  ആന്റിബോഡി വൈറസുമായി കൂടിച്ചേരുന്നതിനെ ബന്ധപ്പെടുത്തിയാണ് ഈ ടെസ്റ്റ് പ്രവർത്തിക്കുന്നത്. രക്തത്തിലെ പി എച്ചിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ആന്റിബോഡിയുടെ പ്രവർത്തനം.

  Image for representation, Credits: Reuters

  Image for representation, Credits: Reuters

  • Share this:
   ബ്രിട്ടനിൽ ക്ലാസ് നഷ്ടപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ കോവിഡ് ടെസ്റ്റിൽ കൃത്രിമം നടത്തുന്നതായി റിപ്പോർട്ട്. ലാറ്റെറൽ ഫ്ലോ ടെസ്റ്റിൽ കൃത്രിമം നടത്തിയാണ് കുട്ടികൾ വ്യാജ കോവിഡ് പോസിറ്റീവ് റിസൾട്ട് സമ്പാദിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു സ്കൂളിലെ രക്ഷിതാക്കൾക്ക് ഇത് സബന്ധിച്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

   ടിക്ക് ടോക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ കോവിഡ് ടെസ്റ്റിൽ കൃതൃമം നടത്തുന്നത്. വിവിധ തരത്തിലുള്ള ജ്യൂസുകൾ, മദ്യം എന്നിവ ലാറ്റെറൽ ഫ്ലോ ടെസ്റ്റിൽ ഉപയോഗിച്ചാണ് വ്യാജമായി ഇവർ പോസിറ്റീവ് റിസൾട്ട് നേടുന്നത്.

   വ്യാജമായി ടെസ്റ്റ് റിസൽട്ട് കുട്ടികൾ എങ്ങനെ നേടുന്നു എന്നതിനെക്കുറിച്ച് ബ്രിട്ടണിലെ യൂണിവേഴ്സ്റ്റി ഓഫ് ഹള്ളിലെ സയൻസ് കമ്യൂണിക്കേഷൻ പ്രഫസർ മാർക്ക് ലോർച്ച് വിശദീകരിക്കുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തമായി ചെയ്യാവുന്ന ഒന്നാണ് ലാറ്റെറൽ ഫ്ലോ ടെസ്റ്റ്. 30 മിനിട്ടിനുള്ളിൽ ഫലവും ലഭിക്കും. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കിയാലാണ് കുട്ടികൾ എങ്ങനെ കൃത്രിമം നടത്തുന്നുവെന്ന് മനസിലാകൂ എന്നാണ് മാർക്ക് ലോർച്ച് പറയുന്നത്.

   കേടു വന്നതോ പൊട്ടിപ്പോയതോ ആയ വസ്തുക്കൾ നന്നാക്കണോ? നിങ്ങളെ സഹായിക്കാന്‍ ബെംഗളൂരുവിൽ ‘റിപ്പയർ കഫെ’

   ഒരു ചെറിയ പാഡാണ് ലാറ്റെറൽ ഫ്ലോ ടെസ്റ്റിന് ഉപയോഗിക്കുന്നത്. ഇതിന് നാല് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗത്ത് പരിശോധിക്കാനുള്ള സാമ്പിൾ നിറക്കാനുള്ളതാണ്. അൽപ്പം ചുവന്ന നിറത്തിലുള്ളതാണ് രണ്ടാമത്തെ ഭാഗം. മൂന്നും നാലും ഭാഗങ്ങൾ ടെസ്റ്റ് സെക്ഷനും കൺട്രോൾ സെക്ഷനുമാണ്. ടെസ്റ്റ് സെക്ഷനിൽ ഉള്ള ആന്റി ബോഡിയാണ് വൈറസ് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. ടെസ്റ്റ് സെക്ഷനിൽ ഒരു വര രൂപപ്പെടുക ആണെങ്കിൽ വൈറസ് ശരീരത്തിൽ ഉണ്ടെന്നാണ് കാണിക്കുന്നത്. ടെസ്റ്റ് കൃത്യമായി നടന്നോ എന്നതാണ് കൺട്രോൾ സെക്ഷൻ കാണിക്കുക.

   ഡോക്ടറോട് ചോദിക്കാം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ കോവിഡ് 19 ബാധിക്കുന്നത് എങ്ങനെ?

   ആന്റിബോഡി വൈറസുമായി കൂടിച്ചേരുന്നതിനെ ബന്ധപ്പെടുത്തിയാണ് ഈ ടെസ്റ്റ് പ്രവർത്തിക്കുന്നത്. രക്തത്തിലെ പി എച്ചിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ആന്റിബോഡിയുടെ പ്രവർത്തനം. ഇത് എപ്പോഴും ന്യൂട്രൽ ആയിരിക്കും. എന്നാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ അസിഡിക്ക് ജ്യൂസുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് നഷ്ടപ്പെടുന്നു. സങ്കീർണമായ പ്രോട്ടീനിൽ ഉൾപ്പെട്ട ആന്റിബോഡി വിഘടിക്കുകയും ഒട്ടിപ്പിടിക്കുന്ന അവസ്ഥയിൽ ആവുകയും ചെയ്യുന്നു. ടെസ്റ്റ് സെക്ഷനിൽ ഇത് കട്ട പിടിച്ച് ഒരു വര പോലെ രൂപപ്പെടുന്നതോടെ വ്യാജമായി കോവിഡ് പോസിറ്റീവ് റിസൾട്ട് കാണിക്കുകയും ചെയ്യുന്നു.

   വ്യാജ കോവിഡ് ടെസ്റ്റ് കാണിക്കുന്ന വീഡിയോകൾക്ക് ടിക്ക് ടോക്കിൽ ധാരാളം കാഴ്ച്ചക്കാരെ ലഭിക്കുന്നുണ്ട്. Fakecovidtest എന്ന ഹാഷ് ടാഗിൽ പങ്കു വെക്കപ്പെട്ട വീഡിയോക്ക് 6.5 മില്യൺ കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. കൊക്കോകോളാ, ആപ്പിൾ ജ്യൂസ്, വിനാഗിരി, നാരങ്ങാ ജ്യൂസ് തുടങ്ങിയവ ഉപയോഗിച്ചുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. ക്ലാസുകളിൽ നിന്നും രക്ഷ നേടാൻ വിദ്യാർത്ഥികർ വ്യാപകമായി ഇത്തരം രീതികൾ ഉപയോഗിക്കുന്നത് അധികൃതരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകുന്ന വീഡിയോകൾ പിൻവലിക്കാൻ നടപടി എടുക്കുമെന്ന് ടിക്ക് ടോക്ക് വക്താവും അറിയിച്ചു. ടിക്ക് ടോക്ക് കമ്മ്യൂണിറ്റി മാർഗ നിർദേശങ്ങൾക്ക് എതിരാണ് ഇത്തരം വീഡിയോകളെന്നും അദ്ദേഹം പറഞ്ഞു.
   Published by:Joys Joy
   First published:
   )}