നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'സമുദ്രസുരക്ഷയ്ക്ക് തീവ്രവാദശക്തികൾ വെല്ലുവിളി'; യുഎൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

  'സമുദ്രസുരക്ഷയ്ക്ക് തീവ്രവാദശക്തികൾ വെല്ലുവിളി'; യുഎൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

  ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ചത്

  unsc

  unsc

  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യുഎൻ രക്ഷാസമിതി യോഗത്തിൽ സമുദ്രമേഖലയുടെ സുരക്ഷയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ശ്രദ്ധ നേടി. സമുദ്ര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് തീവ്രവാദശക്തികളാണെന്നും, അത്തരക്കാരെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ സഹകരണം ആവശ്യമാണെന്നും പ്രദാനമന്ത്രി പറഞ്ഞു. സമുദ്രവ്യാപാര മേഖലയിലെ തടസങ്ങൾ നീക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ചത്.

   സമുദ്രമേഖലയുടെ സുരക്ഷയായിരുന്നു ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. കോവിഡ് രോഗബാധിതരായി ജീവൻ നഷ്ടമായവരെ അനുസ്മരിച്ചുകൊണ്ടാണ് യോഗം തുടങ്ങിയത്. കടൽക്കൊള്ളക്കാരുടെ ആധിപത്യമുള്ള സമുദ്രപാതകൾ തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു. വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമുദ്ര സുരക്ഷ, സമുദ്ര മേഖലയിലെ കുറ്റകൃത്യം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ച് യുഎൻ സുരക്ഷാ കൗൺസിൽ മുൻകാലങ്ങളിൽ ചർച്ച ചെയ്യുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. എന്നിരുന്നാലും, ഇത്രയും ഉയർന്ന തലത്തിലുള്ള തുറന്ന സംവാദത്തിൽ ഒരു പ്രത്യേക അജണ്ട ഇനമെന്ന നിലയിൽ സമുദ്ര സുരക്ഷ സമഗ്രമായ രീതിയിൽ ചർച്ച ചെയ്യുന്നത് ഇതാദ്യമാണ്.


   ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചൈനയുടെ സമുദ്രാടിസ്ഥാനത്തിലുള്ള തർക്കങ്ങൾ മുറുകന്നതിനിടെയാണ് സമുദ്രതന്ത്രത്തെക്കുറിച്ചുള്ള രക്ഷാ സമിതിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നത്. സമുദ്ര അതിർത്തി പങ്കിടുന്ന വിവിധ രാജ്യങ്ങൾ തുടർന്നുവരുന്ന പാരമ്പര്യം ഇപ്പോൾ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു, "നിയമാനുസൃതമായ സമുദ്ര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നമ്മൾ നീക്കം ചെയ്യണം. ആഗോള അഭിവൃദ്ധി സമുദ്ര വ്യാപാരത്തിന്റെ സജീവമായ ഒഴുക്കിനെ ആശ്രയിച്ചിരിക്കുന്നു. സമുദ്ര വ്യാപാരത്തിലെ ഏത് തടസ്സവും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകും. " സമുദ്ര തർക്കങ്ങൾ സമാധാനപരമായും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലും പരിഹരിക്കണം. ഈ ധാരണയും പക്വതയുമാണ് ഇന്ത്യ അയൽരാജ്യമായ ബംഗ്ലാദേശുമായുള്ള സമുദ്ര അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് മോദി പറഞ്ഞു.

   "സമുദ്ര പരിസ്ഥിതിയും സമുദ്ര വിഭവങ്ങളും നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. നമുക്കറിയാവുന്നതുപോലെ, സമുദ്രങ്ങൾ കാലാവസ്ഥയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതിനാൽ, നമ്മുടെ സമുദ്ര പരിസ്ഥിതി പ്ലാസ്റ്റിക്, എണ്ണ ചോർച്ച തുടങ്ങിയ മലിനീകരണത്തിൽ നിന്ന് മുക്തമാക്കണം, ”പ്രധാനമന്ത്രി യു എൻ സുരക്ഷാസമിതി യോഗത്തിൽ അഭ്യർത്ഥിച്ചു. "പ്രകൃതിദുരന്തങ്ങളും സമുദ്ര ഭീഷണികളും നമ്മൾ ഒരുമിച്ച് നേരിടണം. ഈ വിഷയത്തിൽ പ്രാദേശിക സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചുഴലിക്കാറ്റ്, സുനാമി, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട സമുദ്ര ദുരന്തങ്ങളിൽ ആദ്യം പ്രതികരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ," പ്രധാനമന്ത്രി പറഞ്ഞു .
   Published by:Anuraj GR
   First published: