• HOME
  • »
  • NEWS
  • »
  • world
  • »
  • MP Resigns | പാർലമെന്‍റിൽവെച്ച് മൊബൈൽഫോണിൽ അശ്ലീല വീഡിയോ കണ്ട ബ്രിട്ടീഷ് എം.പി രാജിവെച്ചു

MP Resigns | പാർലമെന്‍റിൽവെച്ച് മൊബൈൽഫോണിൽ അശ്ലീല വീഡിയോ കണ്ട ബ്രിട്ടീഷ് എം.പി രാജിവെച്ചു

തന്റെ അരികിലിരുന്ന് ഒരു പുരുഷ അംഗം അശ്ലീലം കാണുന്നത് കണ്ടെന്ന് ഒരു വനിതാ മന്ത്രി പറഞ്ഞതായി ഈ ആഴ്ച ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലണ്ടൻ പാർലമെന്‍റിൽവെച്ച് രണ്ടു തവണ മൊബൈൽഫോണിൽ അശ്ലീല വീഡിയോ (Porn Video) കണ്ടെന്ന് സമ്മതിച്ച ബ്രിട്ടീഷ് എംപി രാജിവെച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ (Boris Johnson) കൺസർവേറ്റീവ് പാർട്ടിയിൽ നിന്നാണ് നീൽ പാരിഷ് രാജിവച്ചത്. ഭ്രാന്തമായ നിമിഷങ്ങളിലാണ് താൻ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതെന്ന് നീൽ പാരിഷ് സമ്മതിച്ചിരുന്നു. പാർലമെന്റിന്റെ സ്റ്റാൻഡേർഡ് കമ്മീഷണർക്ക് സ്വയം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കൺസർവേറ്റീവ് വെള്ളിയാഴ്ച നീൽ പാരിഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

    അന്വേഷണം നടക്കുമ്പോൾ പാർലമെന്റ് അംഗമായി തുടരുമെന്ന് നേരത്തെ പറഞ്ഞിരുന്ന പാരിഷ് ശനിയാഴ്ച രാജിവക്കുകയായിരുന്നു. “അവസാനം, എന്റെ കുടുംബത്തിനും എന്റെ മണ്ഡലത്തിനും ഞാൻ മൂലം ഉണ്ടായ ദുഷ്പ്പേര് ചെറുതല്ല. അതുകൊണ്ടുതന്നെ എംപി സ്ഥാനത്ത് തുടരുന്നത് വിലമതിക്കുന്നില്ല,” പാരിഷ് പറഞ്ഞു.

    ട്രാക്ടറുകളെക്കുറിച്ച് പരതാനായി ഓൺലൈനിൽ സെർച്ച് ചെയ്തപ്പോൾ സമാനമായ പേരിലുള്ള മറ്റൊരു വെബ്സൈറ്റിൽ എത്തുകയും, അതിൽ അശ്ലീല വീഡിയോ കണ്ടപ്പോൾ കുറച്ചു സമയം നോക്കി പോകുകയുമായിരുന്നു" കർഷകൻ കൂടിയായ പാരിഷ് പറഞ്ഞു.

    "എന്നാൽ ഞാൻ ചെയ്തത് കുറ്റകരം തന്നെയാണ്. അതിനെ ന്യായീകരിക്കുന്നില്ല. മറ്റൊരവസരത്തിൽ - ഞാൻ രണ്ടാമതും ആ വെബ്സൈറ്റിലേക്ക് പോയി, അത് ബോധപൂർവമായിരുന്നു. അത് വോട്ടുചെയ്യാൻ വേണ്ടി, ചേമ്പറിന്റെ വശത്ത് ഇരിക്കുമ്പോഴായിരുന്നു." എന്താണ് മനസ്സിലൂടെ കടന്നുപോകുന്നതെന്ന് ചോദിച്ചപ്പോൾ, "ഭ്രാന്തിന്റെ ഒരു നിമിഷം" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

    Also Read- 'ജോലി സമയത്ത് അശ്ലീല വീഡിയോ കാണുന്നത് അംഗീകരിക്കാനാവില്ല'; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

    ഒരു കമ്മറ്റി ഹിയറിംഗിനിടെ കോമൺസ് ചേംബറിൽ തന്റെ അരികിലിരുന്ന് ഒരു പുരുഷ അംഗം അശ്ലീലം കാണുന്നത് കണ്ടെന്ന് ഒരു വനിതാ മന്ത്രി പറഞ്ഞതായി ഈ ആഴ്ച ആദ്യം ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

    "ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നില്ല," പാരിഷ് പറഞ്ഞു, ചുറ്റുമുള്ളവർ ഇത് കാണണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ചെയ്തതിനെ പ്രതിരോധിക്കാൻ പോകുന്നില്ല. ഞാൻ ചെയ്തത് തീർത്തും തെറ്റായിരുന്നു ... ഞാൻ എന്റെ സ്വബോധത്തോടെയുള്ള ചിന്തകളിൽനിന്ന് പൂർണ്ണമായി വിട്ടുപോയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു."- നീൽ പാരിഷ് പറഞ്ഞു.

    അതേസമയം 2021ൽ ഏറ്റവും കൂടുതൽ പോൺ കണ്ട രാജ്യങ്ങളുടെ പട്ടിക പ്രമുഖ പോണോഗ്രാഫി വെബ്സൈറ്റായ പോൺഹബ് ഈയടുത്ത് പുറത്ത് വിട്ടിരുന്നു. പോൺ സൈറ്റിലേക്കുള്ള ട്രാഫിക്കിൻെറ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ബ്രിട്ടണാണ്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണുള്ളത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുണ്ട്. ജപ്പാൻ (4), കാനഡ (5) ഫ്രാൻസ് (6), ജർമ്മനി (7) ഇറ്റലി (8), ഓസ്ട്രേലിയ (9), ഫിലിപ്പീൻസ് (10) എന്നിവയാണ് മറ്റു സ്ഥാനങ്ങളിൽ ഉള്ളത്. സൈറ്റിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കാര്യത്തിൽ ഫിലിപ്പീൻസാണ് ഒന്നാം സ്ഥാനത്തുള്ളത്.

    ഈ സൈറ്റിലേക്കുള്ള ട്രാഫിക്കിൻെറ 80 ശതമാനവും സംഭാവന ചെയ്യുന്നത് ലോകത്തിലെ 20 രാജ്യങ്ങളാണ്. മറ്റെല്ലാ രാജ്യങ്ങളും കൂടി കൂട്ടിയാൽ ആകെ 20 ശതമാനം മാത്രമാണ് വരുന്നത്. ഇന്ത്യയിൽ ഈയടുത്ത് നിരവധി പോൺ സൈറ്റുകൾ നിരോധിച്ചിരുന്നു. എന്നിട്ടും പോൺ ട്രാഫിക്കിൻെറ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.
    Published by:Anuraj GR
    First published: