നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അഫ്ഗാന്‍ നഗരങ്ങളില്‍ താലിബാനെതിരെ ജനരോഷം; ജലാലാബാദില്‍ വെടിവെയ്പ്പില്‍ മൂന്നു മരണം

  അഫ്ഗാന്‍ നഗരങ്ങളില്‍ താലിബാനെതിരെ ജനരോഷം; ജലാലാബാദില്‍ വെടിവെയ്പ്പില്‍ മൂന്നു മരണം

  ജലാലാബാദില്‍ താലിബാന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു.

  Image: Pajhwok Afghan News/Handout via REUTERS

  Image: Pajhwok Afghan News/Handout via REUTERS

  • Share this:
   കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ജനരോക്ഷം. സ്വാതന്ത്ര്യ നേടിയതിന്റെ 102-ാം വാര്‍ഷികത്തില്‍ ഔദ്യോഗിക പതാകയുമായി സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് വ്യഴാഴ്ച തെരുവിലിറങ്ങിയത്. ജലാലാബാദില്‍ താലിബാന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു.

   താലിബാന്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ പതാക ഉയര്‍ത്തി നടത്തിയ പ്രതിഷേധം നടത്തിയവര്‍ക്കെതിരെയാണ് വെടിവയ്പ്പ് നടത്തിയത്.

   ശത്രുക്കള്‍ക്കെതിരെ പ്രതികാരം നടത്തില്ലെന്നും സ്ത്രീകള്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവകാശങ്ങള്‍ അനുവദിക്കുമെന്ന് താലിബാന്‍ ലോകരാഷ്ട്രങ്ങളോട് വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതിഷേധം ഉയര്‍ന്ന് വന്നിരിക്കുന്നത്.

   Also Read-താലിബാനുവേണ്ടി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നത് ആരൊക്കെയായിരിക്കും?

   അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളുടെ പ്രതികാര നടപടി തുടരുകയാണ്. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച പ്രത്യേക അഫ്ഗാന്‍ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   ബുധനാഴ്ച വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനാണ് മുന്‍ഗണനയെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}