• HOME
 • »
 • NEWS
 • »
 • world
 • »
 • Joe Biden Inauguration | 'ഇത് ജനാധിപത്യത്തിന്‍റെ ദിനം'; അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ജോ ബൈഡൻ

Joe Biden Inauguration | 'ഇത് ജനാധിപത്യത്തിന്‍റെ ദിനം'; അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ജോ ബൈഡൻ

വെസ്റ്റ് ഫ്രണ്ട് ഓഫ് കാപ്പിറ്റലിൽ അമേരിക്കൻ സമയം 12 മണി ആയതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് 78 കാരനായ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Joe Biden

Joe Biden

 • Share this:
  ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഭരണത്തിനു അന്ത്യംകുറിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റു. 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ട്രംപ് അനുകൂല തീവ്രവാദികളുടെ സംഘം രണ്ടാഴ്ച മുമ്പ് ആക്രമിച്ച കാപ്പിറ്റലിൽ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ചടങ്ങ് നടന്നത്. വെസ്റ്റ് ഫ്രണ്ട് ഓഫ് കാപ്പിറ്റലിൽ അമേരിക്കൻ സമയം 12 മണി ആയതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് 78 കാരനായ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

  തലസ്ഥാനത്തെ ഒരു ഗാരിസൺ നഗരമാക്കി മാറ്റിയ 25,000 ത്തിലധികം ദേശീയ ഗാർഡുകളുടെ അഭൂതപൂർവമായ സുരക്ഷാ കുടക്കീഴിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. 127 വർഷം പഴക്കമുള്ള ഫാമിലി ബൈബിളിലാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ജനാധിപത്യത്തിന്‍റെ ദിനമാണെന്ന് സ്ഥാനമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.

  Also Read- Indian American in Team Biden | ബൈഡൻ - ഹാരിസ് സംഘത്തിൽ 20 ഇന്ത്യക്കാർ; അതിൽ 13 പേരും വനിതകൾ

  ബൈഡന്‍റെ സത്യപ്രതിജ്ഞയ്ക്ക് മൂന്ന് മുന്‍ പ്രസിഡണ്ടുമാര്‍ സാക്ഷികളായി. അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുത്തില്ല. മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറും പരിപാടിക്കെത്തിയില്ല. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജിമ്മി കാര്‍ട്ടര്‍. അനാരോഗ്യം മൂലമാണ് അദ്ദേഹം ചടങ്ങിനെത്താത്തത്. ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് സത്യപ്രജ്ഞയ്ക്ക് എത്തി. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപിനെ കാണാന്‍ മൈക്ക് പെന്‍സ് എത്തിയിരുന്നില്ല. ഫ്‌ളോറിഡയിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് പോയത്.

  വൈസ് പ്രസിഡണ്ട് കമല ഹാരിസിന് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊടോമേയര്‍ സത്യ വാചകം ചൊല്ലി കൊടുത്തു. കോണ്‍ഗ്രസ് അംഗങ്ങളില്‍ വലിയൊരു വിഭാഗവും ചടങ്ങിനെത്തും. ഇത്തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒരു ടിക്കറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആയിരക്കണക്കിന് ടിക്കറ്റുകള്‍ അനുവദിച്ചിരുന്നു. ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ക്യാപിറ്റോളിൽ നടന്നത്.

  Also See- Dr. Jill Biden| 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാം

  അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. സത്യപ്രതിജ്ഞ ചെയ്തയുടനെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. ഐക്യവും രോഗശാന്തിയും പ്രമേയമാക്കി ചരിത്ര പ്രസംഗം തയ്യാറാക്കിയത് അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ പ്രസംഗ എഴുത്തുകാരൻ വിനയ് റെഡ്ഡിയാണ്. 56 കാരിയായ കമല ഹാരിസിനെ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിന അംഗം ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അമേരിക്കയിലെ ആദ്യത്തെ വനിത, ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കമല ഹാരിസ് ചരിത്രം സൃഷ്ടിച്ചു.

  ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർക്കൊപ്പം മുൻ പ്രഥമ വനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലാരി ക്ലിന്റൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച ഒരു വിടവാങ്ങൽ വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പുതിയ ഭരണകൂടത്തിന് "ആശംസകൾ" അറിയിച്ചു.

  “ഞങ്ങൾ ആശംസകൾ നേരുന്നു, അവർക്ക് ഭാഗ്യമുണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു ” 74 കാരനായ ട്രംപ് വൈറ്റ് ഹൌസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു. നവംബർ 3ന് ഡെമോക്രാറ്റായ ജോ ബൈഡൻ വിജയിച്ച തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ട്രംപ് വിസമ്മതിച്ചതിനെത്തുടർന്ന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്നത്തെ സത്യപ്രതിജ്ഞയോടെ വിരാമമായത്.
  Published by:Anuraj GR
  First published: