നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അധ്യാപികയുടെ ശിക്ഷയിൽ പെൺകുട്ടിയ്ക്ക് നഷ്ടമായത് കാലിന്റെ സ്വാധീനം; ഹോസ്റ്റൽ മുറിയിൽ ഭക്ഷണം ഒളിപ്പിച്ചുവെന്ന് ആരോപണം

    അധ്യാപികയുടെ ശിക്ഷയിൽ പെൺകുട്ടിയ്ക്ക് നഷ്ടമായത് കാലിന്റെ സ്വാധീനം; ഹോസ്റ്റൽ മുറിയിൽ ഭക്ഷണം ഒളിപ്പിച്ചുവെന്ന് ആരോപണം

    ഹോസ്റ്റലിലെ കിടപ്പു മുറിയില്‍ കുറച്ച് ഭക്ഷണം ഒളിപ്പിച്ചു വച്ചതിനാണ് പെൺകുട്ടി ശിക്ഷയ്ക്ക് ഇരയായത്.

    News18

    News18

    • Share this:
      സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഒരു തരത്തിൽ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വികൃതി കാണിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ക്ലാസ് സമയത്ത് ഉച്ച ഭക്ഷണം കഴിക്കുന്നതും, സ്‌കൂള്‍ പരിസരത്ത് അനുവദിച്ചിട്ടില്ലാത്ത, ചെറു ഭക്ഷണങ്ങള്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതുമൊക്കെ ഇത്തരം ചെറിയ കുസൃതികളിൽപ്പെടുന്നു. അവയൊന്നും അസാധാരണമായ സംഭവങ്ങളല്ല. എന്നാൽ ഇത്തരം സംഭവത്തിന്മേൽ അസാധാരണമായ ശിക്ഷയാണ് ചൈനയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനി നേരിട്ടത്.

      തന്റെ ഹോസ്റ്റലിലെ കിടപ്പു മുറിയില്‍ കുറച്ച് ഭക്ഷണം ഒളിപ്പിച്ചു വച്ചതിനാണ് പെൺകുട്ടി ശിക്ഷയ്ക്ക് ഇരയായത്. എന്നാല്‍ അതിന്റെ പരിണിതഫലം കുട്ടിയുടെ ഭാവി ജീവിതത്തെ വരെ ബാധിക്കുന്നതാണ്. വിദ്യാര്‍ത്ഥിനിയുടെ കള്ളത്തരം കണ്ടെത്തിയ അധ്യാപിക അവളെ ശകാരിച്ചു. ഒപ്പം ശിക്ഷയായി കുട്ടിയോട് 300 തവണ സ്‌ക്വാറ്റ് എന്ന വ്യായാമമുറ ചെയ്യാനും ആവശ്യപ്പെട്ടു. ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ ഒരു ഹൈസ്‌കൂളിലാണ് 14കാരിയായ ഈ വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയായ സൗ പറയുന്നത് അനുസരിച്ച് കഴിഞ്ഞ ജൂണ്‍ 10-ാം തീയതി രാത്രി 10 മണിക്കാണ് സംഭവം നടന്നത്.

      തന്റെ വിദ്യാര്‍ത്ഥിയുടെ കട്ടിലിലാണ് അധ്യാപിക ലഘുഭക്ഷണം കണ്ടെത്തിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍, ഭക്ഷണ പദാര്‍ത്ഥം തന്റേതല്ല എന്ന് വിദ്യാര്‍ത്ഥിനി മറുപടി നൽകുകയും ചെയ്തു. അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ തന്നെ ഇവര്‍ പെണ്‍കുട്ടിയെ ശിക്ഷിക്കുകയായിരുന്നു. 300 സ്വാറ്റ് എടുക്കാനാണ് ഇവര്‍ കുട്ടിയോട് നിര്‍ദ്ദേശിച്ചത്. ശിക്ഷ വിധിച്ചതിന് ശേഷം ഇവര്‍ അവിടെ നിന്ന് പോയി. എന്നാല്‍ മറ്റൊരു അധ്യാപികയോട്, വിദ്യാര്‍ത്ഥിനി ശിക്ഷ ശരിയായി പൂര്‍ത്തീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടാണ് പോയത്.

      2020 ഏപ്രിലില്‍, പെണ്‍കുട്ടിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിനെ കുറിച്ച് അധ്യാപകര്‍ക്ക് അറിയാമായിരുന്നു എങ്കിലും, ആരും ഇവരുടെ നടപടി തടഞ്ഞിരുന്നില്ല. 150 സ്‌ക്വാറ്റുകള്‍ എടുത്തതിന് ശേഷം, വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളായി. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ നഗരത്തിലുള്ള പല ആശുപത്രികളിലും ചികിത്സയ്ക്കായി കൊണ്ടു പോയി.

      എന്നാൽ കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ഡോക്ടര്‍മാര്‍ ദു:ഖകരമായ വാര്‍ത്തയായിരുന്നു അവരുമായി പങ്കു വെച്ചത്. ഇനി ജീവിതകാലം മുഴുവൻ ആ പെണ്‍കുട്ടിയ്ക്ക് ക്രച്ചസിന്റെ സഹായത്തോട് കൂടിമാത്രമേ നടക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ അറിയിച്ചത്. അന്നു മുതല്‍ കുട്ടി കടുത്ത മാനസികാഘാതത്തിലായിരുന്നു. ആ സംഭവത്തോട് കൂടി പെണ്‍കുട്ടി, വിഷാദരോഗത്തിനുള്ള മരുന്നും കഴിച്ചു തുടങ്ങി.

      വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌കൂൾ അധികൃതര്‍ വൈകാതെ തന്നെ അറിഞ്ഞിരുന്നു. അടിയന്തര നടപടി എന്ന നിലയില്‍ അവര്‍ സംഭവവുമായി ബന്ധപ്പെട്ട അധ്യാപകരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ സ്‌കൂള്‍തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്, സ്‌കൂള്‍ 13 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു എന്നാണ്. ചൈനയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.
      Published by:Jayesh Krishnan
      First published:
      )}