നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'താലിബാന്‍ ഞങ്ങളെ വധിക്കും; ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാവും': കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിലെ യാത്രക്കാരി

  'താലിബാന്‍ ഞങ്ങളെ വധിക്കും; ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാവും': കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിലെ യാത്രക്കാരി

  ഡൽഹിയിലെ ഇന്ദിരാ ഗാന്ധി എയർപ്പോർട്ടിലെത്തിയ കാബൂളിൽ നിന്നുള്ള സ്ത്രീ മാധ്യമങ്ങൾക്ക് മുന്പിൽ പൊട്ടിക്കരഞ്ഞു

  News18 Malayalam

  News18 Malayalam

  • Share this:
   ‘താലിബാൻ ഞങ്ങളുടെ സുഹൃത്തുക്കളെ വധിക്കും,’ ഇന്നലെ വൈകിട്ട് കാബൂളിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന യുവതിയുടെ വാക്കുകളാണിത്. താലിബാൻ പോരാളികൾ കാബൂൾ നഗരം കീഴടക്കുമ്പോള്‍ രാജ്യം വിട്ട AI244 എയർ ഇന്ത്യ വിമാനത്തിൽ രാഷ്ട്രീയ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി 129 യാത്രക്കാരാണുണ്ടായിരുന്നത്.

   പ്രസിഡന്റ് അഷ്റഫ് ഗനിയുടെ രാജിയോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താബിബാൻ അധീനതയിൽ വന്നിരിക്കുകയാണ്. രാജ്യത്തെ ഭരണ മാറ്റത്തിന് മേൽനോട്ടം വഹിക്കാൻ വേണ്ടി മുൻ അഫ്ഗാന്‍  പ്രസിഡന്റ് ഹാമിദ് കർസായ് ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

   ഡൽഹിയിലെ ഇന്ദിരാ ഗാന്ധി എയർപ്പോർട്ടിലെത്തിയ കാബൂളിൽ നിന്നുള്ള സ്ത്രീ മാധ്യമങ്ങൾക്ക് മുന്പിൽ പൊട്ടിക്കരഞ്ഞു. "ലോകം മുഴുവൻ അഫ്ഗാനിസ്ഥാനെ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല."

   "ഞങ്ങളുടെ സുഹൃത്തുകൾ വധിക്കപ്പെടും. അവർ [താലിബാൻ] ഞങ്ങളെ കൊല്ലാൻ പോകുകയാണ്. ഞങ്ങളുടെ സ്ത്രീകൾക്ക് ഇനി അവകാശങ്ങളൊന്നുമുണ്ടാകില്ല," അഫ്ഘാനി സ്ത്രീ പറഞ്ഞു.

   അഫ്ഗാനിസ്ഥാനിലെ പാക്തിയ പ്രവിശ്യയിൽ നിന്നുള്ള പാർലമെന്റംഗമായ സയ്യിദ് ഹസൻ പക്ത്യാവാലും വിമാനത്തിലുണ്ടായിരുന്നു. താൻ രാജ്യം വിടില്ലെന്നും ഇന്ത്യയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്. അവിടുത്തെ സ്ഥിതി, പ്രത്യേകിച്ച് ഇന്ന് രാത്രി, വളരെ മോശമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

   എന്നാൽ, അഫ്ഗാന്‍ സർക്കാറും താലിബാനും തമ്മിൽ ഒരു സമാധാന ഉടന്പടിയുണ്ടെന്നും ഭരണം കൈമാറിയെന്നും കാബൂളിൽ നിലവിലെ സ്ഥിതി ശാന്തമാണെന്നും വിമാനത്തിലുണ്ടായിരുന്ന മറ്റെരു എംപി അബ്ദുൽ ഖാദിർ സസായ് പറയുന്നു. താലിബാന് പാകിസ്താന്റെ പൂർണ പിന്തുണയുണ്ടെന്നാരോപിച്ച അദ്ദേഹം തന്റെ കുടുംബം ഇപ്പോഴും കാബൂളിലാണെന്നും പറയുന്നു.

   മുൻ അഫ്ഗാന്‍ പ്രസിഡണ്ട് ഗനിയുടെ മുതിർന്ന ഉപദേശ്ടാവായ രിസ്വാനുള്ള അഹ്മദ്സായിയും വിമാനത്തിലുണ്ടായിരുന്നു. "നിലവിൽ അഫ്ഗാനിസ്ഥാനിസ്ഥാനിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും സ്ഥിതി ശാന്തമാണ്. ഏകദേശം മുഴുവൻ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും രാജ്യം വിട്ടിട്ടുണ്ട്. ഏകദേശം 200 പേരാണ് ഡൽയിലേക്ക് വന്നത്. പുതിയ താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നാണ് ഞാൻ കരുതുന്നത്," അദ്ദേഹം പറയുന്നു.

   മുൻ എംപിയും ഹാമിദ് കർസായിയുടെ കസിനുമായ ജമീൽ കർസായിയും വിമാനത്തിലുണ്ടായിരുന്നു. "ഒരു പുതിയ സർക്കാർ ഇനി അഫ്ഗാനിസ്ഥാൻ ഭരിക്കും. അഷ്റഫ് ഗനിയാണ് നിലവിലെ സാഹചര്യത്തിന് കാരണം. അദ്ദേഹം അഫ്ഗാനിസ്ഥാനെ വഞ്ചിച്ചു. ജനങ്ങൾ ഒരിക്കലും അദ്ദേഹത്തിന് മാപ്പ് നൽകില്ല," ജമീൽ കർസായി പറഞ്ഞു.

   അതേസമയം കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനത്തിലെ മറ്റൊരു യാത്രക്കാരിയായ സോനിനി സർക്കാർ വഴിയിൽ താലിബാൻ അതിക്രമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. അഫ്ഗാനിസ്ഥാനിൽ ഒരു സന്നദ്ധ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു സർക്കാർ എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

   ഞായറാഴ്ച വൈകിട്ട് താലിബാൻ പോരാളികൾ കാബൂളിലെത്തിയതോടെ ഗനി സർക്കാറിനെതിരെയുള്ള പോരാട്ടം ഏകദേശം അവസാനിച്ചു. കാബൂൾ നിവാസികളെ ഉപദ്രവിക്കില്ലെന്നും ശക്തി പ്രയോഗിച്ച് നഗരം കീഴടക്കില്ലെന്നും താലിബാൻ വക്താവ് നേരത്തെ അറിയിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}