ഇതു കേരളമല്ല, ഇന്ത്യയുമല്ല. യുനെസ്‌കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ച ഈ ജാപ്പനീസ് ദ്വീപിൽ സ്ത്രീകൾക്കു പ്രവേശനമില്ല, പുരുഷന്മാരാണെങ്കിലോ, കയറണമെങ്കിൽ പൂർണ നഗ്നരാവണം! നിയമപ്രകാരം, ആ മണ്ണിൽ കാലു കുത്തും മുൻപ് അവർ പൂർണ നഗ്നരായി, പരിശുദ്ധരാവേണ്ട ചടങ്ങുണ്ട്. തിരിച്ചു പോകുമ്പോൾ ഒന്നും ഒപ്പം കൊണ്ടു പോകാനോ, ഇതേപ്പറ്റി പുറത്താരോടും പറയാനോ പാടില്ല.
പതിനേഴാം നൂറ്റാണ്ടിലെ ഒക്കിസ്തുവിന്റെ ദേവാലയമാണു ഓകിനോഷിമ. ഇവിടെ നാവിക സുരക്ഷക്കുള്ള പ്രാർത്ഥനകൾ നടന്നിരുന്നു.
യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യം ഇനി ഏതാനും ദിവസങ്ങള്‍ കൂടി700 സ്‌ക്വയർ മീറ്റെർ ഭൂ പ്രദേശം, ജപ്പാന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഇത് മറ്റു 20 സാംസ്കാരിക, പ്രകൃതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഈ സ്ഥലത്തിനു ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക ഏജൻസിയുടെ അംഗീകാരം ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.
ഓകിനോഷിമയുൾപ്പെടെയുള്ള മറ്റു മൂന്നു സ്ഥലങ്ങൾക്കു പവിഴ പുറ്റുകൾക്കും, മറ്റു നാല് സ്ഥലങ്ങൾക്കും പോളണ്ടിലെ ക്രാക്കോയിൽ നടന്ന ഉച്ചകോടിയിൽ ലോക പൈതൃക സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്.
ഖുറാൻ മനപാഠമാക്കുന്ന തടവുകാർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് ദുബായ് ഭരണകൂടംഈ ചെറു ദ്വീപിൽ മുത്തുകളും വാളുകളും ഉൾപ്പെടെ, ഷിന്ടോ കടൽ ദൈവങ്ങൾക്കു സമർപ്പിക്കുന്ന 80,000 കാണിക്കകൾ ഉണ്ട്. നാലു മുതൽ ഒൻപതാം നൂറ്റാണ്ടു വരെ കൊറിയയും ചൈനയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കു വേദി ആയിട്ടുണ്ടിവിടം.
എന്നാലിന്നു, മുനാകാത്ത ടൈഷ വിഭാഗത്തിലുള്ള പുരുഷ കർമ്മികൾക്കു മാത്രമേ ഇവിടെ ആരാധിക്കാൻ അനുവാദമുള്ളൂ. മെയ് മാസം 27 നു 200 പുരുഷന്മാരെയും കടത്തി വിടും. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പനീസ് കടൽ യുദ്ധത്തിൽ ചരമമടഞ്ഞ നാവികരെ ആദരിക്കാറുമുണ്ടിവിടെ.
കാരണം വ്യക്തമല്ലെങ്കിലും, ഷിന്ടോ ആചാര പ്രകാരം സ്ത്രീകൾ ഈ ദ്വീപിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്. ആർത്തവ രക്തം അശുദ്ധമെന്ന വിശ്വാസമാണിതെന്നു പറയപ്പെടുന്നു. അപകടം നിറഞ്ഞ കടൽ യാത്രയിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുക എന്ന പുരുഷന്മാരുടെ ദൗത്യം മറ്റൊരു കാരണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.