HOME » NEWS » World » TERRORISTS KILL TWO FEMALE SUPREME COURT JUDGES IN AFGHANISTAN

കാബൂളിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവെച്ചുകൊന്നു; പിന്നിൽ താലിബാനെന്ന് റിപ്പോർട്ട്

സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും കോടതി വാഹനത്തില്‍ ഓഫീസിലേക്ക് എത്തുമ്പോൾ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: January 17, 2021, 5:21 PM IST
കാബൂളിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവെച്ചുകൊന്നു; പിന്നിൽ താലിബാനെന്ന് റിപ്പോർട്ട്
Representative Image
  • Share this:
കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളില്‍ രണ്ടു സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുഖംമറച്ചെത്തിയ അക്രമികൾ നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. അക്രമത്തിന് പിന്നിൽ താലിബാനാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ അവർ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും കോടതി വാഹനത്തില്‍ ഓഫീസിലേക്ക് എത്തുമ്പോൾ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം അറിയിച്ചതാണ് ഇക്കാര്യം. ആക്രമണത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റതായി പ്രാദേശിക പത്രം ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുചക്ര വാഹനത്തിൽ അമിതവേഗത്തിലെത്തി രണ്ടുപേര്‍ വാഹനത്തിന് നേരെ ചാടിവീണ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് എപിയോട് പറഞ്ഞു.

Also Read- ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ റെയിൽവേ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തു

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിൽ അഫ്ഗാനിസ്ഥാനിലെ ഉന്നത സ്ഥാനത്തിനിരിക്കുന്ന നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അടുത്തിടെ നിരവധി ചാവേറാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്യുന്നു.
Published by: Anuraj GR
First published: January 17, 2021, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories