• HOME
  • »
  • NEWS
  • »
  • world
  • »
  • കറാച്ചിയിൽ ഭീകരാക്രമണം; പൊലീസ് ആസ്ഥാനം ആക്രമിച്ചു; അക്രമികളുമായി ഏറ്റുമുട്ടല്‍

കറാച്ചിയിൽ ഭീകരാക്രമണം; പൊലീസ് ആസ്ഥാനം ആക്രമിച്ചു; അക്രമികളുമായി ഏറ്റുമുട്ടല്‍

പൊലീസ് യൂണിഫോം ധരിച്ചെത്തിയായിരുന്നു പൊലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം നടത്തിയത്

  • Share this:

    കറാച്ചി: കറാച്ചിയിൽ പൊലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം.  സ്ഥലത്ത് നിരവധി സ്ഫോടനങ്ങള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അക്രമികളുമായി ഏറ്റുമുട്ടൽ തുടരുകയാണ്.  ആക്രമണത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ‌ക്ക് പരിക്കേറ്റിട്ടുണ്ട്.

    ചാവേർ ആക്രമണകാരികളുൾപ്പെടെ 12 അക്രമികളാണുണ്ടായിരുന്നതെന്നും പൊലീസ് യൂണിഫോം ധരിച്ചെത്തിയായിരുന്നു ആക്രമണമെന്നും  പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആയുധധാരികളായെത്തിയവര്‍ പൊലീസ് ആസ്ഥാനത്തിന് നേരെ ഹാൻഡ് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും വെടിയുതിർക്കുകയുമായിരുന്നു.

    രാത്രി ഏഴു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്.  നഗരത്തിലൂടെയുള്ള പ്രധാന റോഡിലെ ഗതാഗതം പോലീസ് അടച്ചു, അർദ്ധ സൈനികർ ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ കനത്ത സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

    പാകിസ്ഥാൻ സൂപ്പർ ലീഗിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ വരവും അടുത്തിടെ സമാപിച്ച അന്താരാഷ്ട്ര നാവിക സൈനിക അഭ്യാസമായ അമൻ 2023 നും ശേഷം നഗരത്തിൽ സുരക്ഷ അതീവ ജാഗ്രതയിലായിരിക്കുന്ന സമയത്താണ് സംഭവം.

    Published by:Jayesh Krishnan
    First published: