നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മാസ്ക് വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു

  മാസ്ക് വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു

  കൊറോണ വൈറസ് മഹാമാരി സമയത്ത് മാസ്ക് ധരിക്കുന്നതിനും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമെതിരെ സെൻട്രൽ ടെക്സസിൽ പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു

  • Share this:
   കൊറോണ വൈറസ് മഹാമാരി സമയത്ത് മാസ്ക് ധരിക്കുന്നതിനും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമെതിരെ സെൻട്രൽ ടെക്സസിൽ പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് കാലേബ് വാലസ് എന്നയാൾ മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെസീക്ക വാലസ് ആണ് GoFundMe എന്ന പേജിൽ കാലേബ് വാലസിന്റെ മരണ വാർത്ത കുറിച്ചത്. ഈ പേജിൽ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അവർ പോസ്റ്റ് ചെയ്തിരുന്നു. 30 വയസ്സായിരുന്നു കാലേബ് വാലസിന്റെ പ്രായം. മൂന്ന് കുട്ടികളുടെ പിതാവായിരുന്നു ഇദ്ദേഹം. ഭാര്യ ഇപ്പോൾ നാലാമത് ഗർഭിണിയാണ്.

   "കാലേബ് സമാധാനപരമായി കടന്നുപോയി. അവൻ നമ്മുടെ ഹൃദയത്തിലും മനസ്സിലും എന്നേക്കും ജീവിക്കും” ഭാര്യ ജെസീക്ക വാലസ് കുറിച്ചു.

   2020 ജൂലൈ 4ന്, സാൻ ആഞ്ചലോയിൽ "ഫ്രീഡം റാലി" സംഘടിപ്പിക്കാൻ കാലേബ് വാലസാണ് മുൻകൈ എടുത്തത്. ഈ പരിപാടിയിൽ ആളുകൾ മാസ്ക് ധരിക്കുന്നതിനെയും ബിസിനസ്സ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനെയും മറ്റും വിമർശിച്ചിരുന്നു. "ദി സാൻ ആഞ്ചലോ ഫ്രീഡം ഡിഫെൻഡേഴ്സ്" എന്ന ഗ്രൂപ്പ് രൂപീകരിച്ചതും കാലേബ് വാലസ് ആണ്.

   "അമേരിക്കയുടെ നിലവിലെ അവസ്ഥയിൽ ഞങ്ങൾ സന്തുഷ്ടരല്ല," എന്ന് വാലസ് 2020 ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ, സാൻ ഏഞ്ചലോ സ്കൂൾ ഡിസ്ട്രിക്റ്റിന് അദ്ദേഹം ഒരു കത്തെഴുതിയിരുന്നു. നിലവിലെ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തായിരുന്നു ഇത്.

   ജൂലൈ 26 ന് ഭർത്താവിന് കോവിഡ് -19 ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും പരിശോധന നടത്താനോ ആശുപത്രിയിൽ പോകാനോ വിസമ്മതിച്ചു. അദ്ദേഹം പകരം വൈറ്റമിൻ സി, സിങ്ക് ആസ്പിരിൻ, ഐവർമെക്റ്റിൻ എന്നിവയുടെ കൂടിയ ഡോസുകൾ കഴിച്ചുവെന്ന് ഭാര്യ ജെസീക്ക വാലസ് മാധ്യമങ്ങളോട് പറഞ്ഞു.

   ജൂലൈ 30 ന് കാലേബ് വാലസിനെ അത്യാഹിത വിഭാഗത്തിലേയ്ക്ക് കൊണ്ടുപോയി. ഓഗസ്റ്റ് 8 മുതൽ അദ്ദേഹം അബോധാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, ജെസീക്ക വാലസ് GoFundMe പേജിൽ തന്റെ ഭർത്താവ് "അപൂർണ്ണനായ ഒരു മനുഷ്യനായിരുന്നു, എന്നാൽ അദ്ദേഹം തന്റെ കുടുംബത്തെയും തന്റെ മക്കളെയും മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിക്കുന്നു" എന്ന് പോസ്റ്റ് ചെയ്തിരുന്നു.

   അദ്ദേഹത്തിന്റെ മരണം ആശംസിച്ചവരോട് "അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിങ്ങളെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഒരു പുതിയ കാഴ്ചപ്പാടോടെ അദ്ദേഹം ഇതിൽ നിന്ന് പുറത്തുവരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ കഴിയില്ല കാരണം എനിക്ക് അവനുവേണ്ടി സംസാരിക്കാൻ കഴിയില്ല” എന്നും ഭാര്യ പറഞ്ഞിരുന്നു.

   കൊവിഡ് വാക്‌സിനെതിരെ തന്റെ റേഡിയോ പരിപാടിയിലൂടെ വ്യാപക പ്രചാരണം നടത്തുകയും പിന്നീട് കൊവിഡ് ബാധിച്ചപ്പോൾ കുറ്റസമ്മതം നടത്തുകയും ചെയ്ത അമേരിക്കൻ റേഡിയോ അവതാരകനും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് വാക്‌സിനുകളുടെ വിശ്വാസ്യതയിൽ സംശയാലുവായിരുന്ന ഇദ്ദേഹം വാക്സിനെതിരെ വ്യാപക പ്രചാരണം നടത്തിയയാളാണ്.
   Published by:Karthika M
   First published:
   )}