• HOME
  • »
  • NEWS
  • »
  • world
  • »
  • Divorce | രോഗബാധിതയായ അമ്മയെ ഭാര്യമാർ പരിചരിച്ചില്ല; ഒരേ സമയം വിവാഹബന്ധം വേർപ്പെടുത്തി സഹോദരങ്ങൾ

Divorce | രോഗബാധിതയായ അമ്മയെ ഭാര്യമാർ പരിചരിച്ചില്ല; ഒരേ സമയം വിവാഹബന്ധം വേർപ്പെടുത്തി സഹോദരങ്ങൾ

മൂന്ന് സഹോദരങ്ങള്‍ തങ്ങളുടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവരുടെ രോഗബാധിതയായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്.

  • Last Updated :
  • Share this:
    പ്രായമായ അമ്മയെ (Aged Mother) പരിചരിക്കാതിരുന്നതിന് വിവാഹബന്ധം വേർപ്പെടുത്തി (Divorce) സഹോദരങ്ങൾ. വടക്കൻ ആഫ്രിക്കൻ രാജ്യമായ അള്‍ജീരിയയിലാണ് (Algeria) സംഭാവമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

    മൂന്ന് സഹോദരങ്ങള്‍ തങ്ങളുടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവരുടെ രോഗബാധിതയായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. വീട്ടിൽ തന്നെ ഉണ്ടായിരുന്നിട്ടും അമ്മയുടെ കാര്യം ഭാര്യമാർ ശ്രദ്ധിക്കാതിരുന്നതിൽ പ്രകോപിതരായ ഇവർ വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.

    പ്രായമായ ഈ അമ്മയ്ക്ക് മൂന്ന് ആൺമക്കളെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. ഈ മകൾ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും അമ്മയെ കാണാൻ വീട്ടിലേക്ക് വരികയും അമ്മയുടെ കാര്യങ്ങൾ നോക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതോടെ കുറച്ചായി വീട്ടിലേക്ക് വരുവാനും അമ്മയുടെ കാര്യങ്ങൾ നോക്കുവാനും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് അമ്മയുടെ പരിചരണം സഹോദരങ്ങള്‍ അവരുടെ ഭാര്യമാരെ ഏൽപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. ഇവർക്ക് പകരം അയൽവാസി അമ്മയെ പരിചരിക്കേണ്ടി വന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു.

    Also read- 2 Year old girl Brutally assaulted|രണ്ടര വയസ്സുകാരിയുടെ ശരീരത്തിൽ അച്ഛൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും

    Divorce| ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല; ക്രൂരതയെന്ന് കേരളാ ഹൈക്കോടതി

    കൊച്ചി: ഭർത്താവിന്റെ താക്കീത് അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉൾപ്പെടെ അന്യപുരുഷനെ നിരന്തരം ഫോൺ വിളിക്കുന്നത് വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരത (Matrimonial Cruelty) ആണെന്ന് കേരള ഹൈക്കോടതി (Kerala High Court). ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.

    ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നതായും ആരോപിച്ച് വിവാഹബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി ഭർത്താവ് നൽകിയ ഹർജി മൂവാറ്റുപുഴ കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോൺ ചെയ്തതു കൊണ്ട് അവർ തമ്മിൽ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

    Also Read-Bobbitisation | കേസിലെ വഴിത്തിരിവ് പോസിറ്റീവായ കാര്യമെന്ന് സ്വാമി ഗംഗേശാനന്ദ;' സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല'

    വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും കഴിഞ്ഞ 12 വർഷമായി തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

    ഭാര്യ തന്നോട് കാണിച്ച ക്രൂരത വ്യക്തമാകുന്ന പ്രത്യേക സന്ദർഭങ്ങൾ സംബന്ധിച്ച് ഭർത്താവ് കോടതിയിൽ വാദിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2012 നവംബർ മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അതിനാൽ, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(IA) പ്രകാരം തന്നോട് കാണിച്ച ക്രൂരതയുടെ പേരിൽ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭർത്താവ് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പും അതിനു ശേഷവും സഹപ്രവർത്തകനുമായി ഭാര്യ അവിഹിത ബന്ധം പുലർത്തിയിരുന്നതായാണ് ഭർത്താവ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
    Published by:Naveen
    First published: