HOME /NEWS /World / Nike Shoes | നാല് കോടി രൂപ വിലമതിക്കുന്ന 4000 ജോടി നൈക്ക് ഷൂസ് മോഷണം പോയി; മോഷ്ടാക്കളെ തേടി പോലീസ്

Nike Shoes | നാല് കോടി രൂപ വിലമതിക്കുന്ന 4000 ജോടി നൈക്ക് ഷൂസ് മോഷണം പോയി; മോഷ്ടാക്കളെ തേടി പോലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മോഷണത്തിനിടയിൽ സമീപത്തുണ്ടായിരുന്ന വാഹനവും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് വാഹനങ്ങളും മോഷ്ടാക്കൾ തകര്‍ത്തതായി സ്‌കോട്‌ലൻഡ് പൊലീസ് പറഞ്ഞു.

 • Share this:

  നാല് ലക്ഷം പൗണ്ട് (ഏകദേശം നാല് കോടി രൂപ) വിലമതിക്കുന്ന 4000 ജോടി നൈക്ക് ഷൂ (Nike Shoes) മോഷണം പോയി. സ്‌കോട്‌ലന്‍ഡിലെ (Scotland) സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ് സ്റ്റേഷനിലെ ട്രക്കിൽ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് എബിംഗ്ഡണ്‍ സര്‍വീസസ് ഇന്റര്‍ചേഞ്ചില്‍ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നുമായിരുന്നു മോഷണ൦. മോഷണ൦ നടത്തുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന വാഹനവും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് വാഹനങ്ങളും മോഷ്ടാക്കൾ തകര്‍ത്തതായി സ്‌കോട്‌ലൻഡ് പൊലീസ് (Scotland Police) പറഞ്ഞു.

  പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയാസ്പദമായ എന്തെങ്കിലും കാണുന്നവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണത്തോട് സഹരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

  Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ

  റഷ്യയുടെ (Russia) യുക്രൈൻ (Ukraine) അധിനിവേശത്തെ അപലപിച്ച് റഷ്യന്‍ വോഡ്കയും (russian vodka) മറ്റ് റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളും കനേഡിയന്‍ മദ്യശാലകള്‍ (canadian liquor stores) ബഹിഷ്കരിച്ചു. വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ആഴ്ചകളോളം നീണ്ട മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യ യുക്രെയ്‌നിന് നേരെ ആക്രണണം അഴിച്ചുവിട്ടിരിക്കുകയാണ്.

  ഇതിനെ തുടർന്ന് കാനഡയിലെ മാനിറ്റോബ, ന്യൂഫൗണ്ട്ലാന്‍ഡ് പ്രവിശ്യകളിൽ മദ്യവില്‍പ്പനശാലകള്‍ റഷ്യന്‍ നിർമ്മിത മദ്യം നീക്കം ചെയ്യുന്നതായി അറിയിച്ചു. കാനഡയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയും (ontario) എല്ലാ റഷ്യന്‍ ഉല്‍പ്പന്നങ്ങളും പിന്‍വലിക്കാന്‍ ഒന്റാറിയോയിലെ മദ്യ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഒന്റാറിയോയില്‍ മാത്രം റഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യങ്ങൾ 679 സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യും.

  Also read- Russia-Ukraine war | യുക്രെയ്നിലെ റഷ്യൻ അധിനിവേശം; ആഗോളവിപണിയിൽ എണ്ണവില രണ്ടു ശതമാനം ഉയർന്നു

  'ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ ലിക്കര്‍ കോര്‍പ്പറേഷനും കാനഡയിലുടനീളമുള്ള മറ്റ് മദ്യ വിൽപ്പന അധികൃതരും ചേര്‍ന്ന് റഷ്യന്‍ നിർമ്മിത മദ്യ ഉല്‍പ്പന്നങ്ങള്‍ അവരുടെ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചു,'' എന്‍എല്‍സി ലിക്വർ സ്റ്റോര്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

  Baba Vanga | 9/11 ആക്രമണം പ്രവചിച്ച ബാബ വാംഗ റഷ്യൻ രാഷ്ട്രത്തലവനെക്കുറിച്ച് കുറിച്ച് നടത്തിയ പ്രവചനം ശ്രദ്ധേയമാവുന്നു

  റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിനിടയിൽ (Invasion of Russia on Ukraine), പതിറ്റാണ്ടുകൾക്ക് മുമ്പ് ആദരണീയയായ ബാബ വാംഗ (Baba Vanga) നടത്തിയ ഒരു പ്രവചനം അവഗണിക്കുക അസാധ്യമായിരിക്കുന്നു. ബൾഗേറിയൻ പൗരയായ ബാബ വാംഗ, റഷ്യ 'ലോകത്തിന്റെ നാഥൻ' ആകുമെന്നും യൂറോപ്പ് 'തരിശുഭൂമി' ആകുമെന്നും എഴുത്തുകാരൻ വാലന്റൈൻ സിഡോറോവിനോട് പറഞ്ഞപ്പോൾ ലോകം അത് ഗൗരവമായി എടുത്തിരുന്നു എന്ന് 2018 ലെ ബിർമിംഗ്ഹാം മെയിൽ റിപ്പോർട്ട്. പറഞ്ഞു.

  ഐസിസിന്റെ ഉയർച്ചയും, 9/11 ആക്രമണവും, പുടിന്റെ അധികാരത്തിലേക്കുള്ള ഉയർച്ചയും ഉൾപ്പെടെയുള്ള അവരുടെ പ്രവചനങ്ങളിൽ 85 ശതമാനം വിജയശതമാനം അവർക്കുണ്ടായിരുന്നു.

  First published:

  Tags: Scotland, Stolen, Uk, World news