• HOME
  • »
  • NEWS
  • »
  • world
  • »
  • THIS 34 YEARS OLD SINGLE MOTHER IN SCOTLAND IS ALSO A GRANNY NOW AR

അമ്മൂമ്മയായത് 34ാം വയസ്സിൽ; സ്കോട്ലന്റുകാരിയുടെ കഥയിങ്ങനെ!

കൗമാര പ്രായത്തില്‍ അപ്രതീക്ഷിതമായ സംഭവിച്ച തന്റെ ഗര്‍ഭം റോസിയെ പോലും ഞെട്ടിച്ചിരുന്നു. താന്‍ വളരെ അനാരോഗ്യകരമായ ബന്ധത്തിലായിരുന്നുവെന്നും അവള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പുതന്നെ ആ ബന്ധം അവസാനിച്ചുവെന്നും റോസി പറയുന്നു

Rossi

Rossi

  • Share this:
    വളരെ ചെറുപ്പത്തില്‍ മുത്തശ്ശിയായ ഒരു യുവതിയുടെ ജീവിത കഥ പറയട്ടെ. സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്നുള്ള റോസി മോറന്റ് തന്റെ 34-ാം വയസ്സിലാണ് ഒരു മുത്തശ്ശിയായത്. ഇപ്പോള്‍ 35 വയസ്സുള്ള റോസിയുടെ കൗമാരക്കാരിയായ മകള്‍ മോര്‍ഗന്‍, തന്റെ ആദ്യ കുട്ടി റോക്സിന് ജന്മം നല്‍കിയത് 2020 നവംബറിലായിരുന്നു. മോര്‍ഗന് ഇപ്പോള്‍ 19 വയസ്സുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ റോസിക്ക് 16 വയസ്സുള്ളപ്പോഴാണ് ആദ്യകുട്ടി ജനിച്ചത്. തനിക്ക് ഒരു ചെറുപ്പക്കാരിയായ മുത്തശ്ശിയാകാന്‍ കഴിയുമെന്ന കാര്യം അറിയാമായിരുന്നുവെന്നും എന്നാല്‍ തന്റെ 34ാം വയസ്സില്‍ അത് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോസി പറയുന്നു.

    ദി സണ്‍ റിപ്പോര്‍ട്ടില്‍ റോസി പറയുന്നതിങ്ങനെയാണ്, ''ഇത്ര ചെറുപ്പത്തില്‍ ഞാന്‍ ഒരു മുത്തശ്ശിയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സമ്മിശ്ര വികാരങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് ഭയമായിരുന്നു, എന്റെ പേരക്കുട്ടി എന്നെ എന്ത് വിളിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം എനിക്ക്, മുത്തശ്ശി എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ല.'' തന്റെ പേരക്കുട്ടി തന്നെ എന്തു വിളിക്കണമെന്ന് ഇതുവരെ ഒന്നും റോസി തീരുമാനിച്ചിട്ടില്ല എന്നും ഗ്ലാമി എന്ന പദത്തില്‍ റോസ് മനസ്സ് ഉറപ്പിച്ചുവെങ്കിലും മകള്‍ ആ ആശയം നിരസിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

    റോസി പേരക്കുട്ടിയോടൊപ്പം പുറത്തുപോയി അവനെ പരിപാലിക്കുമ്പോള്‍, റോക്‌സ് അവളുടെ കുഞ്ഞാണെന്നാണ് ആളുകള്‍ കരുതുന്നത്. തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും റോസി പറയുന്നുണ്ട്. കൗമാര പ്രായത്തില്‍ അപ്രതീക്ഷിതമായ സംഭവിച്ച തന്റെ ഗര്‍ഭം റോസിയെ പോലും ഞെട്ടിച്ചിരുന്നു. താന്‍ വളരെ അനാരോഗ്യകരമായ ബന്ധത്തിലായിരുന്നുവെന്നും അവള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പുതന്നെ ആ ബന്ധം അവസാനിച്ചുവെന്നും റോസി പറയുന്നു. അന്ന് അവള്‍ വളരെ പരിതപിച്ചു, എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. പക്ഷെ ചെറിയ രീതിയില്‍ കുടുംബം പിന്തുണ നല്‍കിയിരുന്നു.

    എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കുഞ്ഞിനെ നിലനിര്‍ത്താനും, ഒരൊറ്റ രക്ഷിതാവായി കുട്ടിയെ വളര്‍ത്താനും റോസി തീരുമാനിച്ചു. റോസിക്ക് ഒരൊറ്റ രക്ഷിതാവായ അമ്മയാകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം അവള്‍ അക്കാലത്ത് ഒരു കൗമാരക്കാരിയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് കൗമാരക്കാരായ അമ്മമാരുടെ ഡേ കെയര്‍ യൂണിറ്റുള്ള ഒരു സ്‌കൂളില്‍ റോസി കുഞ്ഞുമൊത്തുപോയി പഠനം തുടര്‍ന്നു. മോര്‍ഗന്‍ പ്രായമായപ്പോഴേക്കും അമ്മയും മകളും എന്ന നിലയില്‍ ഇരുവരും വളരെ അടുക്കുകയും തുറന്ന ബന്ധവും വളര്‍ത്തിയെന്ന് റോസി പറഞ്ഞു.

    അമ്മയും മകളും എന്നതില്‍ ഉപരി താനും മകളുമായി ഒരു സഹോദരിമാര്‍ എന്ന തരത്തിലുള്ള ബന്ധമാണുള്ളത്. മോര്‍ഗന്‍ തന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ റോസി അത് അംഗീകരിച്ചു. കാരണം ഒരു പിന്തുണയില്ലാതെ അത് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നും അതിനാല്‍ അത്തരമൊരു അവസ്ഥയില്‍ മകള്‍ തനിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റോസി വ്യക്തമാക്കി. കൂടാതെ തന്റെ മകള്‍ ഇപ്പോള്‍ ഒരു കൗമാരക്കാരിയാണ്, അതിനാല്‍ അവള്‍ക്ക് അവളുടെ ജീവിതം ആസ്വാദിക്കാന്‍ താനാണ് കുഞ്ഞിനെ നോക്കുന്നത്. പിന്നീട് അവള്‍ക്ക് ആവശ്യമുള്ളപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ അവള്‍ വരട്ടെയെന്നും റോസി പറയുന്നു.

    റോസിക്ക് മോര്‍ഗനെ കൂടാതെ ഒരു മകനുമുണ്ട്. പത്ത് വയസ്സുള്ള റോസിയുടെ മകന്റെ പേര് ലോഗന്‍ എന്നാണ്.
    Published by:Anuraj GR
    First published:
    )}