നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Rulebook for Visitors | ചുംബിക്കരുത്; സമ്മാനങ്ങളരുത്; കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തുന്നവർക്ക് അമ്മയുടെ ചട്ടങ്ങൾ

  Rulebook for Visitors | ചുംബിക്കരുത്; സമ്മാനങ്ങളരുത്; കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തുന്നവർക്ക് അമ്മയുടെ ചട്ടങ്ങൾ

  കുഞ്ഞിനെ ആര്‍ക്കെങ്കിലും ഇനി കാണണമെങ്കില്‍ ലോല തയ്യാറാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും (rules and regulations) പാലിക്കണം. കുടുംബത്തിലെ എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.

  Lola

  Lola

  • Share this:
   ലോകത്ത് കോവിഡ് മഹാമാരിയുടെ വരവോടു കൂടി സാമൂഹിക അകലം (social distance) വളരെ കൃത്യമായി പാലിക്കുന്നവരാണ് അമ്മമാര്‍. പ്രത്യേകിച്ച് നവജാത ശിശുക്കളുടെ അമ്മമാര്‍ കുറച്ചുകൂടി ശ്രദ്ധാലുക്കളായിരിക്കും. മറ്റെല്ലാവരില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങള്‍ സംരക്ഷിതരായിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. ലോകത്തിന്റെ എല്ലാ കോണുകളിലും അമ്മമാര്‍ ഇങ്ങനെയാണ്. കുഞ്ഞുങ്ങളുടെ ജനനത്തിനു ശേഷം ഡോക്ടര്‍മാരുടെ പ്രധാന നിര്‍ദേശവും ഇത് തന്നെയാണ്. കുഞ്ഞിനെ സന്ദര്‍ശകരില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് പ്രധാന നിര്‍ദേശം. കൈമാറി കുഞ്ഞിനെ എടുക്കരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ അമ്മമാരെ നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ടു തന്നെ പല അമ്മമാരും മാസങ്ങളോളം കുഞ്ഞിനെ സന്ദര്‍ശകരില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായി തന്റെ കുഞ്ഞിനെ മറ്റുള്ളവരില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു അമ്മയെ പരിചയപ്പെടാം.


   അടുത്തിടെയാണ് യുകെ സ്വദേശിയായ ലോല ജിമിനിസ് (lola jimenez) ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനനത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി ഒരു റൂള്‍ബുക്ക് (rule book) തന്നെയാണ് ലോല തയ്യാറാക്കിയത്. കുഞ്ഞിനെ ആര്‍ക്കെങ്കിലും ഇനി കാണണമെങ്കില്‍ ലോല തയ്യാറാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും (rules and regulations) പാലിക്കണം. കുടുംബത്തിലെ എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.


   ലോകത്ത് കോവിഡ് 19 (covid 19) പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ലോല ജിമിനിസ് കുഞ്ഞിന് ജന്മം നല്‍കിയതെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ലോല കുഞ്ഞിന് ഇത്രയും സുരക്ഷിതത്വം നല്‍കുന്നത്. 2021 ഓഗസ്റ്റിലാണ് ഡാനിയേല്‍ എന്ന ആണ്‍കുഞ്ഞിന് ലോല ജന്മം നല്‍കിയത്. ഗര്‍ഭധാരണ സമയത്ത് ലോല കോവിഡ് പ്രതിരോധ വാക്‌സിന്‍ പോലും എടുത്തിരുന്നില്ല.


   കുഞ്ഞിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ലോല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ നിയമങ്ങള്‍ പിന്തുടരുന്നവര്‍ക്ക് മാത്രമേ കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കൂവെന്നും ലോല പ്രത്യേകം പറഞ്ഞിട്ടുണ്ട്. പുതിയതായി അമ്മമാരാകുന്നവര്‍ ഇത്തരത്തിലൂള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ലോല പറയുന്നു.
   ഫാമിലിയും സുഹൃത്തുക്കളുമല്ലാതെ ആരെയും സന്ദർശിക്കാൻ അനുവദിക്കില്ല. വീട്ടിലേക്ക് വരുന്നവര്‍ അവരുടെ ഷൂസ് അഴിച്ചു വെയ്ക്കണം, കൈകള്‍ കഴുകി കൃത്യമായി സാനിറ്റൈസ് ചെയ്യണം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം, കോവിഡ് പോസിറ്റീവാണെങ്കില്‍ നെഗറ്റീവായതിനു ശേഷമേ വീട്ടിലേക്ക് വരാവൂ എന്നും നിയന്ത്രങ്ങളില്‍ പറയുന്നു.


   പുകവലിയും മദ്യപാനവും വീട്ടില്‍ നിരോധിച്ചിരിക്കുന്നു, കുഞ്ഞിനെ ചുംബിക്കരുത്, കുഞ്ഞിനായുള്ള യാതൊരു സമ്മാനങ്ങളും സ്വീകരിക്കുന്നതല്ല, മറ്റൊരു കാരണങ്ങളുമില്ലാതെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ എത്രയും വേഗം തിരിച്ചു പോകണം എന്നിങ്ങനെ നീളുന്നു ലോലയുടെ നിയമങ്ങൾ.


   കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായി തോന്നുമെങ്കിലും പരസ്യമായി റൂള്‍ബുക്കുകള്‍ പ്രസിദ്ധീകരിക്കാത്ത അമ്മമാര്‍ വേറെയുമുണ്ട്. ഫോണ്‍ കോളിലൂടെയും ബന്ധുക്കള്‍ മുഖാന്തിരവും കുഞ്ഞിനെ സന്ദര്‍ശകരില്‍ നിന്നും വിലക്കിയിരിക്കുന്നു എന്ന് അറിയിക്കുന്നവരും ലോകത്തുണ്ട്. കോവിഡ് അത്രയേറെ അമ്മമാരിൽ ഭയം സൃഷ്ടിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}