• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്ഷാദൗത്യം പുനരാരംഭിച്ചു; എട്ടു കുട്ടികളെ പുറത്തെത്തിക്കും


Updated: July 9, 2018, 7:32 AM IST
രക്ഷാദൗത്യം പുനരാരംഭിച്ചു; എട്ടു കുട്ടികളെ പുറത്തെത്തിക്കും

Updated: July 9, 2018, 7:32 AM IST
ബാങ്കോക്ക്: തായ്‌ലൻഡിലെ ഗുഹയിൽ ശേഷിക്കുന്ന എട്ടു കുട്ടികളെയും പരിശീലകനെയും പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. രണ്ട് കുട്ടികളെ ഗുഹയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ഇന്നലെ രക്ഷാപ്രവർത്തനങ്ങൾ നിർത്തി വെച്ചത്. ഇന്നലെ നാലു കുട്ടികളെ ഗുഹയ്ക്കു വെളിയിൽ എത്തിച്ചിരുന്നു.

10 കിലോമീറ്റർ നീളം... അഗാധ ഗർത്തങ്ങൾ, ചെറുകുഴികൾ, ഇരുട്ടറകളിൽ ഒരാൾപൊക്കത്തിൽ വെള്ളം, രണ്ട് കിലോമീറ്ററോളം ദൂരത്തിൽ മുടിയ ചെളിയും മണ്ണും, ഇടയിൽ ഓക്സിജൻ ഇല്ലാത്ത ഭാഗങ്ങൾ. അതിനിടയിൽ പുറംലോകം കാണാതെ 13 പേർ 16 ദിവസം. തൊട്ടടുത്ത മണിക്കൂറിൽ പോലും ഇങ്ങനെയൊരു വാർത്ത നമുക്ക് വിശ്വസിക്കാനാകില്ല. അത്രമേൽ ആകാംഷ നിറഞ്ഞതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായിലുണ്ടായത്.

13 പേരെ രക്ഷപ്പെടുത്താൻ വഴികൾ പതിനെട്ടും നോക്കി. എന്നാൽ പിഴവുകളും പരാജയപ്പെടാൻ സാധ്യതയുള്ള പഴുതുകളും അടച്ചുവേണ്ടിയിരുന്നു എല്ലാം. അതിനായി വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരടക്കം ഗുഹയ്ക്കു പുറത്ത് തമ്പടിച്ചു. രക്ഷാപ്രവർത്തനത്തിന് നാല് മാസമെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൺസൂൺ കനക്കുമെന്ന മുന്നറിയിപ്പ്. ഗുഹയ്ക്കുള്ളിൽ നിന്ന് ജീവവായുവിന്റെ അളവും കുറഞ്ഞു. ഇതോടെ രണ്ടുംകൽപിച്ച് ഒരു തീരുമാനം. എന്തും സംഭവിക്കാവുന്ന നിർണായകദിനം. റഷ്യയിൽ ലോകകപ്പ് പോരാട്ടം സെമിഫൈനലിലെത്തി നിൽക്കുമ്പോൾ, തായ്‌ലൻഡിൽ ഫൈനലായിരുന്നു. ജീവൻ നിലനിർത്താനുള്ള ഫൈനൽ..പുനർജന്മത്തിലേക്കുള്ള വിജയാഘോഷം.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍