• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രാർത്ഥനയുമായി ലോകം; രക്ഷാപ്രവർത്തനം തുടരുന്നു


Updated: July 8, 2018, 3:35 PM IST
പ്രാർത്ഥനയുമായി ലോകം; രക്ഷാപ്രവർത്തനം തുടരുന്നു

Updated: July 8, 2018, 3:35 PM IST
ബാങ്കോക്ക്: തായ്ലൻഡിലെ താംലുവാംഗ് ഗുഹയിൽ കുടുങ്ങിയ ഫുട്ബാൾ താരങ്ങളായ 12 കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള 'ബഡ്ഡി ഡൈവ്' രക്ഷാപ്രവർത്തനത്തിന് തുടക്കമായി. പ്രാദേശികസമയം രാവിലെ 10 മണിയ്ക്ക് രക്ഷാപ്രവർത്തകർ ഗുഹയിൽ പ്രവേശിച്ചു. ആദ്യ കുട്ടിയുമൊത്ത് രാത്രി ഒൻപതോടെ പുറത്തെത്തുമെന്നാണ് പ്രതീക്ഷ. തായ്ലൻഡ് മാത്രമല്ല, കുട്ടിത്താരങ്ങൾ സുരക്ഷിതരായി പുറത്ത് വരണമെന്ന പ്രാർത്ഥനയിലാണ് ലോകം.

അപ്രതീക്ഷിത തടസങ്ങൾ നേരിട്ടാൽ രക്ഷാപ്രവർത്തനം പിന്നെയും നീളും. ഓരോ കുട്ടിക്കുമൊപ്പം ഒന്നോ രണ്ടോ മുങ്ങൽ വിദഗ്ധർ നീന്തുന്ന രീതിയാണ് ബഡ്ഡി ഡൈവ്. ഒരാൾ ഓക്സിജൻ സിലിണ്ടർ വഹിക്കും. പുറത്തെത്തിക്കുന്ന കുട്ടികൾക്കും പരിശീലകനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലൻസുകളും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.



രക്ഷാപ്രവർത്തനത്തിൽ 18 ഡൈവർമാരാണ് പങ്കെടുക്കുന്നത്. അഞ്ച് തായ് മുങ്ങൽ വിദഗ്ധരും 13 രാജ്യാന്തര നീന്തൽ സംഘത്തിലെ അംഗങ്ങളും ഉൾപ്പെടുന്നതാണ് രക്ഷാസംഘം. മഴ ശക്തമാകും മുമ്പ് കുട്ടികളെ പുറത്തെത്തിക്കുന്നതാവും സുരക്ഷിതം എന്നതിനാലാണ് ബഡ്ഡി ഡൈവിംഗ് എന്ന തീരുമാനത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. ഏറ്റവും അപകടകരമായ രക്ഷാപ്രവർത്തനമാണിത്.

ഗുഹയിലേക്കുള്ള വഴികളെല്ലാം ഇടുങ്ങിയതും ദുർഘടമേറിയതുമാണ്. ശക്തമായ അടിയൊഴുക്കുകളും ചെളിവെള്ളം നിറഞ്ഞ കുഴികളും രക്ഷാ പ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. വായു സഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ കുട്ടികളുമായി നീന്തുകയെന്നത് ശ്രമകരവും അതിസാഹസികവുമാണ്. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും. എയർ ടാങ്കുകൾ,​ മുഖാവരണങ്ങൾ തുടങ്ങിയവയവും രക്ഷാപ്രവർത്തകരുടെ കൈവശമുണ്ട്.



ഇടുങ്ങിയ വഴികളിൽ എത്തുമ്പോൾ മുതുകിൽ സൂക്ഷിച്ചിരിക്കുന്ന ടാങ്ക് എടുത്ത് മാറ്റിയ ശേഷം ചാനലിലൂടെ തള്ളി നീക്കും. ഇതിലൂടെ കുട്ടികൾക്ക് വഴി കാണിക്കാനാകും. ഗുഹയുടെ മൂന്നാമത്തെ ചേംബർ മുതൽ പുറത്തേക്കുള്ള കവാടം വരെ രക്ഷാപ്രവർത്തകരും കുട്ടികളും കാൽനടയായാണ് പോകുക.
മഴ കനത്താൽ കുട്ടികൾ കഴിയുന്ന സ്ഥലത്ത് വെള്ളം ഉയരും. പിന്നെ കഷ്ടിച്ച് പത്ത് ചതുരശ്രമീറ്റർ സ്ഥലമേ വെള്ളം കയറാതെ ശേഷിക്കൂ. അത്രയും സ്ഥലത്ത് കുട്ടികൾ കഴിയുക അപകടകരമാകും. കുട്ടികൾ ഇരിക്കുന്ന സ്ഥലം വരെ നാല് കിലോമീറ്ററിലേറെ നീളത്തിൽ ഇട്ട പൈപ്പുകളിലൂടെ തുടർച്ചയായി ഓക്സിജൻ പമ്പ് ചെയ്യുകയാണ്. ഓക്സിജൻ അളവ് കുറഞ്ഞാൽ കുട്ടികൾ അബോധാവസ്ഥയിലാകും.
First published: July 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍