• HOME
  • »
  • NEWS
  • »
  • world
  • »
  • Food Delivery | കാഴ്ചയില്‍ കുട്ടിയെ പോലെ തോന്നിയെന്ന് ഡെലിവറി ഏജന്റ്; യുകെയില്‍ 37കാരന് ഭക്ഷണം നിഷേധിച്ചു

Food Delivery | കാഴ്ചയില്‍ കുട്ടിയെ പോലെ തോന്നിയെന്ന് ഡെലിവറി ഏജന്റ്; യുകെയില്‍ 37കാരന് ഭക്ഷണം നിഷേധിച്ചു

സര്‍ക്കാരില്‍ നിന്ന് ലഭിച്ച പണമാണ് അദ്ദേഹത്തെ പട്ടിണി കിടക്കാതെ രക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ പക്കൽ അവശേഷിച്ചിരുന്ന പണം കൊണ്ടാണ് ഭക്ഷണം ഓർഡർ ചെയ്തത്.

  • Share this:
'കാഴ്ചയില്‍ കുട്ടിയെ പോലെ തോന്നി'; 37കാരന് ഭക്ഷണം ഡെലിവറി ഏജന്റ് നിഷേധിച്ചുകാഴ്ചയില്‍ ഒരു കുട്ടിയെ പോലെ തോന്നി എന്ന കാരണം ചൂണ്ടിക്കാട്ടി യുകെയില്‍ 37കാരന് ഭക്ഷണം ഡെലിവറി (food delivery) ചെയ്യുന്നത് നിഷേധിച്ചു. മിഡില്‍ സ്ബറോയിലെ വില്യം വില്‍ഫര്‍ഡ് എന്നയാള്‍ക്കാണ് ഭക്ഷണം നിഷേധിച്ചത്. സെയിന്‍സ്ബറി (sainsbury) സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഡെലിവറി ഏജന്റ് ഇയാളോട് ഐഡി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലഹരി പാനീയങ്ങളോ സിഗരറ്റോ ഉണ്ടെങ്കിലാണ് പ്രായം തെളിയിക്കേണ്ട രേഖ നൽകേണ്ടത്. വില്‍ഫര്‍ഡിന്റെ ഓര്‍ഡറില്‍ ഇവയൊന്നും ഇല്ലായിരുന്നു.

വില്‍ഫര്‍ഡ് തന്റെ ജനന സര്‍ട്ടിഫിക്കറ്റ് (birth cerificate) നല്‍കിയിട്ടും രക്ഷയുണ്ടായില്ല. ഓര്‍ഡര്‍ ഒന്നുകൂടി ചെയ്യേണ്ടി വരുമെന്നാണ് ഡെലിവറി ഏജന്റ് പറഞ്ഞത്. വില്യം വില്‍ഫര്‍ഡിന് പ്രമേഹവും സിസ്റ്റിക് ഫൈബ്രോസിസും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അദ്ദേഹത്തിന് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞെങ്കിലും, പേയ്‌മെന്റ് പ്രൊസസ്സ് ചെയ്യാന്‍ ദിവസങ്ങള്‍ എടുക്കുമെന്നും അവര്‍ അറിയിച്ചു.

ഭക്ഷണവും പണവും ഇല്ലാത്തതിനാല്‍ വളരെ അപകടം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് വില്‍ഫര്‍ഡ് പറയുന്നു. തനിച്ചാണ് താമസിക്കുന്നത്. രോഗാവസ്ഥ കാരണം അദ്ദേഹത്തിന് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

ഡെലിവറിയില്‍ പ്രായപരിധി നിര്‍ണയിച്ച് വാങ്ങിക്കാവുന്ന സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്റെ പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ഡെലിവറി ഏജന്റിനോട് താന്‍ കാര്യം അന്വേഷിച്ചുവെന്നും വില്‍ഫര്‍ഡ് പറഞ്ഞു. ഇത് അവരുടെ പോളിസിയാണെന്നും അതിനാല്‍ ഫോട്ടോ ഐഡി കാണിക്കണമെന്നും ഏജന്റ് പറഞ്ഞു. ''എന്റെ ആരോഗ്യത്തെ കുറിച്ച് ഞാന്‍ അവരോട് വിശദീകരിച്ചിട്ടും അവര്‍ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു, '' വില്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ മുഴുവന്‍ റീഫണ്ടും അപ്പോള്‍ തന്നെ നല്‍കാമെന്ന് ഡെലിവറി ഏജന്റ് സമ്മതിച്ചു. എന്നാല്‍, സെയിന്‍സ്‌ബെറിയില്‍ നിന്നുള്ള ഇമെയില്‍ അദ്ദേഹത്തെ വീണ്ടും ഞെട്ടിച്ചു. റീഫണ്ട് ലഭിക്കുന്നതിന് 3-5 ദിവസം വേണ്ടിവരുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതുവരെ ഭക്ഷണമില്ലാതെ ജീവിക്കണം.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച പണമാണ് അദ്ദേഹത്തെ പട്ടിണി കിടക്കാതെ രക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ പക്കൽ അവശേഷിച്ചിരുന്ന പണം കൊണ്ടാണ് ഭക്ഷണം ഓർഡർ ചെയ്തത്.

Also read : ജയിലിലേയ്ക്കെത്തുന്ന സമാധാനത്തിൻറെ നൊബേൽ

സംഭവം പുറത്തറിഞ്ഞതിനു ശേഷം, വില്‍ഫര്‍ഡിനോട് ക്ഷമാപണം നടത്തുന്നതായി സെയിന്‍സ്ബറി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സംഭവത്തില്‍ കമ്പനി അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. റീഫണ്ട് തുക ഇപ്പോള്‍ വില്‍ഫോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.

'' തങ്ങള്‍ കേസ് അന്വേഷിക്കുകയാണ്. 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മാത്രമേ ഡെലിവറി നല്‍കൂ എന്നത് സ്റ്റാന്‍ഡേര്‍ഡ് പോളിസിയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 25 വയസ്സിന് താഴെ പ്രായം തോന്നിക്കുന്നുവെങ്കില്‍ ഡെലിവറി ഏജന്റുമാര്‍ക്ക് ഐഡി ആവശ്യപ്പെടാം, '' സെയ്ന്‍സ്ബറി വക്താവ് പറഞ്ഞു.
Published by:Amal Surendran
First published: