ടെഹ്റാൻ: കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ ശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു. വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട വിവരം അറിഞ്ഞപ്പോൾ ഉണ്ടായ അമിത സന്തോഷത്തിനിടെയാണ് 55കാരൻ ഹൃദയാഘാതത്താൽ മരിച്ചത്. ദക്ഷിണ ഇറാനിലാണ് ഈ സംഭവം. അവിടുത്തെ 'ഹംഷഹരി' ദിനപത്രമാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
18 വർഷം മുമ്പ് നടത്തിയ കൊലപാതക കേസിലാണ് അകബർ എന്നയാൾക്ക് വധശിക്ഷ ലഭിച്ചത്. അക്ബറിന് 37 വയസുള്ളപ്പോഴാണ് ബന്ദർ അബ്ബാസ് നഗരത്തിൽവെച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കേസിൽ വിചാരണയ്ക്കിടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അക്ബറിന് പരമാവധി ശിക്ഷ നൽകി. അക്ബറിനൊപ്പം ഈ കൊലക്കേസിൽ പങ്കാളിയായിരുന്ന ദാവൂദ് എന്നയാൾക്കും വധശിക്ഷ ലഭിച്ചു. കേസിൽ അക്ബറിന്റെ കൂട്ടാളികളായ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.
ഇറാനിലെ ശരീഅത്ത് നിയമപ്രകാരം ദാവൂദിന്റെ വധശിക്ഷ നടപ്പിലായതോടെ അക്ബർ രക്ഷപെടില്ലെന്ന് ഉറപ്പായിരുന്നു. ഏതു നിമിഷവും ശിക്ഷ നടപ്പാക്കുമെന്ന ഭയത്തോടെയാണ് അക്ബർ ജയിലിൽ കഴിഞ്ഞിരുന്നത്. മാപ്പ് തേടി അക്ബറിന്റെ കുടുംബം കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കളെ പലതവണ സമീപിച്ചെങ്കിലും ഇസ്ഫഹാന് സ്വദേശികളായ അവര്‍ വഴങ്ങാൻ തയ്യാറായില്ല. വധശിക്ഷ നടപ്പാക്കുമെന്ന തീയതി അടുത്തതോടെ അക്ബറിന്റെ ആരോഗ്യനില മോശമായി. കടുത്ത മാനസികസമ്മർദ്ദത്തെ തുടർന്ന് രണ്ടു തവണ മസ്തിഷ്ക്കാഘാതം ഉണ്ടായി. ജയിലിൽ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് അക്ബറിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
ഇതോടെ ജയില്‍ അധികൃതര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിളിപ്പിക്കുകയും അക്ബറിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആയിരം കിലോമീറ്ററോളം സഞ്ചരിച്ചെത്തിയാണ് ജയില്‍ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം അക്ബറിന് മാപ്പ് നൽകുകയായിരുന്നു. ഇതോടെയാണ് അക്ബർ വധശിക്ഷയിൽനിന്ന് ഒഴിവായത്. മാപ്പ് ലഭിച്ചതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവായെന്ന വിവരം ജയിൽ അധികൃതർ അക്ബറിനെ സെല്ലിലെത്തി അറിയിക്കുകയായിരുന്നു. ഇതുകേട്ട അക്ബർ വളരെയധികം സന്തോഷവാനായിരുന്നു. അൽപ്പനേരം മനസ് തുറന്ന് ചിരിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ബറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യുവാവിനെ പെൺ സുഹൃത്തിന്റെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; കാലിന് വെട്ടേറ്റ യുവാവ് ചികിത്സയിൽ
യുവാവിനെ പെൺ സുഹൃത്തിന്റെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അനന്ദുവിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയല്വീട്ടിലേക്കാണ്. തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം വിലക്കുകയും പൂയപ്പള്ളി പൊലീസില്‍ അനന്ദുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി വിട്ടു.
Also Read-
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു
എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്റെ വീടിന്റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.
പരിക്കേറ്റ അനന്ദുവിനെ ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.