• HOME
  • »
  • NEWS
  • »
  • world
  • »
  • ആ അമ്മ പുരുഷബീജ ദാതാവിനെ തിരഞ്ഞെടുത്തു; എന്നാൽ, ഉപയോഗിച്ചത് ഡോക്ടറിന്‍റെ ബീജം തന്നെ

ആ അമ്മ പുരുഷബീജ ദാതാവിനെ തിരഞ്ഞെടുത്തു; എന്നാൽ, ഉപയോഗിച്ചത് ഡോക്ടറിന്‍റെ ബീജം തന്നെ

ഇത്തരത്തിലുള്ള ബീജ തട്ടിപ്പുകൾ ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്.

  • News18
  • Last Updated :
  • Share this:
    ടെക്സാസിൽ വളർന്ന ഈവ് വിലി പതിനാറാം വയസിലാണ് ആ സത്യം തിരിച്ചറിഞ്ഞത്, താൻ പിറന്നത് കൃത്രിമബീജ സങ്കലനത്തിലൂടെയാണ്. ഏതോ ഒരാൾ ദാനം ചെയ്ത് കൃത്രിമബീജത്തിൽ നിന്നാണ് തന്‍റെ ജന്മം.

    ഇപ്പോൾ 65 വയസുള്ള മാർഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭർത്താവിന് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനാലാണ് മോർഗോ വില്യംസ് സഹായം അഭ്യർത്ഥിച്ച് ഡോ. കിം മക്മോറിസിനെ കണ്ടത്. ഒരു ബീജദാതാവിനെ കണ്ടെത്തണമെന്നാണ് മാർഗോ വില്യംസ് ഡോക്ടറിനോട് അഭ്യർത്ഥിച്ചത്. തുടർന്ന്, കാലിഫോർണയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടർ അറിയിച്ചു.

    കൃത്രിമബീജ സങ്കലനത്തിലൂടെ ഗർഭിണിയായ വില്യംസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോൾ, 32 വയസുള്ള ഇവ് വിലി ഡാലസിൽ വീട്ടമ്മയായി ജീവിച്ചുവരുന്നു. 2017, 2018 വർഷങ്ങളിൽ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡി എൻ എ ടെസ്റ്റ് നടത്തി. എന്നാൽ, ഫലം കണ്ട ഈവ് ആദ്യം ഞെട്ടി. ഈവിന്‍റെ ജീവശാസ്ത്രപരമായ പിതാവ് എന്ന് പറയുന്നത് കാലിഫോർണിയയിലെ ആ ബീജദാതാവ് അല്ല. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടർ മക്മോറിസ് ആണ് തന്‍റെ പിതാവെന്ന് ഒരു തേങ്ങലോടെയാണ് ഈവ് അറിഞ്ഞത്. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ മക്മോറിസ് തയ്യാറായില്ല.

    ഇത്തരത്തിലുള്ള ബീജ തട്ടിപ്പുകൾ ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. 1970, 1980 കാലഘട്ടത്തിൽ ഇന്ത്യാനപോളിസിലെ വന്ധ്യത സ്പെഷലിസ്റ്റ് ഡോക്ടറായ ഡൊണാൾഡ് ക്ലിനെ മൂന്നു ഡസനോളം സ്ത്രീകൾക്കാണ് തന്‍റെ ബീജം നൽകിയത്. ഡി എൻ എ പരിശോധനകളുടെ അടിസ്ഥാനത്തിൽ 61 പേരുടെ ജീവശാസ്ത്രപരമായ പിതാവാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു.

    അതേസമയം, ഡി എൻ എ പരിശോധനാഫലത്തെ എതിർത്ത മക്മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തിൽ ബീജ ദാതാവിന്‍റെ ബീജവുമായി തന്‍റെ ബീജം കൂട്ടി കലർത്തിയിരുന്നു എന്ന് സമ്മതിച്ചു. ഈവ് വിലിയുടെ അമ്മയുടെ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് മാത്രമായിരുന്നു അത്. നിയമം അനുസരിച്ച് ബീജദാതാവിന്‍റെ പേര് വെളിപ്പെടുത്താൻ പാടില്ല.

    അതേസമയം, ഡോക്ടറുടെ കുമ്പസാരത്തിനു മുമ്പ് തന്നെ വിലി തന്‍റെ അമ്മയ്ക്ക് ബീജം നൽകിയയാളെ കണ്ടെത്തിയിരുന്നു. ലോസ് ആഞ്ചലസിലെ എഴുത്തുകാരനും പബ്ലിഷറുമായ 65 വയസുള്ള സ്റ്റീവ് സ്കോൾ ആയിരുന്നു ആ ബീജദാതാവ്. തങ്ങൾ
    ഇപ്പോൾ, പിതാവും മകളുമായുള്ള ബന്ധം ആരംഭിച്ചെന്നും തന്‍റെ വിവാഹത്തിന് ഉത്തരവാദിത്തപ്പെട്ടയാളായി പിതാവായിരുന്നു ഉണ്ടായിരുന്നതെന്നും വിലി പറഞ്ഞു. എന്നാൽ, വിലി തന്‍റെ മകളല്ലെന്ന് അറിഞ്ഞപ്പോൾ സ്കോൾ ആദ്യം ഞെട്ടിപ്പോയി. എന്നാൽ, വിലി സ്കോളിനെ ഡാഡ് എന്ന് വിളിച്ചത് മാറ്റാൻ തയ്യാറല്ല. അവർ ഇപ്പോഴും അച്ഛനും മകളുമായി തന്നെ തുടരുന്നു.

    First published: