നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ന്യൂസിലാൻഡ് മസ്ജിദ് കൂട്ടക്കൊല കേസ് പ്രതി മൂന്നു മാസം ഇന്ത്യയിൽ താമസിച്ചതായി റിപ്പോർട്ട്

  ന്യൂസിലാൻഡ് മസ്ജിദ് കൂട്ടക്കൊല കേസ് പ്രതി മൂന്നു മാസം ഇന്ത്യയിൽ താമസിച്ചതായി റിപ്പോർട്ട്

  ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോവെച്ച് തീവ്ര സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്

  masjid attack NZ

  masjid attack NZ

  • Share this:
   മെൽബൺ: ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ടു മസ്ജിദുകളിൽ കഴിഞ്ഞ വർഷം കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ഇന്ത്യയിൽ മൂന്നു മാസം താമസിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ട്. പ്രതി ഓസ്ട്രേലിയൻ വംശജനായ ബ്രന്‍റൻ ടറാന്‍റ് 2016ലാണ് മൂന്നു മാസം ഇന്ത്യയിൽ താമസിച്ചിരുന്നതായി വ്യക്തമാകുന്നത്. ക്രൈസ്റ്റ് ചർച്ചിൽ കഴിഞ്ഞ മാർച്ചിൽ നടത്തിയ വെടിവെയ്പ്പിൽ 51 പേരാണ് കൊല്ലപ്പെട്ടത്.

   ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊലയ്ക്ക് മുമ്പായി ബ്രന്‍റൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതേസമയം ഇന്ത്യയിൽ എവിടെയാണ് താമസിച്ചതെന്നോ, എന്താണ് ചെയ്തിരുന്നതെന്നോ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോവെച്ച് തീവ്ര സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടാതെ ആയുധ പരിശീലനം നേടിയിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

   Also Read- രാവിലെ എഴുന്നേൽക്കാന്‍ വൈകിയ മകളെ പിതാവ് വാക്കത്തി കൊണ്ട് വെട്ടി; 17കാരി ആശുപത്രിയിൽ

   2015 നവംബർ 21 മുതൽ 2016 ഫെബ്രുവരി 18 വരെയാണ് ബ്രന്‍റൻ ഇന്ത്യയിൽ താമസിച്ചത്. 2015 അവസാനം മുതൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ച ബ്രന്‍റൻ 2019ലാണ് ന്യൂസിലാൻഡിൽ എത്തുന്നത്. ഇന്ത്യയ്ക്കു പുറമെ ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാൾ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കാലം തങ്ങിയത് ഇന്ത്യയിലാണെന്നും റോയൽ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

   മറ്റൊരാളുമായുള്ള അമ്മയുടെ ബന്ധവും, തുടർന്ന് മാതാപിതാക്കൾ വിവാഹ മോചനം നേടിയതും ബ്രന്‍റന്‍റെ മനസിനെ ഉലച്ചിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ കാലം കഴിഞ്ഞ ശേഷം ഒരു ജിമ്മിൽ ട്രെയിനറായിരുന്നു ബ്രന്‍റൻ. അക്കാലം മുതൽ മനസിൽ വിദ്വേഷ ചിന്തകൾ ഇയാൾ പുലർത്തിയിരുന്നു. കുടിയേറ്റം പാശ്ചാത്യലോകത്തിന് ഭീഷണിയാണെന്നും ഇയാൾ ചിന്തിച്ചിരുന്നു. മസ്ജിദ് കൂട്ടക്കൊലയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബ്രന്‍റന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ജീവപര്യന്തം തടവിന ശിക്ഷിച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}