നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു

  ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു

  ഇതിനുമുന്‍പ് H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി

  china

  china

  • Share this:
   ബെയ്ജിങ്: ലോകത്ത് ആദ്യമായി ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യരില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയ്ങസുവിലാണ് രോഗം സ്ഥിരീകരിച്ചതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഷെന്‍ജിയാങ് നഗരത്തിലെ 41 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിച്ചിരുന്നെങ്കിലും രോഗബാധ കണ്ടെത്താന്‍ കഴിഞ്ഞില്ല.

   മെയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് H10N3 കേസുകള്‍ ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്ന് ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നും ഇല്ലെന്നും ആശുപത്രിയില്‍ നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു.

   Also Read-Covid Vaccine | റഷ്യയില്‍ നിന്ന് സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി

   ചൈനയില്‍ പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ കാണപ്പെടാറുണ്ട്. ചിലത് മനുഷ്യരില്‍ ബാധിക്കാറും ഉണ്ട്. പക്ഷിപ്പനിയുടെ മറ്റൊരു വകഭേദമായ H7N9 2016-17 കാലത്ത് മൂന്നുറിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഇതിനുമുന്‍പ് H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.

   Covid 19 | കോവിഡ് കേസുകൾ കുറയുന്നു; 54 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക് 

   രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയർന്നു.

   രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തിൽ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

   കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തിൽ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്.

   രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് നിൽക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,795 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
   Published by:Jayesh Krishnan
   First published:
   )}