• HOME
 • »
 • NEWS
 • »
 • world
 • »
 • Pig heart Transplantation | ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

Pig heart Transplantation | ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

രണ്ട് മാസം മുൻപാണ് ശസ്ത്രക്രിയയിലൂടെ അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിച്ചത്.

 • Share this:
  ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം (Pig's Heart) സ്വീകരിച്ചയാൾ (Heart Transplantation) മരിച്ചു. അമേരിക്കൻ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ശസ്ത്രക്രിയയിലൂടെ അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിച്ചത്.

  ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  read also - Explained | മനുഷ്യനിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് എങ്ങനെ? ഈ ശസ്ത്രക്രിയയുടെ പുരോഗതി ശാസ്ത്രലോകം സസൂക്ഷ്‌മം നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?

  ZOOM മീറ്റിങ്ങിലൂടെ 900 പേരെ പിരിച്ചുവിട്ട് വൈറലായ കമ്പനിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 3000 ജീവനക്കാര്‍ പുറത്ത്


  സ്വകാര്യ വായ്പാ കമ്പനിയിലെ 900 ജീവനക്കാരെ ZOOM കോളിലൂടെ പിരിച്ചുവിട്ട സംഭവം സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതെ കമ്പനി 3,000-ത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബെറ്റർ.കോം എന്ന ഓൺലൈൻ മോർട്ട്‌ഗേജ് വായ്പാ കമ്പനിയാണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ  പിരിച്ചുവിട്ടത്.

  read also- Russia Ukraine|എണ്ണയും വാതകവും ഉപയോഗിക്കുന്നത് ഒറ്റ രാത്രികൊണ്ട് നിർത്താൻ കഴിയില്ല: ബോറിസ് ജോൺസൻ

  യുഎസിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ തൊഴിലാളികളെ ഗണ്യമായി കുറയ്‌ക്കുന്ന നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് പിന്നാലെ അധികൃതർ വ്യക്തമാക്കി. ഉയർന്ന പലിശനിരക്ക് മൂലം ഒറിജിനേഷൻ വോളിയത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ബെറ്റർ.കോമിന്റെ ഇടക്കാല അധ്യക്ഷന്‍ കെവിൻ റയാൻ പറഞ്ഞു.

  കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ആദ്യമായി ബെറ്റർ.കോം എന്ന കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. സിഇഒ വിശാൽ ഗാർഗ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

  Gold Price | സ്വർണവില രാവിലെ കൂടി, പിന്നീട് കുറഞ്ഞു; പുതിയ നിരക്ക് അറിയാം


  കൊച്ചി: സ്വർണവില (Gold Price) മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്ന് രണ്ടു തവണ മാറി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒറ്റയടിക്ക് സ്വർണവില പവന് 1040 രൂപ കൂടി 40560 രൂപയിലെത്തി. ഈ സമയം ഒരു ഗ്രാം സ്വർണത്തിന് 5070 രൂപയായിരുന്നു. എന്നാൽ പിന്നീട് സ്വർണവില കുറയുകയായിരുന്നു. പവന് 720 രൂപയാണ് കുറഞ്ഞത്. പവന് 39,840 രൂപയാണ് ഇപ്പോഴത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4980 രൂപ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അവസാന രണ്ട് മാസത്തിനിടെ 3800 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.

  യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് രാജ്യാന്തരവിപണിയിലുണ്ടായ വില വർദ്ധനയാണ് സംസ്ഥാനത്ത് സ്വർണവില നാൾക്കുനാൾ വർദ്ധിക്കാൻ കാരണം. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 40000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് 42000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. വരും ദിവസങ്ങളില്‍ ഇതും മറികടന്നേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടി.

  അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്വർണവില പവന് 40,000 കടക്കുമെന്ന് നേരത്തേ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വർണ വില ഉയരുന്നതിന് കാരണമാണ്.
  Published by:Arun krishna
  First published: