• HOME
 • »
 • NEWS
 • »
 • world
 • »
 • ഭവനരഹിതർക്കായി സ്വന്തം വീട് തുറന്നുകൊടുത്ത് ഈ 31കാരൻ; ഭക്ഷണവും മരുന്നും ലഭ്യം

ഭവനരഹിതർക്കായി സ്വന്തം വീട് തുറന്നുകൊടുത്ത് ഈ 31കാരൻ; ഭക്ഷണവും മരുന്നും ലഭ്യം

ക്യാമ്പിൽ കഴിയുന്ന ആളുകളിലൊരാൾ, ഈ ക്യാമ്പ് സിറ്റിയിലെ സാധാരണ ടെന്റിനേക്കാൾ സമാധാനപരവും സുരക്ഷിതവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  അമേരിക്കയിലെ ഉതാഹിൽ ഒരു വ്യക്തി തന്റെ വീടിന്റെ മുൻഭാഗം ഭവനരഹിതരായ ആളുകൾക്കായി തുറന്നു കൊടുത്തു. തന്റെ തോട്ടത്തിൽ നിന്നുമുള്ള ഭക്ഷണം ഭവനരഹിതരായ ആൾക്കാർക്ക് വേണ്ടിയുള്ള സംഘടനകൾക്ക് എത്രയോ നാളായി സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന 31-കാരനായ ഡാരിൻ മാൻ എന്ന ഈ മനുഷ്യസ്നേഹി പറയുന്നത്, അവർക്കായി ഒരു ക്യാമ്പ് ഉണ്ടാക്കുക എന്നത് അവരെ സ്വന്തം കാലിൽ നിർത്താൻ വളരെ അത്യന്താപേക്ഷിതമാണ് എന്നാണ്.

  സോൾട്ട് ലേക്ക് സിറ്റിയിലെ ഡാരിൻ മാന്റെ വസതിയുടെ മുൻഭാഗത്ത് 15 ആളുകളെ വരെ താമസിപ്പിക്കാൻ കഴിയും. ജനുവരി 15 മുതൽ തുടങ്ങിയ ഈ ക്യാമ്പ് ഭവനരഹിതരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ അധികാരികൾ വരുത്തുന്ന വീഴ്ചയോടുള്ള പ്രതികരണമാണെന്നാണ് ഡാരിൻ പറയുന്നത്.
  You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]
  പുറത്താക്കപ്പെടുമെന്ന ഭീതിയില്ലാതെ അവർക്ക് കഴിയാനുള്ള സുരക്ഷിതമായ സ്ഥലമാണ് ഈ ക്യാമ്പെന്ന് ഡാരിൻ പറയുന്നു.

  'ആളുകൾ സ്വമേധയാ തങ്ങളുടെ വീട് ഭവനരഹിതർക്കായി തുറന്നു കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും അത്തരം ഒരു ആശയത്തിന് തുടക്കമിടുകയാണ് ഇവിടെ', ഡാരിൻ കൂട്ടിച്ചേർത്തു. ഇപ്പോൾ ഇവിടെ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും മരുന്നും റെസ്റ്റ്റൂം സൗകര്യവും ലഭ്യമാണ്.

  ഒരൊറ്റ കാര്യത്തിൽ മാത്രം ഡാരിൻ കണിശക്കാരനാണ് - മയക്കുമരുന്നിനും അക്രമത്തിനും അവിടെ സ്ഥാനമില്ല.

  ക്യാമ്പിൽ കഴിയുന്ന ആളുകളിലൊരാൾ, ഈ ക്യാമ്പ് സിറ്റിയിലെ സാധാരണ ടെന്റിനേക്കാൾ സമാധാനപരവും സുരക്ഷിതവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ ആളുകൾ ഡാരിന്റെ പാത പിന്തുടർന്നിരുന്നെങ്കിൽ എന്ന പ്രത്യാശ അദ്ദേഹം പങ്കുവെയ്ക്കുന്നു. 'ഞങ്ങൾക്ക് സുരക്ഷയും സമാധാനവും നൽകാനായി ഇവർ തങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും പോലും അപകടത്തിലാക്കി ഞങ്ങൾക്കായി വീടുകൾ തുറന്നു തരികയാണ്', - അദ്ദേഹം കൂട്ടിച്ചേർത്തു.

  ഒരാഴ്ച മുന്നേ മാത്രം ക്യാമ്പിൽ ജോയിൻ ചെയ്ത മറ്റൊരു വ്യക്തി പറയുന്നത് ഈ ക്യാമ്പ് ഒരു വീടുപോലെ തന്നെ തോന്നുന്നുവെന്നാണ്.

  പലയിടങ്ങളിൽ നിന്നും ഡാരിന്റെ പ്രവൃത്തികൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തെ എല്ലാവരും അതേ വികാരം പങ്കു വയ്ക്കുന്നില്ല. ചിലരുടെയെങ്കിലും താൽപ്പര്യം ഈ ക്യാമ്പ് അവസാനിപ്പിക്കണം എന്നാണ്.

  ഒരു സ്വകാര്യ വസതിയിൽ ആണെങ്കിലും പെട്ടെന്ന് ആളുകൾക്കായി ക്യാമ്പുകൾ തുറക്കുന്നത് അയൽവീട്ടുകാരോടുള്ള അനാദരവ് ആണെന്നാണ് ഡാരിന്റെ അയൽപ്പക്കക്കാരനായ ഡേവിഡ് ഓസോക്കോവ് പറയുന്നത്.

  Fox 13 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സോൾട്ട് ലെയ്ക്ക് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇതുവരെ ഇടപെട്ടിട്ടില്ലെങ്കിലും സോൾട്ട് ലെയ്ക്ക് സിറ്റിയിലെ അധികൃതർ ഡാരിന് കോഡ് വയലേഷന് നോട്ടീസ് നൽകുകയും രണ്ടാഴ്ചയ്ക്കുള്ളിൽ ക്യാമ്പ് ഒഴിപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
  Published by:Joys Joy
  First published: