ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ കണ്ടെത്തി; വെറും 1000 പ്രകാശ വർഷം അകലെ

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് പറയുന്നത്.

News18 Malayalam | news18-malayalam
Updated: May 7, 2020, 11:04 AM IST
ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ കണ്ടെത്തി; വെറും 1000 പ്രകാശ വർഷം അകലെ
പ്രതീകാത്മക ചിത്രം
  • Share this:
ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ കണ്ടത്തി. വെറും 1000 പ്രകാശ വർഷം അകലെയാണ് ഭൂമിയുടെ അയൽവാസിയുള്ളത്. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ഗവേഷകരാണ് ബ്ലാക്ക് ഹോൾ കണ്ടെത്തിയത്. HR 6819 എന്ന് അറിയപ്പെടുന്ന ഗാലക്സിയിലാണ് തമോഗർത്തം.

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് പറയുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. എങ്കിലും ചുറ്റുമുള്ള വസ്തുക്കളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സാന്നിധ്യം മനസ്സിലാക്കാനാകും.

സമീപ പരിസ്ഥിതിയുമായി അക്രമാസക്തമായി പ്രവർത്തിക്കാത്ത ആദ്യ തമോഗർത്തമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

കഴിഞ്ഞ വർഷം ക്ഷീരപഥത്തിൽ സൂര്യന്റെ 70 ഇരട്ടി ഭാരമുള്ള തമോഗർത്തം കണ്ടെത്തിയിരുന്നു. എൽബി 1 എന്ന് പേരിട്ട തമോഗർത്തം ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരാണ് കണ്ടെത്തിയത്.

2019 ഏപ്രിൽ പത്തിന് തമോഗർത്തിന്റെ ആദ്യ ചിത്രവും ശാസ്ത്രലോകം പുറത്തുവിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പകര‍്ത്തിയത്.

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തമാണ് ചിത്രത്തിൽ പതിഞ്ഞതെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ അവകാശവാദം.
First published: May 7, 2020, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading