• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പദവി ശരിയാക്കി സ്വയം സുരക്ഷിതരാകാം; പൊതുമാപ്പ് കാത്ത് ആയിരങ്ങൾ

News18 Malayalam
Updated: July 23, 2018, 11:36 PM IST
പദവി ശരിയാക്കി സ്വയം സുരക്ഷിതരാകാം; പൊതുമാപ്പ് കാത്ത് ആയിരങ്ങൾ
News18 Malayalam
Updated: July 23, 2018, 11:36 PM IST
ദുബായ്: മൂന്നു മാസം നീളുന്ന യു.എ.ഇയിലെ പൊതുമാപ്പ് പദ്ധതിയ്ക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്‍റെ ആഭിമുഖ്യത്തിലാണ് യു.എ.ഇയിൽ പൊതുമാപ്പ് നടപ്പാക്കുന്നത്. ഈ കാലയളവിൽ അംഗീകൃതരേഖകളില്ലാതെ യു.എ.ഇയിൽ കഴിയുന്ന ആയിരകണക്കിന് വിദേശ പൌരൻമാർക്ക് പൊതുമാപ്പ് പ്രയോജപ്പെടുത്തി സ്വദേശത്ത് മടങ്ങുകയോ രേഖകൾ നിയമാനുസൃതമാക്കി പുതിയ ജോലിയിൽ പ്രവേശിച്ച് ഇവിടെ തുടരുകയോ ചെയ്യാം. ‘പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ’ എന്നതാണ് പൊതുമാപ്പുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്ന ആപ്തവാക്യം.

നിയമലംഘകരായ വിദേശികൾക്ക് പിഴയോ തടവുശിക്ഷയോ നേരിടാതെ രക്ഷപ്പെടാമെന്നതാണ് പൊതുമാപ്പിന്‍റെ പ്രധാന ആനുകൂല്യം. മൂന്നുമാസം നീളുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ്. ഇന്ത്യക്കാർ ഉൾപ്പടെ ആയിരകണക്കിന് വിദേശികളാണ് പൊതുമാപ്പ് പ്രയോജപ്പെടുത്തുന്നതിനായി കാത്തുനിൽക്കുന്നത്. വിവിധ എമിറേറ്റുകളിലായി പൊതുമാപ്പിനായി രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഒമ്പത് സേവനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും ആയിരകണക്കിന് ഇന്ത്യക്കാർ പൊതുമാപ്പിനായി കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സഹായിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കുമായി പ്രത്യേക ഹോട്ട് ലൈൻ നമ്പർ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ-മെയിലും ഉണ്ട്.

ഹോട്ട് ലൈൻ നമ്പർ- 056 546 3903
ഇ-മെയിൽ: amnesty@gmail.com

അയ്യായിരത്തോളം നേപ്പാളി പൌരൻമാർ പൊതുമാപ്പിനായി കാത്തിരിക്കുന്നുണ്ടെന്ന് അബുദാബിയിലെ നേപ്പാൾ എംബസി ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു. തങ്ങളുടെ പൌരൻമാർക്ക് പൊതുമാപ്പ് നടപടിക്രമങ്ങൾ അനായാസമാക്കാൻ നേപ്പാളും ബംഗ്ലാദേശുമൊക്കെ ഇന്തോനേഷ്യയും പാകിസ്ഥാനുമൊക്കെ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പ് അപേക്ഷ നൽകുന്നതിനുള്ള ഒമ്പത് സേവനകേന്ദ്രങ്ങളിലെത്തുന്നവരെ സഹായിക്കാൻ അതത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുണ്ടാകും. ഇതിനുപുറമെയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഹോട്ട് ലൈൻ നമ്പരും മറ്റും ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങേണ്ടവർക്ക് അങ്ങനെ ചെയ്യാം. അതല്ല, രേഖകൾ ശരിയാക്കി ഇവിടെത്തന്നെ തുടരാനുള്ള അവസരവുമുണ്ട്. പുതിയ സ്പോണ്‍സറെ കണ്ടെത്തിയാല്‍ ആമര്‍ സെന്‍ററില്‍ 500 ദിര്‍ഹം ഫീസടച്ച് രാജ്യം വിടാതെ പദവി ശരിയാക്കാം. ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താനും അധികൃതര്‍ സഹായിക്കുൂം. മനുഷ്യവിഭവ, സ്വദേശിവല്‍കരണ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ജോലി കണ്ടെത്താം. യുദ്ധം ആഭ്യന്തര കലാപം എന്നീ പ്രശ്നങ്ങളുള്ള സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ക്ക് യുഎഇയില്‍ തങ്ങുന്നതിന് ഒരു വര്‍ഷത്തെ വിസ അനുവദിക്കും.
Loading...

താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ തര്‍ക്കത്തില്‍പെട്ട് കഴിയുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കും തൊഴിലുടമയുമായി തര്‍ക്കത്തില്‍ ഏര്‍പെട്ട് കഴിയുന്നവര്‍ക്കും സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ക്കും പദവി ശരിയാക്കാന്‍ അനുമതിയുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് യു.എ.ഇയിലേക്ക് തിരിച്ചെത്താൻ വിലക്ക് ഉണ്ടാകില്ല. ഇതിനായി പുതിയ വിസ എടുത്താൽ മതി.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...