• HOME
  • »
  • NEWS
  • »
  • world
  • »
  • OIC-CFM | മുസ്ലീം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OICയുടെ 48-ാമത് കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും; ചൈനീസ് വിദേശകാര്യ മന്ത്രി മുഖ്യാതിഥി

OIC-CFM | മുസ്ലീം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OICയുടെ 48-ാമത് കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും; ചൈനീസ് വിദേശകാര്യ മന്ത്രി മുഖ്യാതിഥി

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി (Wang Yi) യോഗത്തില്‍ പ്രത്യേക അതിഥിയാകും. ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ആദ്യമായാണ് ചൈനയുടെ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്

china-pak

china-pak

  • Share this:
    ലോകത്ത് മുസ്ലീം ജനത നേരിടുന്ന വെല്ലുവിളികളും അവർക്കായി ഉയർന്നു വരുന്ന അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (OIC) നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഓഫ് ഫോറിന്‍ മിനിസ്റ്റേഴ്സിന്റെ (CFM) 48-ാമത് സമ്മേളനം ചൊവ്വാഴ്ച (ഇന്ന്) ആരംഭിക്കും. 'ഐക്യത്തിനും നീതിക്കും വികസനത്തിനും വേണ്ടിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 57 മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടുന്ന സംഘടനയുടെ ദ്വിദിന വാര്‍ഷിക സമ്മേളനം നടക്കുന്നത്. യോഗത്തില്‍ 46 അംഗരാജ്യങ്ങൾ മന്ത്രിതലത്തിൽ പ്രതിനിധീകരിക്കപ്പെടും. ബാക്കി രാജ്യങ്ങളെ അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരാകും പ്രതിനിധീകരിക്കുക. അറബ് ലീഗ്, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ഐക്യരാഷ്ട്രസഭ എന്നിവയുള്‍പ്പെടെ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ മുതിര്‍ന്ന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

    ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി (Wang Yi) യോഗത്തില്‍ പ്രത്യേക അതിഥിയാകും. ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ആദ്യമായാണ് ചൈനയുടെ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്. ചടങ്ങില്‍ ചൈനയുടെ പങ്കാളിത്തവും അംഗരാജ്യങ്ങളുമായുള്ള ആശയവിനിമയവും അവരുടെ ഇടപെടലിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ചൈനയെ കൂടാതെ ഐക്യരാഷ്ട്രസഭ, റഷ്യന്‍ ഫെഡറേഷന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള ഒഐസിയുടെ സഹകരണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്‌തേക്കും.

    2020ല്‍ നിയാമിയില്‍ നടന്ന അവസാന സമ്മേളനത്തിന് ശേഷം മുസ്ലീം ജനതയെ ബാധിച്ച സംഭവവികാസങ്ങളുടെ അവലോകനവും മുന്‍ സമ്മേളനങ്ങളിൽ കൗൺസിൽ അംഗീകരിച്ച പ്രമേയങ്ങള്‍ നടപ്പിലാക്കാന്‍ സെക്രട്ടേറിയറ്റ് നടത്തിയ ശ്രമങ്ങളുടെ വിലയിരുത്തലും യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെയും സ്ഥിതിഗതികള്‍ അംഗങ്ങൾ ചര്‍ച്ച ചെയ്യും.

    Also Read- Afghanistan | ആറുമാസം മുമ്പ് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ യാത്ര; അഫ്ഗാന്‍ ധനമന്ത്രി ഇന്ന് ടാക്‌സി ഡ്രൈവര്‍

    ആഫ്രിക്കയിലെയും യൂറോപ്പിലെയും മുസ്ലീങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യെമന്‍, ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, ഇസ്ലാമോഫോബിയയും അന്താരാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, മാനുഷിക, ശാസ്ത്ര മേഖലകളിലെ സഹകരണവും അജണ്ടയില്‍ ഉള്‍പ്പെടുത്തും.

    സമാധാനവും സുരക്ഷയും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 100ലധികം പ്രമേയങ്ങള്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് പാകിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പുരോഗതി, സാംസ്‌കാരികവും ശാസ്ത്രീയവുമായ സഹകരണം, മാനുഷികവും നിയമപരവും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിഗണിക്കുക.

    'ഐക്യവും നീതിയും വികസനവും' എന്ന വിഷയത്തില്‍ ഒഐസി-സിഎഫ്എം വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗത്തില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ഒഐസിക്ക് അസര്‍ബൈജാന്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
    Published by:Anuraj GR
    First published: