ലോകത്ത് ചെറുപ്രായത്തില്‍ തന്നെ ശതകോടീശ്വരന്മാരായ (Billionaires) ധാരാളം പേരുണ്ട്. അക്കൂട്ടത്തില്‍ കുട്ടികളുണ്ടോയെന്ന് ചോദിച്ചാല്‍ ചില കൗമാരക്കാരുടെ പേരുകളും ഉയര്‍ത്തികാട്ടാന്‍ സാധിച്ചേക്കും. എന്നാൽ, നൈജീരിയയിൽ (Nigeria) നിന്നുള്ള ഒരു ഒമ്പത് വയസുകാരനാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ (Youngest Billionaire) എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെറ്റുകളും ബംഗ്ലാവുകളും ആഡംബര ഭവനങ്ങളുമൊക്കെ സ്വന്തമായുള്ള ഈ കുഞ്ഞു ശതകോടീശ്വരൻ അറിയപ്പെടുന്നത് മോംഫ ജൂനിയര്‍ (Mompha Junior) എന്നാണ്.
മോംഫ ജൂനിയറിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് അവല് മുസ്തഫ എന്നാണ്. മോംഫ ജൂനിയര്‍ തന്റെ സ്വകാര്യ ജെറ്റില്‍ ലോകം ചുറ്റി സഞ്ചരിക്കുകയും തന്റെ പേരിലുള്ള നിരവധി ബംഗ്ലാവുകളിൽ മാറിമാറി താമസിക്കുകയും ചെയ്യുന്നു. ഈ കുട്ടി തന്റെ ആറാമത്തെ വയസ്സിലാണ് ആദ്യത്തെ ബ്ലംഗ്ലാവിന്റെ ഉടമയായി മാറിയത്. ആഡംബര ഭവനങ്ങളും സൗധങ്ങളും മാത്രമല്ല സൂപ്പര്‍കാറുകളുടെ ഒരു വലിയ നിരയും കുട്ടിക്ക് സ്വന്തമായുണ്ട്.
തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ 27,000 ഫോളോവേഴ്സുള്ള ഒരു 'ബേബി ഇൻഫ്ലുവൻസർ' ആണ് ഈ കുട്ടി. ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്സിന് വേണ്ടി തന്റെ ആഡംബര ജീവിതശൈലി വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും മോംഫ ജൂനിയര്‍ പതിവായി പങ്കുവെയ്ക്കാറുണ്ട്. ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെയും സ്വകാര്യ ജെറ്റുകളില്‍ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മോംഫ ജൂനിയറിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം. മോംഫ ജൂനിയറിന്റെ വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉള്‍പ്പെടെ നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയിലൂടെ പുറത്തുവന്നിട്ടുണ്ട്.
മോംഫ സീനിയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മള്ട്ടിമില്യണയറായ നൈജീരിയന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റി ഇസ്മയിലിയ മുസ്തഫയുടെ മകനാണ് ഈ കുട്ടിയെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയിലെയും യുഎഇയിലെയും ദുബായിലെയും തന്റെ ആഡംബര സൗധങ്ങളുടെ ചിത്രങ്ങൾ മോംഫ സീനിയറും പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുള്ളത്.
2019ല്‍ ആറാം ജന്മദിനത്തിലാണ് മോംഫ സീനിയർ മകന് ആദ്യത്തെ ആഡംബര മാളിക വാങ്ങിക്കൊടുത്തത്. 'കുടിശ്ശിക മുഴുവനായും അടച്ച' മകനോട് ബഹുമാനുമുണ്ടെന്നാണ് ഇത് സംബന്ധിച്ച് മോംഫ സീനിയർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോംഫ സീനിയര്‍ ആദ്യകാലത്ത് ലാഗോസിൽ വിദേശ കറൻസി കൈമാറ്റവുമായി ബന്ധപ്പട്ട ബിസിനസ് നടത്തിയാണ് മോംഫ സീനിയർ വലിയ സമ്പാദ്യം ഉണ്ടാക്കിയതെന്നും അതിന് ശേഷം അദ്ദേഹം നിക്ഷേപ മേഖലയിലക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.