പാക് പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരച്ചു കയറിയ 3 ഭീകരരെ വധിച്ചു: ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
പാക് പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരച്ചു കയറിയ 3 ഭീകരരെ വധിച്ചു: ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്
File photo of the Pearl Continental Hotel in Gwadar.
Last Updated :
Share this:
പാകിസ്ഥാനിലെ ബലൂചിസ്താന്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കടന്നു കയറിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പാകിസ്താനിലെ തുറമുഖ നഗരമായ ഗ്വാദറിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലായ പേൾ കോണ്ടിനന്റലിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തേോടെയാണ് ഭീകരർ ഇരച്ചു കയറിയത്.
കയറിയപാടെ ഇവർ വെടിയുതിർക്കാൻ തുടങ്ങുകയായിരുന്നു. ഭീകരരെ നേരിടാൻ ശ്രമിച്ച ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണ വിവരം അറിഞ്ഞെത്തിയെ നേവിയുടെയും സൈന്യത്തിന്റെയും സംയുക്ത പ്രത്യാക്രമണത്തിൽ ഹോട്ടലിൽ കയറിപ്പറ്റിയ മൂന്ന് ഭീകരരും കൊല്ലപ്പെട്ടെന്നാണ് ബലൂചിസ്താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹോട്ടലിലുള്ളവരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചതായും ബലൂചിസ്താൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്താൻ ലിബറേഷൻ ആർമി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മജീദ് ബ്രിഗേഡ് ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ചൈന-പാക്ക് ഇടനാഴി ഉൾപ്പെടെ നിരവധി പദ്ധതികൾ നടക്കുന്ന പ്രധാന മേഖലയാണ് ഗ്വാദർ. 35000 കോടി രൂപ മുതൽ മുടക്കിയാണ് ചൈന ഗ്വാദർ തുറമുഖം വികസിപ്പിക്കുന്നത്. കഴിഞ്ഞ മാസം വിഘടനവാദികൾ ഇവിടെ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 14 പേർ മരിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.