ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.
🚨#BREAKING: Mass shooting with reports of multiple victims Dead
⁰📌#MontereyPark | #CACurrently multiple authorities are responding to a mass shooting in Monterey Park with reports of 16 people have been shot with unconfirmed reports 10 fatalities this is still developing pic.twitter.com/4XUwRwaibf
— R A W S A L E R T S (@rawsalerts) January 22, 2023
പതിനായിരക്കണക്കിന് ആളുകൾ നേരത്തെ ഫെസ്റ്റിവലിൽ പങ്കെടുത്തതായി അൽ അറേബ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു. ലൊസാഞ്ചൽസിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് മോണ്ടെറി പാർക്ക്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.