നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഒരു വർഷത്തെ യുഎന്നിന്റെ ചെലവ് 73,59,65,00,00,000 രൂപ; വികസിത രാജ്യങ്ങളുടെ സഹായം തേടി

  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഒരു വർഷത്തെ യുഎന്നിന്റെ ചെലവ് 73,59,65,00,00,000 രൂപ; വികസിത രാജ്യങ്ങളുടെ സഹായം തേടി

  കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുന്നതിനുള്ള ധനകാര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സഹായമാണ് യുഎൻ പ്രതീക്ഷിക്കുന്നത്

  • Share this:
   ഐക്യരാഷ്ട്രസംഘടനയുടെ (United Nations) നയരൂപീകരണ വിഭാഗമായ പൊതുസഭയുടെ സമ്മേളനം ആരംഭിച്ചതോടെ ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. യുഎൻ‌ജി‌എ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തു വന്നിരിക്കുന്നത്  "കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനാവശ്യമായ നിർണ്ണായക നടപടികളാണ്".

   കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുന്നതിനുള്ള ധനകാര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സഹായമാണ് യുഎൻ പ്രതീക്ഷിക്കുന്നത്.
   അടുത്ത മാസം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ഉച്ചകോടിയിൽ യുഎൻ രാജ്യങ്ങൾ അണിനിരക്കുന്നതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. "ഭാവി തലമുറയെ സംരക്ഷിക്കേണ്ടത് ഒരു പൊതു ഉത്തരവാദിത്തമാണ്" എന്നാണ യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരിക്കുന്നത്.

   ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന അനുസരിച്ച്, ദേശീയ നേതാക്കൾ, പ്രത്യേകിച്ച് ജി 20 വ്യാവസായിക ശക്തികളുടെ സഹായത്തിൽ നിലനിൽക്കുന്ന വിടവുകളെക്കുറിച്ചാണ് സമ്മേളനത്തിൽ ലോക നേതാക്കൾ അഭിസംബോധന ചെയ്തത്.

   73,59,65,00,00,000 രൂപ കണ്ടെത്തൽ ക്ലോമറ്റ് ആക്ഷൻ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ധന ശേഖരണം നടത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്ന്. യുഎൻ മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിവർഷം 100 ബില്യൺ ഡോളർ കാലാവസ്ഥാ ഫണ്ട് അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ ലോക സമ്പദ്‌വ്യവസ്ഥകളുടെ നേതാക്കളോട് അഭ്യർത്ഥിച്ചു.

   "100 ബില്യൺ ഡോളർ കണ്ടെത്തുക എന്നത് വികസിത രാജ്യങ്ങളുടെ ആവശ്യമാണെന്ന് ഞാൻ ഊന്നിപ്പറയുന്നു" ഉച്ചകോടിയൽ ജോൺസൺ പറഞ്ഞു. 100 ബില്യൺ ഡോളർ (73,59,65,00,00,000 രൂപ) വാർഷിക ലക്ഷ്യങ്ങളിലേക്ക് പണത്തിന്റെ വിഹിതം വർധിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും ജോൺസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
   അതേസമയം, ഒക്ടോബർ 31 മുതൽ നവംബർ 12 വരെയുള്ള കോപ്പ് -26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയ്ക്ക് മുമ്പ് രാജ്യം കൂടുതൽ കാലാവസ്ഥാ ധന സഹായം നൽകുമെന്ന് യുഎസ് കാലാവസ്ഥാ പ്രതിനിധി ജോൺ കെറി പറഞ്ഞു.

   കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഓക്സ്ഫാം ഇന്റർനാഷണൽ റിപ്പോർട്ട് സ്ഥിതിഗതികളുടെ ഭയാനകമായ ചിത്രമാണ് വരച്ച് കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഏറ്റവും ദുർബലരായ രാജ്യങ്ങളെ സഹായിക്കാൻ ഓരോ വർഷവും 100 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ദീർഘകാല പ്രതിജ്ഞ നിറവേറ്റുന്നതിൽ സമ്പന്ന രാഷ്ട്രങ്ങൾ 75 ബില്യൺ ഡോളർ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

   2019ൽ വികസിത രാജ്യങ്ങൾ ഏകദേശം 80 ബില്യൺ ഡോളർ മാത്രമാണ് കാലാവസ്ഥാ ധനസഹായം നൽകിയതെന്ന് കാണിച്ച ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) പുതുതായി പുറത്തുവിട്ട ഡാറ്റയുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. വികസിത രാജ്യങ്ങൾ 2025 ആകുമ്പോൾ പോലും 100 ബില്യൺ ഡോളർ ലക്ഷ്യത്തിലെത്തില്ലെന്നും പ്രതിവർഷം 93 ബില്യൺ മുതൽ 95 ബില്യൺ ഡോളർ വരെ മാത്രമേ എത്തുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

   അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ രാജ്യങ്ങളുടെ സാമ്പത്തിക വിഹിതം നിലവിലെ 21 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുന്നതിനായി വികസിത രാജ്യങ്ങളെയും ബഹുരാഷ്ട്ര വികസന ബാങ്കുകളെയും ഗുട്ടെറസ് സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
   Published by:Karthika M
   First published:
   )}