• HOME
  • »
  • NEWS
  • »
  • world
  • »
  • ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി വെളിപ്പെടുത്തൽ

ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി വെളിപ്പെടുത്തൽ

കേരളത്തിലും കശ്മീരിലും ബംഗലൂരുവിലുമായി തീവ്രവാദികൾ പരിശീലനത്തിനായി എത്തിയെന്നാണ് ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ

srilanka terror attack

srilanka terror attack

  • News18
  • Last Updated :
  • Share this:
    പ്രദീപ് പിള്ള

    കൊളംബോ: ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ കേരളത്തിലും എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. പരിശീലനത്തിനായാണ് തീവ്രവാദികൾ കേരളത്തില്‍ എത്തിയത്. തീവ്രവാദ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന റിപ്പോർട്ട് ഇന്ത്യയിൽ നിന്നും ലഭിച്ചിരുന്നുവെന്നും ശ്രീലങ്കൻ സൈനിക മേധാവി മഹേഷ് സേനാനായകെ വെളിപ്പെടുത്തി.

    കേരളത്തിലും കശ്മീരിലും ബംഗലൂരുവിലുമായി തീവ്രവാദികൾ പരിശീലനത്തിനായി എത്തിയെന്നാണ് ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച രേഖകൾ അന്വേഷണത്തിൽ ലഭിച്ചുവെന്ന് സൈനികമേധാവി മഹേഷ് സേനാനായകെ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, SDPI, തൗഹീദ് ജമാഅത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിനിടെയാണ് ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. ഈ സംഘടനകളിൽ നിന്ന് തീവ്രവാദികൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്.

    ഇന്ത്യ അടക്കമുള്ള സുഹൃത്ത് രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണ സാധ്യത ഉണ്ടെന്ന ഇന്‍റലിജൻസ് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം പൊലീസുമായി പങ്കുവെയ്ക്കുന്നതിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും ഒരു അഭിമുഖത്തിൽ ശ്രീലങ്കൻ സൈനിക മേധാവി അറിയിച്ചു. ഈസ്റ്റർ ദിനത്തിലാണ് 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പര കൊളംബൊയിലുണ്ടായത്. കൊളംബോയിലും പരിസരപ്രദേശങ്ങളിലും പാലങ്ങൾ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടത്തിയേക്കുമെന്ന് പുതിയ മുന്നറിയിപ്പുണ്ട്. ഇതോടെ രാജ്യത്ത് സുരക്ഷ വീണ്ടും ശക്തമാക്കി.
    First published: