• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചിക്കൻ ഗെയിം കളിച്ചുകൊണ്ട് അമ്മയുടെ ഡ്രൈവിങ്; മൂന്നു വയസുകാരൻ എസ്.യു.വി ഇടിച്ചു മരിച്ചു

ജൂൺ 11ന് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഗെയിം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്

news18
Updated: June 23, 2019, 11:21 PM IST
ചിക്കൻ ഗെയിം കളിച്ചുകൊണ്ട് അമ്മയുടെ ഡ്രൈവിങ്; മൂന്നു വയസുകാരൻ എസ്.യു.വി ഇടിച്ചു മരിച്ചു
texas-kid
  • News18
  • Last Updated: June 23, 2019, 11:21 PM IST IST
  • Share this:
ടെക്സാസ്: ചിക്കൻ ഗെയിം കളിച്ചുകൊണ്ടുള്ള അമ്മയുടെ ഡ്രൈവിങ് സ്വന്തം മകന്‍റെ ജീവനെടുത്തു. അമ്മ ഓടിച്ച എസ്.യു.വി പാഞ്ഞുകയറി മൂന്നു വയസുകാരൻ മരിച്ചു. അമേരിക്കയിലെ ടെക്സാസിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അമ്മയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. 10 വർഷംവരെ കഠിനതടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂൺ 11ന് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഗെയിം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ലെക്സസ് സ്റ്റാഗ് എന്ന 26കാരി ഓടിച്ച വാഹനമിടിച്ചാണ് സ്വന്തം മകൻ മരിച്ചത്. ടെക്സാസിലെ ഹാരിസ് കൌണ്ടിയിലുള്ള അപ്പാർട്ട്മെന്‍റിന് പുറത്തുവെച്ചാണ് സംഭവം. 2006 മോഡൽ ലിങ്കൻ നാവിഗേറ്റർ വാഹനത്തിന് മുന്നിലേക്ക് സ്റ്റാഗിന്‍റെ മൂന്നു കുട്ടികൾ നടന്നുവന്നെങ്കിലും മൂത്ത രണ്ടു കുട്ടികളും ഓടിമാറി. എന്നാൽ ഇളയകുട്ടിയ്ക്ക് വണ്ടിയുടെ മുന്നിൽനിന്ന് മാറാൻ കഴിഞ്ഞില്ല. വലതുവശത്തെ രണ്ടു ടയറുകളും കുട്ടിയുടെ മേൽ കയറിയിറങ്ങുകയും തൽക്ഷണം മരിക്കുകയും ചെയ്തു. പൊലീസ് പിടികൂടിയപ്പോൾ സ്പീഡ് ബ്രേക്കറിന് മുകളിലാണ് വണ്ടി കയറിയതെന്നായിരുന്നു യുവതിയുടെ മൊഴി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍