നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Omicron Variant | ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍

  Omicron Variant | ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍

  വിദേശ യാത്രകള്‍ക്കായി വീണ്ടും തുറന്നു തുടങ്ങിയ സന്ദര്‍ഭത്തിലാണ് പല രാജ്യങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്

  Omicron

  Omicron

  • Share this:
   കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ (Omicron) സംബന്ധിച്ച് ലോകാരോഗ്യ സംഘടന (UN) പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വീണ്ടും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും അതിര്‍ത്തികള്‍ അടയ്ക്കാനും തുടങ്ങിയിരിക്കുന്നു. പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അതിര്‍ത്തി നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാൻ പല രാജ്യങ്ങളെയും നിര്‍ബന്ധതിരായിക്കിയിരിക്കുകയാണ്.

   വിദേശ യാത്രകള്‍ക്കായി വീണ്ടും തുറന്നു തുടങ്ങിയ സന്ദര്‍ഭത്തിലാണ് പല രാജ്യങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്.

   ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അതേസമയം മറ്റ് ചില രാജ്യങ്ങള്‍ പരിശോധനകൾ കര്‍ശനമാക്കി.നിലവില്‍ അന്താരാഷ്ട്ര യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്.

   ഓസ്‌ട്രേലിയ

   ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാവെ, ലെസോത്തോ, ഇസ്വാറ്റിനി , മലാവി, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓസ്ട്രേലിയ നിരോധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കാരല്ലാത്ത പൗരന്മാര്‍, സ്ഥിര താമസക്കാര്‍, അവരുടെ അടുത്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല. ഓസ്ട്രേലിയന്‍ പൗരന്മാര്‍, സ്ഥിര താമസക്കാര്‍, അവരുടെ അടുത്ത കുടുംബങ്ങള്‍ എന്നിവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടിവരും.

   ഇസ്രായേല്‍

   പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ നിരോധിക്കാനായി അതിര്‍ത്തികള്‍ അടച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. പുതിയ വിവരങ്ങള്‍ വരും വരെ യാത്രാ നിരോധനം 14 ദിവസം നീണ്ടുനില്‍ക്കും.

   ചൈന

   ഇപ്പോള്‍ ചൈനയുടെ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റ് ഉടമകള്‍ക്കും മാത്രമാണ് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

   യുഎസ്എ

   ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാവെ, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി, മൊസാംബിക്, മലാവി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്ക നിരോധിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്കുള്ള യാത്ര തുടരാം. എന്നിരുന്നാലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാണ്.

   ജപ്പാന്‍

   ജപ്പാനും അതിര്‍ത്തികള്‍ അടച്ച് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സ് യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിരോധനം ഉണ്ട്. താത്കാലിക നടപടിയെന്ന നിലയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

   ന്യൂസിലാന്‍ഡ്

   ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാവെ, ബോട്സ്വാന, ലെസോത്തോ, ഇസ്വാറ്റിനി , സീഷെല്‍സ്, മലാവി, മൊസാംബിക് തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ന്യൂസിലന്‍ഡ് വിലക്കേര്‍പ്പെടുത്തി. നവംബര്‍ 28 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

   കാനഡ

   മൊസാംബിക്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്വെ, ലെസോത്തോ, ഇസ്വാറ്റിനി എന്നിവിടങ്ങളില്‍ നിന്നുള്ള കാനഡക്കാരല്ലാത്ത യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാരും സ്ഥിര താമസക്കാരും കര്‍ശനമായി പ്രോട്ടോക്കോളുകള്‍ പാലിക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പും എത്തിച്ചേരുമ്പോഴും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാണ്. മാത്രമല്ല, യാത്രക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം.

   നെതര്‍ലാന്‍ഡ്‌സ്

   ബോട്‌സ്വാന, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, സിംബാവെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഡിസംബര്‍ 4 വരെ നെതര്‍ലാന്‍ഡ്സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ നെതര്‍ലാന്‍ഡ്‌സ് പൗരന്മാരെയും താമസക്കാരെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

   ഇറ്റലി

   ലെസോത്തോ, മൊസാംബിക്, ബോട്‌സ്വാന, ഇസ്വാറ്റിനി, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 6 മുതല്‍, ഇറ്റാലിയന്‍ ഗ്രീന്‍ പാസിനായി പുതുക്കിയ ഫോം പുറത്തിറക്കും.

   മൊറോക്കോ

   നവംബര്‍ 29 മുതല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

   ഇന്തോനേഷ്യ

   ബോട്‌സ്വാന, സാംബിയ, മലാവി, ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസാംബിക്, ഇസ്വാറ്റിനി, അംഗോള, നമീബിയ, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങി എത്തുന്ന വിദേശികള്‍ക്കു മാത്രമല്ല പൗരന്മാര്‍ക്കും ഇന്തോനേഷ്യ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ദിവസങ്ങളുടെ എണ്ണം ഏഴാണ്.

   ഇതിന് പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അംഗോള, ബ്രസീല്‍, കംബോഡിയ, ഈജിപ്ത്, ഫിജി, കുവൈറ്റ്, ജര്‍മ്മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിംങ്ഡം, മാലിദ്വീപ്, മാള്‍ട്ട, ഒമാന്‍, ഫിലിപ്പീന്‍സ്, റഷ്യ, റുവാണ്ട, സൗദി അറേബ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, സൗദി അറേബ്യ, ശ്രീലങ്ക തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഒമൈക്രോണിന്റെ വ്യാപനം തടയുന്നതിനായി ഭാഗികമായി യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
   Published by:Karthika M
   First published:
   )}