• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇതുവരെ കാണാത്ത ദുരന്തത്തെ സാക്ഷ്യംവഹിച്ച് ടൊ​റ​ന്‍റോ

gopika.gs | news18
Updated: April 24, 2018, 2:57 PM IST
ഇതുവരെ കാണാത്ത ദുരന്തത്തെ സാക്ഷ്യംവഹിച്ച് ടൊ​റ​ന്‍റോ
Firemen cover a victim of an incident where a van struck multiple people at a major intersection in Toronto, April 23, 2018. REUTERS/Carlo Allegri
gopika.gs | news18
Updated: April 24, 2018, 2:57 PM IST
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ തി​ര​ക്കേ​റി​യ നഗരമായ ടൊ​റ​ന്‍റോ​യി​ൽ ഇരുപത്തിയഞ്ചുകാരൻ കാൽനടയാത്രക്കാർക്കുമേൽ വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റി. അക്രമത്തിൽ പത്തുപേർ മരണപ്പെട്ടു. പതിനാറുപേർക്ക് പരിക്ക്. റിച്ച്മോണ്ട് ഹിൽ സ്വദേശിയായ അലേക്ക് മിനാസ്സിയനാണ് എന്നയാളാണ് ഈ കൊടും ക്രൂരമായ ആക്രമണം നടത്തിയത്.

അലേക്ക് മിനാസ്സിയൻ


ഫിഞ്ച് ആൻഡ് യങ്ങ് സ്ട്രീറ്റിനു സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ (ഇന്ത്യൻ സമയം രാത്രി 11) ആയിരുന്നു സംഭവം. വഴിയാത്രികരെ ഇടിച്ചുവീഴ്ത്തി വാൻ പോകുന്നതു കണ്ടവരിൽ ചിലർ ഡ്രൈവർക്ക് ഹൃദയാഘാതമോ മറ്റോ ഉണ്ടായതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊലീസ് എത്തിയതോടെ കയ്യിൽ ആയുധവുമായി വാനിൽ നിന്നും പുറത്തിറങ്ങി മിനാസ്സിയൻ അത് പൊലീസിനു നേരെ പ്രയോഗിക്കാൻ ശ്രമിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് ഇയാൾ കരുതികൂട്ടി ആക്രമിച്ചതായിരുന്നു എന്ന് മനസിലാക്കിയത്. ഇതു ഭീകരാക്രമണമാണെന്ന സംശവും ഉടലെടുത്തിരുന്നു. വാനിന്റെ മുൻവശം പൂർണമായി തകർന്നനിലയിലായിരുന്നു. മരിച്ചവരിൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

ഏറെ നേരത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പൊലീസ് അക്രമിയെ കീഴ്പ്പെടുത്തിയത്. ടൊറന്റോ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ആർസിഎംപി ഉൾപ്പെടെ എല്ലാതലത്തിലുമുള്ള സംവിധാനങ്ങളും അന്വേഷണത്തിൽ സജീവമാണെന്ന് ഒന്റാരിയോ പ്രീമിയർ കാത്ലിൻ വിൻ മാധ്യമപ്രവർത്തകരെ അറിയിച്ചു.
First published: April 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍