അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താല്‍ അവര്‍ പല രീതിയിലും പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇവിടെ സ്വന്തം കുട്ടികളുടെ ചിത്രങ്ങള്‍ (pictures) പകര്‍ത്തിയതിനാണ് ഒരു യുവാവിനെ ഷോപ്പിങിന് എത്തിയ യുവതി കുരുമുളക് സ്പ്രേ (pepper spray) ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ടെക്സസിലെ (texas) ആര്‍ലിംഗ്ടണില്‍ പെന്റഗണ്‍ സിറ്റി മാളില്‍ തന്റെ കുട്ടികളുമായി പുറത്തിറങ്ങിയപ്പോഴാണ് യുവാവിന് ദുരനുഭവം ഉണ്ടായത്. നീല ജീന്‍സ് ജാക്കറ്റും വെള്ള ഷര്‍ട്ടും കറുത്ത സ്വീറ്ററും ധരിച്ച 20-നും 30-നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയാണ് ഇത് ചെയ്തത്. അറിയാത്ത ഒരാൾ തന്റെ ഫോട്ടോ എടുക്കുകയാണെന്ന് കരുതി മാളിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് അവര്‍ ആദ്യം സമീപിച്ചത്.
ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ (security guards) ഇയാളോട് കാര്യം അന്വേഷിച്ചു. സ്വന്തം മക്കളുടെ ഫോട്ടോ എടുക്കുകയാണെന്ന് അയാള്‍ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ കേട്ടിട്ടും യുവതിക്ക് വിശ്വാസം വന്നില്ല. തുടര്‍ന്ന് ഇവര്‍ മാളില്‍ നിന്ന് പോകുന്നതിനു മുമ്പ് യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ടെക്സസ് പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ടെക്സസില്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നിരോധിക്കുന്നുണ്ടെങ്കിലും വാണിജ്യപരമായി വില്‍ക്കുന്ന കുരുമുളക് സ്പ്രേകള്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല.
2014ല്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു. ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെ ആര്‍ലിംഗ്ടണ്‍ കാമ്പസിലാണ് സംഭവം നടന്നത്. കോളേജില്‍ പഠിപ്പിക്കുന്നതിനിടെ പ്രൊഫസറുടെ മുഖത്തേക്ക് ഒരാള്‍ കുരുമുളക് സ്പ്രേ ഉപയോഗിക്കുകയായിരുന്നു. ജൊനാഥന് പെന്ഡില്സണ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്നാണ് ആദ്യം കരുതിയിരുന്നത്. നിസാര പരിക്കുകളോടെ പ്രൊഫസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് 15 വിദ്യാര്‍ത്ഥികള്‍ക്കും ആക്രമണമുണ്ടായിട്ടുണ്ട്. സംഭവ സമയത്ത് വിജിലന്റിസത്തെ കുറിച്ച് ഒരു ക്ലാസ് നടക്കുകയായിരുന്നു എന്നതാണ് രസകരമായ കാര്യം.
നേരത്തെ, പാല രാമപുരത്ത് സ്കൂളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയിരുന്നു. വെള്ളിലാപ്പിള്ളി പരവന്‍കുന്ന് ചിറയില്‍ അസിനെയാണ് പൊലീസ് പിടികൂടിയത്. സ്കൂളിന്റെ വരാന്തയില്‍ നാലു പേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. എസ്.ഐ അരുണ്‍ കുമാര്‍, സി.പി.ഒ ബിജോ രമേശ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്.
അക്രമണത്തില്‍ പരിക്കേറ്റ അരുണ്‍കുമാറും ബിജോയും ഉടന്‍ പാലാ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആക്രണമത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ രാമപുരം സി.ഐ രാജേഷ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അസിസ് രാമപുരം പൊലീസ് സ്റ്റേഷനിലെ ഗുണ്ടപട്ടികയില്പെട്ട ആളാണ്. ഇതേ സ്കൂളിലെ സി.സി ടി.വി ക്യാമറ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.