HOME » NEWS » World » THE PHILIPPINES OFFERS SERVICE OF ITS NURSES TO BRITAIN AND GERMANY IN RETURN OF COVID 19 VACCINE GH

വാക്സിനു പകരം നഴ്സുമാരെ വിട്ടു തരാം; ബ്രിട്ടനും ജർമ്മനിക്കും ഫിലിപൈൻസിന്റെ പുതിയ ഓഫർ

The Philippines offers service of its nurses to Britain and Germany in return of Covid 19 vaccine | ഏഷ്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപൈൻസ്

News18 Malayalam | news18-malayalam
Updated: February 25, 2021, 6:08 PM IST
വാക്സിനു പകരം നഴ്സുമാരെ വിട്ടു തരാം; ബ്രിട്ടനും ജർമ്മനിക്കും ഫിലിപൈൻസിന്റെ പുതിയ ഓഫർ
പ്രതീകാത്മക ചിത്രം
  • Share this:
ജർമ്മനിയും ബ്രിട്ടനും തങ്ങൾക്കാവശ്യമായ കോവിഡ് വാക്സിൻ സൗജന്യമായി നൽകിയാൽ അവർക്കാവശ്യമായ നഴ്സുമാരെ ജോലിക്കയക്കാമെന്ന് ഫിലിപൈൻസ്. ഏഷ്യയിലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഫിലിപൈൻസ്.

ഈയടുത്ത് ഫിലിപൈൻസ് മറ്റു രാജ്യങ്ങളിലേക്ക് തങ്ങളുടെ ആരോഗ്യ പ്രവർത്തകർ ജോലിക്ക് പോകുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചെങ്കിലും വർഷത്തിൽ വെറും 5,000 പേർ മാത്രം എന്ന നിയന്ത്രണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഫിലിപൈൻസ് വാക്സിന് പകരമായി തൊഴിലാളികളുടെ വിദേശ ജോലി നിയന്ത്രിച്ചു കൊണ്ടുള്ള ഓർഡർ പിൻവലിക്കാൻ തയ്യാറാണെന്ന് രാജ്യത്തെ തൊഴിൽ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര കാര്യ ഡയറക്ടറായ ആലീസ് വിസ്പേരാസ് പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള ഫിലിപ്പിനോ ആരോഗ്യ പ്രവർത്തകരെ ഉപയോഗപ്പെടുത്താനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് കണക്കിന് ഫിലിപ്പിനോകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് നഴ്സുമാർ. രാജ്യത്തെ സാമ്പത്തിക ഘടനയിൽ മുപ്പത് മില്യൺ ഡോളർ വരുന്നത് വിദേശത്തുള്ള ഫിലിപ്പിനോകൾ അയക്കുന്ന പണം വഴിയാണ്. ഈ രാജ്യങ്ങളുമായി ധാരണയുണ്ടായി തൊഴിലാളികളെ അയക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാ൯ ശ്രമിക്കുകയാണെന്ന് വിസ്പേരാസ് പറഞ്ഞു.



അതേസമയം, കോവിഡ് ബാധയേറ്റ് ലോകത്ത് ആറാമത് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞ രാജ്യമാണ് ബ്രിട്ടൻ. മഹാമാരി ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിക്ക് വൻ പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്. കോവിഡ് ബാധാ പട്ടികയിൽ ലോകത്ത് പത്താം സ്ഥാനമാണ് ജർമനിക്കുള്ളത്.

ബ്രിട്ടനും ജർമ്മനിയും ഇതുവരെ 23 മില്യണ്‍ മുതിർന്ന ആളുകൾക്കുള്ള വാക്സി൯ കുത്തി വെച്ചപ്പോൾ എഴുപത് മില്യണ്‍ ആളുകളുള്ള ഫിലിപൈൻസിൽ ഇതുവരെ വാക്സിൻ കാംപെയ്ൻ തുടങ്ങിയിട്ടു പോലുമില്ല. 108 മില്യണാണ് ഫിലിപ്പെയ്ൻസിന്റെ മൊത്തം ജനസംഖ്യ.

ചൈന സൗജന്യമായി നൽകിയ വാക്സിൻ ഈ ആഴ്ച്ച ഫിലിപ്പെയ്൯സിൽ നൽകിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിൽ, 148 മില്യണ്‍ വാക്സിൽ ഡോസുകളാണ് ഫിലിപൈൻസിനാവശ്യം.
ഫിലിപൈൻസിന്റെ പുതിയ ഓഫറിനോട് ബ്രിട്ടീഷ് അധികൃതരോ ജർമൻ സർക്കാറുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019 ൽ ഏകദേശം 17,000 ഫിലിപ്പിനോ നഴ്സുമാർ വിദേശത്ത് ജോലി ചെയ്യാനായി പുറപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, വിദേശ ജോലി നിയന്ത്രണങ്ങൾ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ സ്വീകരിച്ചിട്ടില്ല. വാക്സിനു പകരം നഴ്സുമാർ എന്ന ആശയത്തോടും രൂക്ഷമായിട്ടാണ് അവർ പ്രതികരിച്ചത്. ഫിലിപ്പിനോ സർക്കാർ തങ്ങൾ ഒരു പ്രൊഡക്റ്റ് എന്ന നിലയിലാണ് പെരുമാറുന്നത്. ഇത് തികച്ചും ലജ്‌ജാവഹമാണ് എന്ന് ഫിലിപ്പിനോ നഴ്സ് സംഘടനയുടെ സെക്രട്ടറി ജെനറലായ ജോസിലിൻ അന്റമോ പറഞ്ഞു.

Summary: The Philippines, one of the nations to have higher number of Covid cases across Asia, offers the service of their nurses to Germany and Britain, provided they could give free Covid 19 vaccine in return
Published by: user_57
First published: February 25, 2021, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories